Latest Updates
-
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ?
2024-ല്‍ ശനിദോഷം അനുഭവിച്ചത് ഈ നാളുകാര്‍, കഷ്ടകാലവും ധനക്ലേശവും കൊണ്ട് വലഞ്ഞവരില്‍ നിങ്ങളുണ്ടോ?
2024 എന്ന വര്‍ഷം അവസാന ദിവസങ്ങളിലേക്ക് എത്തിയിരിക്കുമ്പോള്‍ ഹോ, ഈ വര്‍ഷം അവസാനിച്ചല്ലോ എന്ന് ആശ്വസിക്കുന്ന ചിലയാളുകള്‍ ഉണ്ടാകും. കാരണം കഷ്ടകാലവും വല്ലായ്മയും ദുരിതങ്ങളും സാമ്പത്തികപ്രതിസന്ധികളും കൊണ്ട് പൊറുതിമുട്ടിയ വര്‍ഷമായിരിക്കും അവര്‍ക്ക് 2024. അങ്ങനെ 2024ല്‍ ചിലര്‍ക്ക് കഷ്ടകാലം വന്നതിന്റെ ഒരു കാരണക്കാരന്‍ ശനി ആയിരിക്കും. നവഗ്രഹങ്ങളില്‍ ശനിയെ ക്രൂരഗ്രഹമെന്ന് ആളുകള്‍ വിളിക്കുന്നതും ശനി നല്കുന്ന ഈ ദോഷങ്ങളെ ചൊല്ലിയാണ്.

വേദ ജ്യോതിഷത്തിലെ പ്രധാന ഗ്രഹങ്ങളില്‍ ഒന്നായ ശനി ആളുകളുടെ ജീവിതത്തെ ഏറെ സ്വാധീനിക്കുന്ന ഒരു ഗ്രഹമാണ്. കൂട്ടത്തില്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമായത് കൊണ്ട് ശനിയുടെ സ്വാധീനം കുറേനാള്‍ ജീവിതത്തില്‍ അനുഭവപ്പെടും. 2024ല്‍ ശനി തന്റെ മൂലത്രികോണ രാശിയായ കുംഭത്തിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരുന്നത്. നവംബര്‍ 15ന് ശനി വക്രഗതിയില്‍ നിന്നും നേര്‍രേഖയിലൂടെയുള്ള സഞ്ചാരം തുടങ്ങി. ഈ മാറ്റം കാരണം നിരവധിയാളുകള്‍ക്ക് ജീവിതത്തില്‍ പലതരത്തിലുള്ള പ്രതിസന്ധികളും തടസ്സങ്ങളും വിഷമതകളും അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്.
ഏതെല്ലാം രാശികള്‍ക്കാണ് 2024ല്‍ ശനിദോഷം അനുഭവിക്കേണ്ടി വന്നതെന്നും അതില്‍ നിങ്ങള്‍ ഉണ്ടോയെന്നും അറയാം.
മേടം
മേടം രാശിക്കാര്‍ക്ക് ധനവിഷയങ്ങളിലും നിക്ഷേപകാര്യങ്ങളിലും ക്ഷേമത്തിലുമെല്ലാം ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ട ഒരു സമയമാണ് 2024. മേടം രാശിയുടെ പതിനൊന്നാം ഭാവത്തിലേക്ക് ശനി എത്തിയത് മൂലം ഇവരുടെ ജോലിയിലും ഉദ്യോഗജീവിതത്തിലും ചില പ്രശ്നങ്ങള്‍ വന്നിട്ടുണ്ടാകും. തങ്ങള്‍ ചെയ്തതിന്റെ അംഗീകാരം മറ്റൊരാള്‍ നേടിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകും. അല്ലെങ്കില്‍ തങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്ത അവസ്ഥയുണ്ടായിട്ടുണ്ടാകും. ഇവരുടെ പ്രയത്നം തിരിച്ചറിയപ്പെടാതെ പോയ ഒരു വര്‍ഷമാണ് 2024. നിശ്ചയിച്ച ചികിത്സകള്‍ നീണ്ടവെക്കുകയും നിക്ഷേപങ്ങള്‍ നീട്ടിവെക്കുകയും ചെയ്ത അനുഭവവും വന്നിട്ടുണ്ടാകാം.
