Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ശനിദോഷം 2025: ഈ 5 നാളുകാരെ ശനി ഭയക്കും, ആയുസ്സിലിനി ദോഷകാലമില്ല
വേദജ്യോതിഷ പ്രകാരം ശനി ദോഷം ഒരു വ്യക്തിയുടെ ജീവിതത്തെ വളരെയധികം മോശമായി ബാധിക്കുന്നതാണ്. പലപ്പോഴും കര്മ്മത്തിന് അനുസരിച്ച് ഫലം നല്കുന്നതിനാല് നമ്മുടെ കര്‍മ്മത്തേയും ഇത് സ്വാധീനിക്കുന്നു. എന്നാല്‍ ജ്യോതിഷ പ്രകാരം ചില നക്ഷത്രക്കാര്‍ക്ക് 2025-ല്‍ അവരുടെ ശനിദോഷത്തിന് അവസാനമായി. അതിന്റെഫലമായി ചില നക്ഷത്രക്കാരുടെ ജീവിതം തന്നെ മാറി മറിയുന്നു.
ശനിദോഷത്തിന്റെ ഫലങ്ങള്‍ നിങ്ങള്‍ വിചാരിക്കുന്നത് പോലെ അത്ര നിസ്സാരമല്ല. ജീവിതം തകിടം മറിയ്ക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്താം. വെല്ലുവിളികളും പ്രശ്നങ്ങളും പ്രയാസങ്ങളും എന്നു വേണ്ട പല പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകാം. എന്നാല്‍ 2025-ല്‍ ഗ്രഹങ്ങളുടെ മാറ്റം നിമിത്തം ശനിദോഷം അവസാനിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

പൂയ്യം
പൂയ്യം നക്ഷത്രത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ക്ക് ശനിയുടെ ദോഷഫലങ്ങള്‍ക്ക് അവസാനമായി. കൂടാതെ ഇവരെ എപ്പോഴും എല്ലാ ദോഷങ്ങളില്‍ നിന്നും ശനി തന്നെ സംരക്ഷിക്കുകയും ചെയ്യുന്നു. പലപ്പോഴും ഈ പോസിറ്റീവ് ഊര്‍ജ്ജം ദോഷങ്ങളെ പോലും ഗുണങ്ങളാക്കി മാറ്റുന്നു. സമൃദ്ധിയും ഐശ്വര്യവും ഇവരുടെ ജീവിതത്തില്‍ നിറയുകയും ചെയ്യുന്നു എന്നതാണ് ഈ നക്ഷത്രക്കാരുടെ പ്രത്യേകതയും.
തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്ക് ചന്ദ്രനാണ് ഇവരെ ഭരിക്കുന്നത്. ഇവരില്‍ ശനിയുടെ ദോഷഫലങ്ങള്‍ക്ക് അവസാനമായി. അതുകൊണ്ട് തന്നെ ഏത് പ്രശ്നത്തേയും ഇനി വളരെ നിസ്സാരമായി ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. 2025-ല്‍ തിരുവോണം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ശനി നല്‍കുകയും ചെയ്യുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ശനി തന്നെ ഇവരില്‍ പ്രദാനം ചെയ്യും. അനുഗ്രഹാശിസ്സുകളോടെ മുന്നോട്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കും.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് ശനിയുടെ ദോഷഫലങ്ങള്‍ക്ക് അവസാനം കുറിയ്ക്കുന്ന വര്‍ഷമാണ് 2025. കൂടാതെ ഇവരില്‍ വിജയവും സൗഹൃദവും ഒരുപാട് നിലനില്ക്കുന്നു. അത് മാത്രമല്ല അനിഴം നക്ഷത്രത്തില്‍ ജനിച്ചവരെങ്കില്‍ ഇവരുടെ ജീവിതവും മികച്ചതായി മാറുന്നു. ശനി ദോഷത്തിന്റെ എല്ലാ വെല്ലുവിളികളും അവസാനിക്കുന്നു 2025-ല്‍ അനിഴം നക്ഷത്രക്കാര്‍ക്ക്. കൂടാതെ ഇവരില്‍ ഐശ്വര്യത്തിന്റെ ലക്ഷണങ്ങള്‍ കാണുകയും ചെയ്യുന്നു.
മകം
മകം നക്ഷത്രത്തെ ഭരിക്കുന്നത് കേതുവാണ്. ഇവര്‍ക്ക് എല്ലാ തരത്തിലുള്ള മാറ്റങ്ങളും നല്‍കുന്നത് വഴി ശനിയുടെ ദോഷഫലങ്ങള്‍ ഇല്ലാതാവുന്നു. മാത്രമല്ല നേതൃത്വബോധവും അധികാരബോധവും ഇവര്‍ക്കുണ്ടാവുകയും ചെയ്യുന്നു. ശനിദോഷത്തിന്റെ സ്വാധീനം ഇവരില്‍ ചെലുത്തുന്ന എല്ലാ ദോഷങ്ങളും വിപരീത ഫലം നല്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. പുതിയ വര്‍ഷം ഇവരുടെ ശനിദോഷത്തിനെല്ലാം അറുതി കുറിയ്ക്കുന്ന ഒരു വര്‍ഷം കൂടിയാണ് എന്നതാണ് സത്യം.
രേവതി
രേവതി നക്ഷത്രക്കാര്‍ക്കും ശനിയുടെ ദോഷഫലങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കും. ഇവരെ ഭരിക്കുന്നത് ബുധനാണ്. ഈ സമയം ഓരോ നക്ഷത്രക്കാര്‍ക്കും അഭിവൃദ്ധി, ജ്ഞാനം, ആത്മീയ വളര്‍ച്ച എന്നിവയെല്ലാം ഉണ്ടാവുന്നു. മാത്രമല്ല ഇവരുടെ ജീവിതം സന്തോഷവും സംതൃപ്തിയും നല്‍കുകയും ചെയ്യുന്നു. പ്രത്യേകിച്ച് സാമ്പത്തികവും തൊഴില്‍ സംബന്ധമായതുമായ വിഷയങ്ങളില്‍ നേട്ടങ്ങളും ഇവരെ തേടി എത്തും.
ശനിദോഷത്തിന് പരിഹാരം
നിങ്ങളില്‍ ശനി ബാധിച്ചാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതാണ്. ശനിയെ ആരാധിക്കുക എന്നതാണ് ആദ്യത്തെ കാര്യം. അത് മാത്രമല്ല ശനിദേവന് പ്രാര്‍ത്ഥനകളും വഴിപാടുകളും നടത്തി അനുഗ്രഹം തേടണം. അതോടൊപ്പം തന്നെ കറുത്ത എള്ള്, കടുക് എണ്ണ, വസ്ത്രങ്ങള്‍ എന്നിവ ആവശ്യക്കാര്‍ക്ക് ദാനം ചെയ്യുന്നതും ശനിയുടെ ദോഷങ്ങളെ കുറയ്ക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
