മീനം രാശിയില്‍ ഏഴരശനി അതികഠിനം: 10 വര്‍ഷത്തേക്ക് ദുരിതം വിട്ടുമാറാത്ത രാശിക്കാര്‍

വേദജ്യോതിഷ പ്രകാരം ശനിയുടെ മാറ്റങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ശനിയെ പൊതുവേ നീതിയുടെ കാരകനായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ നാം ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് അനുസരിച്ച് ആയിരിക്കും മാറ്റങ്ങള്‍ സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്ന എല്ലാ മാറ്റങ്ങള്‍ക്കും പലപ്പോഴും ശനി ഒരു കാരണം തന്നെയാവുന്നുണ്ട്. വേദജ്യോതിഷ പ്രകാരം ശനിയുടെ മാറ്റങ്ങളെ നിങ്ങള്‍ക്ക് എപ്രകാരം മാറ്റങ്ങളുണ്ടാവുന്നു എന്ന് നോക്കാം.

ശനിദേവന്‍ വളരെ പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമായതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ അത്രയും തന്നെ സ്വാധീനം ചെലുത്തുകയും ചെയ്യുന്നുണ്ട്. ശനിദേവന്‍ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കുന്നതിന് രണ്ടര വര്‍ഷം സമയമെടുക്കുന്നു. ശനിദേവന്റെ സംക്രമത്തോടെ ചില രാശിക്കാരില്‍ ഏഴരശനി ആരംഭിക്കുന്നു. 2024-ല്‍ ശനി കുംഭം രാശിയില്‍ സംക്രമിച്ചു. ഇത് മൂലം മീനം രാശിക്കാര്‍ക്ക് ഏഴരശനി ആരംഭിച്ചു. ഇത് ചില രാശിക്കാരില്‍ അതികഠിനമായ ദോഷങ്ങള്‍ കൊണ്ട് വരുന്നു. അവര്‍ ഏതൊക്കെ രാശിക്കാരാണ് എന്ന് നമുക്ക് നോക്കാം.

Shani Dosha

ഏഴരശനി 2025 വരെ തുടരുന്നു
ഏഴരശനിയുടെ പ്രഭാവം 2025-വരെ ചില രാശിക്കാരില്‍ തുടരുന്നു. മീനം രാശിക്കാര്‍ക്കാണ് ഏഴരശനിയുടെ ആദ്യഘട്ടം നടക്കുന്നത്. ഈ രാശിയിലുള്ള ആളുകള്‍ക്ക് 2029 ഓഗസ്റ്റ് 8-ന് ഏഴരശനിയില്‍ നിന്ന് മോചനം ലഭിക്കുന്നു. എന്നാല്‍ കുംഭം രാശിക്കാരില്‍ ഏഴരശനിയുടെ ആരംഭവും തുടക്കമാവുന്നു. 2027- ജൂണ്‍ 3-നാണ് ഈ രാശിക്കാര്‍ക്ക് ഏഴരശനിയില്‍ നിന്ന് മോചനം ലഭിക്കുന്നത്. എന്നാല്‍ മകരം രാശിക്കാര്‍ക്ക് ഏഴരശനിയുടെ അവസാനഘട്ടമാണ്. ഇവര്‍ക്ക് മാര്‍ച്ച് 29-ന് ഏഴരശനിയില്‍ നിന്ന് സ്വാതന്ത്ര്യം ലഭിക്കുന്നു.

ഏഴരശനിയുടെ മാറ്റം
2025- മാര്‍ച്ചില്‍ ശനിദേവന്റെ രാശിമാറ്റം മൂലം മേടം രാശിക്കാര്‍ക്ക് ഏഴരശനിയുണ്ടാവുന്നു. 2034 ജൂലൈ 3-ന് ഇവര്‍ക്ക് ഏഴരശനിയില്‍ നിന്ന് മോചനം ലഭിക്കും. എന്നാല്‍ 2027 ആവുമ്പോഴേക്ക് ഏഴരശനി ഇടവം രാശിയില്‍ ആരംഭിക്കുന്നു. ഇവര്‍ക്ക് 2034-ല്‍ ഏഴരശനിയില്‍ നിന്ന് മോചനം ലഭിക്കുന്നു. മിഥുനം രാശിക്കാര്‍ക്ക് 2029 ഓഗസ്റ്റ് 8-നാണ് ഏഴരശനി ആരംഭിക്കുന്നത്. ഇവരില്‍ ഇത് 2036 ഓഗസ്റ്റ് 27 വരെ തുടരുന്നു. ഈ സമയം വളരെയധികം മോശമായ അവസ്ഥകളാണ് ഈ രാശിക്കാരിലെല്ലാം തന്നെ ഉണ്ടാവുന്നത്. അതേസമയം, കര്‍ക്കടക രാശിക്കാര്‍ക്ക്, 2032 മെയ് 31 മുതല്‍ ഏഴരശനി ആരംഭിക്കുകയും 2038 ഒക്ടോബര്‍ 22 ന് അവസാനിക്കുകയും ചെയ്യുന്നു.

ഏഴരശനി ഫലങ്ങള്‍
ഏഴരശനി ബാധിച്ച വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് പല കാര്യങ്ങളിലും തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. അലസതയും പ്രതിസന്ധികളും വിട്ടുമാറുന്നില്ല. മറ്റുള്ളവരാല്‍ നിങ്ങള്‍ അപമാനിക്കപ്പെടുന്നു. അത മാത്രമല്ല ജീവിതത്തില്‍ സന്തോഷമില്ലാത്ത അവസ്ഥയും ഉണ്ടാവുന്നു. സാമ്പത്തിക നഷ്ടങ്ങള്‍ ജീവിതത്തെ ബാധിക്കുന്നു. അലഞ്ഞ് തിരിയേണ്ട അവസ്ഥയുണ്ടാവുന്നു. മറ്റുള്ളവരാല്‍ നിങ്ങള്‍ അപമാനിക്കപ്പെടുന്നു. വിദേശവാസയോഗ്യം കാണുന്നു.

ഏഴരശനി ദോഷം
ദുഷിച്ച ചിന്തകള്‍, നിഗൂഢപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, പല കാര്യങ്ങളിലും കുറ്റമേല്‌ക്കേണ്ടി വരിക, പോലീസ് കേസുകളില്‍ കുടുങ്ങുക, ജയില്‍ കിടക്കാനുള്ള യോഗം കാണുക തുടങ്ങി നിങ്ങളെ വലക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. വീട് വില്‍ക്കേണ്ടി വരുകയും, രോഗം, മരണം എന്നിവ നിങ്ങളുടെ വീട്ടില്‍ സംഭവിക്കുകയും ചെയ്യുന്നു. സ്വന്തം കാര്യം നടക്കുന്നതിന് വേണ്ടി മറ്റുള്ളവരോട് യാചിക്കേണ്ടി വരുക തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ ഏഴരശനി ഫലത്തില്‍ വരുന്നു. ആപത്തും അപമൃത്യുവും നിങ്ങള്‍ക്കൊപ്പം ഏഴരശനി ഫലം നല്‍കുന്നു. എന്നാല്‍ ദശാപഹാരങ്ങള്‍ക്ക് അനുസരിച്ച് ഇതില്‍ മാറ്റം വരുന്നുണ്ട്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Tuesday, April 2, 2024, 13:40 [IST]
X
Desktop Bottom Promotion