കര്‍ക്കിടകം
ശനിയുടെ സ്വാധീനം കാരണം കര്‍ക്കിടകം രാശിക്കാര്‍ക്ക് തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ട ഒരു സമയമാണ് 2024. കുടുംബത്തിലെ പ്രശ്നങ്ങളും നെഗറ്റീവായ ചിന്തകളും ഇവരെ അലട്ടിയിട്ടുണ്ടാകാം. കര്‍ക്കിടകം രാശിയുടെ എട്ടാമത്തെ ഭാവത്തിലൂടെ ശനി സഞ്ചരിക്കുക വഴി കുടുംബജീവിതത്തിലും മാതാവിന്റെ ആരോഗ്യത്തിലും പ്രശ്നങ്ങള്‍ അനുഭവപ്പെട്ടിരിക്കാം.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് പ്രധാനപ്പെട്ട ചില തീരുമാനങ്ങള്‍ എടുക്കുന്നതിലും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും പ്രതിസന്ധികള്‍ നേരിട്ട സമയമാണ് 2024. മറ്റുള്ളവരോടുള്ള ഇടപെടലുകളിലും ആശയവിനിമയത്തിലും ശനിയുടെ സ്വധീനം നെഗറ്റീവ് ആയി ബാധിച്ചിട്ടുണ്ടാകാം. കുടുംബജീവിതത്തില്‍ അസ്വാരസ്യം, പങ്കാളിയുടെ ആരോഗ്യത്തില്‍ പ്രശ്നങ്ങള്‍ എന്നിവ അനുഭവപ്പെട്ടിരിക്കാം. മറ്റുള്ളവരോടുള്ള ആശയവിനിമയത്തില്‍ ശ്രദ്ധ ചിലുത്താത്തത് കാരണം അനാവശ്യ പ്രശ്നങ്ങളില്‍ പെട്ടുപോയ സന്ദര്‍ഭങ്ങള്‍ ഉണ്ടാകാം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ സാമ്പത്തികകാര്യങ്ങളില്‍ അസ്ഥിരത അനുഭവിച്ച വര്‍ഷമാണ് 2024. ഇത് ഇവരുടെ നിക്ഷേപങ്ങളെയും ബാധിച്ചിരിക്കും. ശനി ഇവരുടെ നാലാം ഭാവത്തിലൂടെ സഞ്ചരിക്കയാല് വ്യക്തിജീവിതത്തിലും ഉദ്യോഗജീവിതത്തിലും പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടാകും. ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ പോലും വലിയ ആശങ്കകള്‍ നല്കിയിട്ടുണ്ടാകും. ക്ഷമയില്ലാത്തതും തിടുക്കവും വൃശ്ചികം രാശിക്കാരെ അനാവശ്യ പ്രശ്നങ്ങളില്‍ എത്തിച്ചിട്ടുണ്ടാകും.
കുംഭം
കുംഭം രാശി ശനിയുടെ സ്വരാശി ആണെങ്കിലും ഇവര്‍ക്ക് മേല്‍ ഉണ്ടായിരുന്ന ഏഴരശനി കാരണം വ്യക്തിജീവിതത്തിലും ഉദ്യോഗജീവിതത്തിലും ഇവര്‍ ബുദ്ധിമുട്ട് അനുഭവിച്ച സമയമാണ് 2024. നിരവധി തിരിച്ചടികളും വെല്ലുവിളികളും ഇവര്‍ നേരിട്ടിരിക്കാം. ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാന്‍ പല തടസ്സങ്ങളും അനുഭവിച്ചിട്ടുണ്ടാകും.
ധനു
ധനു രാശിയുടെ മൂന്നാം ഭാവത്തിലൂടെ ശനി സഞ്ചരിച്ചത് കൊണ്ട് ഈ രാശിയില്‍ ജനിച്ചവര്‍ ജീവിതത്തിന്റെ നാനാതുറകളില്‍ പ്രതിസന്ധികള്‍ അനുഭവിച്ചിട്ടുണ്ടാകും. ധനവിഷയങ്ങളില്‍ തീരുമാനങ്ങള്‍ പാളിപ്പോയ അവസ്ഥയുണ്ടായിട്ടുണ്ടാകും. ചിന്തിക്കാതെയുള്ള തീരുമാനങ്ങള്‍ തിരിച്ചടി നല്കിയിട്ടുണ്ടാകാം. അക്ഷമ കൊണ്ട് അനാവശ്യമായ റിസ്കുകള്‍ ഇവര്‍ ജീവിതത്തില്‍ എടുത്തിട്ടുണ്ടാകും.
മകരം
മകരം രാശിയുടെ അധിപന് ശനി ആണ്. 2024ല്‍ മകരം രാശിയുടെ രണ്ടാംഭാവത്തിലൂടെയാണ് ശനി സഞ്ചരിച്ചത്. ഇത് ഇവരുടെ കുടുംബബന്ധങ്ങളെയും സാമ്പത്തികസ്ഥിരതയെയും ബാധിച്ചിട്ടുണ്ടാകും. ഇവര്‍ ഏഴരശനിയിലൂടെ കടന്നുപോയ സമയം കൂടിയാണ് 2024. സാമ്പത്തിക കാര്യങ്ങളില്‍ സ്ഥിരത കൊണ്ടുവരാന്‍ കഴിയാത്ത അവസ്ഥ, ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയാത്ത അവസ്ഥ എന്നിവ ഉണ്ടായിട്ടുണ്ടാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











