Latest Updates
-
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം -
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ!
2026-ല്‍ ശനി വട്ടം കറക്കുന്നവര്, ചെയ്യുന്നതും തുടങ്ങുന്നതും എല്ലാം പരാജയം, 5 രാശിക്കാരില്‍ നിങ്ങളുണ്ടോ?
ശനിയെ പൊതുവേ മോശം ഫലങ്ങള്‍ നല്കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. കാരണം ശനിയുടെ ഓരോ മാറ്റവും പല വിധത്തിലാണ് നിങ്ങളെ പ്രശ്നത്തിലേക്ക് എത്തിക്കുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും അതുപോലെ തന്നെ പ്രതിസന്ധികളും നിങ്ങള്‍ അനുഭവിക്കുന്നത് പലപ്പോഴും ശനിയുടെ മാറ്റം നിമിത്തമാണ്. പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നമ്മള് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ ശനിയുടെ ദോഷഫലങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട രാശിക്കാര്‍ ആരൊക്കെയെന്നതാണ്.
ഈ വര്‍ഷം ശനിക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നില്ല. ശനി ഒരു രാശിയില്‍ തന്നെ രണ്ടര വര്‍ഷത്തോളം കാലം സ്ഥിതി ചെയ്യുന്നു. അത് തന്നെയാണ് ശനിയെ മികച്ചതാക്കുന്നതും. ശനിദേവന്റെ രാശിക്ക് മാറ്റം സംഭവിക്കാത്തതിന് പിന്നില്‍ പലപ്പോഴും പല വിധത്തിലുള്ള ഗുണദോഷഫലങ്ങളും അടങ്ങിയിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ മീനത്തില്‍ പ്രവേശിച്ച ശനി 2027 ജൂണ്‍ വരെ മീനത്തില്‍ തന്നെ തുടരുന്നു. അതിന്റെ ഫലമായി പുതുവര്‍ഷത്തില്‍ ചില രാശിക്കാര്‍ക്ക് മോശം ഫലങ്ങള്‍ അനുഭവിക്കേണ്ടി വരും. അതോടൊപ്പം തന്നെ ശനിയുടെ ദോഷഫലങ്ങള്‍ ആര്‍ക്കൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഏഴരശനി അതിന്റെ അവസാന ഘട്ടത്തിലാണ്. അത് മാത്രമല്ല ശനി രണ്ടാം ഭാവത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. 2026-ല്‍ മാനസികാരോഗ്യം അല്പം ശ്രദ്ധിക്കണം. പല കാര്യങ്ങള്‍ക്കും കാലതാമസവും നേരിടേണ്ടി വരുന്നു. പലപ്പോഴും വളരെ കഠിനമായ ഒരു ഘട്ടമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഏഴരശ്ശനി അതിന്റെ രണ്ടാം ഘട്ടത്തിലൂടെയാണ് കടന്ന് പോവുന്നത്. 2027 ജൂണ്‍ വരെ ശനി ഈ രാശിയില്‍ തുടരും. ആരോഗ്യത്തിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധ വേണ്ട സമയം കൂടിയാണ് എന്നതാണ് സത്യം. അത് മാത്രമല്ല പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ അനുഭവിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങളെ ബാധിക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കാതെ വരുകയും അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഏഴരശനി ആദ്യ ഘട്ടത്തിലാണ് കടന്ന് പോവുന്നത്. 2026-ല്‍ ഇത് നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലാണ് സംഭവിക്കുന്നത്. കുടുംബത്തിന് സമാധാനം ലഭിക്കാത്ത അവസ്ഥയുണ്ടാവുന്നു. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കാം, ഏത് കാര്യത്തേയും ക്ഷമയോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നില്ല. അതെല്ലാം ശനിയുടെ 2026-ലെ സ്ഥാനം നിമിത്തം സംഭവിക്കുന്നതാണ്. ഇത്തരം കാര്യങ്ങളെ വളരെ ഗൗരവത്തോടെ വേണം കൈകാര്യം ചെയ്യുന്നതിന്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ശനി അവരുടെ എട്ടാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇവര്‍ക്ക് അതുകൊണ്ട് തന്നെ ഈ സമയം അഷ്ടമശനിയാണ് അനുഭവപ്പെടുന്നത്. ഇത് നിങ്ങളുടെ സാമ്പത്തിക ചിലവുകള്‍ വര്‍ദ്ധിപ്പിക്കും. കൂടാതെ അപ്രതീക്ഷിത യാത്രകള്‍ നടത്തേണ്ട അവസ്ഥയുണ്ടാവുന്നു. മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകള്‍ക്ക് സാധ്യതയുണ്ട്. പലപ്പോഴും പല കാര്യങ്ങളും നിങ്ങളുടെ കൈകളില്‍ നില്‍ക്കാത്ത അനുഭവം ഉണ്ടാവും. ഇതെല്ലാം വളരെ ഗൗരവത്തോടെ കാണേണ്ടതാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് 2027 ജൂണ്‍ വരെ ശനി മീനം രാശിയില്‍ തുടരുന്നു. ഇവരില്‍ അര്ദ്ധാഷ്ടമ ശനിയാണ് ഈ കാലഘട്ടത്തില്‍ സംഭവിക്കുന്നത്. വ്യക്തിജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ സംഭവിക്കുന്നു. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്ക്കും. അതിനെ പരിഹരിക്കുന്നതിന് വേണ്ടി അല്പം കഷ്ടപ്പെടേണ്ടി വരുന്നു. വസ്തുസംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങള്‍ നേരിടേണ്ടി വരുന്നു. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം.
ദോഷഫലങ്ങള്‍ പ്രതിരോധിക്കാന്‍
ശനിയുടെ ദോഷഫലങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി ജ്യോതിഷ പ്രകാരം ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എല്ലാ ശനിയാഴ്ചയും ശനിദേവനെ ആരാധിക്കേണ്ടതാണ്. കൂടാതെ ഹനുമാന് സ്വാമിയെയും ആരാധിക്കുന്നതിന് ശ്രദ്ധിക്കണം. കടുകെണ്ണ വിളക്ക് സമര്‍പ്പിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത് കൂടാതെ കറുത്ത എള്ള്, കടുകെണ്ണ വിളക്ക് എന്നിവ സമര്‍പ്പിക്കേണ്ടതാണ്. അത് കൂടാതെ ശനിയാഴ്ച ദിനത്തില്‍ ദാനം ചെയ്യുന്നതും നല്ലതാണ്. ഇതെല്ലാം ശനിദോഷത്തെ ഇല്ലാതാക്കും.



Click it and Unblock the Notifications