Latest Updates
-
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി
ശനികോപം: വിട്ടൊഴിയാതെ രോഗം, അവിചാരിത തടസ്സങ്ങള്‍, ബന്ധങ്ങളില്‍ അകല്‍ച്ച; 2025-ല്‍ ശനിദോഷം ഇവര്‍ക്ക്
കര്‍മ്മഫലദാതാവായ ശനിയുടെ സ്വാധീനം മറ്റേത് ഗ്രഹത്തേക്കാളും കൂടുതല്‍ കാലം ജീവിതത്തില്‍ അനുഭവപ്പെടും. കാരണം രണ്ടരവര്‍ഷം കൊണ്ടാണ് ശനി രാശിമാറുന്നത്. 30 വര്‍ഷമെടുത്താണ് ശനി രാശിചക്രത്തിലെ സഞ്ചാരം പൂര്‍ത്തിയാക്കുന്നത്. ഇതുകൂടാതെ ആകാശമണ്ഡലത്തിലെ നക്ഷത്രങ്ങളിലൂടെയും ശനി മാറിമാറി സഞ്ചരിക്കും. ഈ സഞ്ചാരവും വ്യത്യസ്ത രാശികള്‍ക്ക് വ്യത്യസ്തഫലങ്ങള്‍ നല്‍കും.

പൂരൂരുട്ടാതിയിലെ ശനി
ഡിസംബര്‍ അവസാനത്തോടെ ശനി പൂരുരുട്ടാതി നക്ഷത്രത്തില്‍ പ്രവേശിച്ചു. ശനിയുടെ നക്ഷത്രമാറ്റം ഗുണഫലങ്ങളും ദോഷഫലങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഇത് രാശി അനുസരിച്ചാണ്. ചിലയാളുകള്‍ക്ക് പൂരുരുട്ടാതിയിലെ ശനി നേട്ടങ്ങള്‍ നല്കുമ്പോല് മറ്റുചിലര്‍ക്ക് വലിയ പ്രതിസന്ധിയാണ് ഈ ശനിമാറ്റത്തിലൂടെ വന്നുചേര്‍ന്നിരിക്കുന്നത്. ഇവര്‍ക്ക് പല തിരിച്ചടികളും പരാജയങ്ങളും നേരിടേണ്ടിവരും. നിലവില്‍ ശനികോപം അനുഭവിക്കുന്ന നാളുകള്‍ ഏതെല്ലാമാണെന്നും ഇവര്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും അറിയാം.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
പൂരുരുട്ടാതിയിലേക്കുള്ള ശനിയുടെ മാറ്റം കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക് അത്ര ഗുണകരമാകില്ല. ഈ രാശിയുടെ ആറാം ഭാവത്തില്‍ വ്യാഴവും എട്ടാം ഭാവത്തില്‍ ശനിയുമാണ് നടക്കുന്നത്. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍, വിട്ടൊഴിയാതെ രോഗം എന്നിവയുണ്ടാകും. ഒമ്പതാം ഭാവത്തില്‍ ശനി വരുന്നതും ഇവരുടെ ജീവിതത്തില്‍ അപ്രതീക്ഷിത പ്രശ്നങ്ങളും ടെന്‍ഷനും തടസ്സങ്ങളും സൃഷ്ടിക്കും. വൈകാരികമായി സമ്മര്‍ദ്ദവും അസ്വസ്ഥതകളും തോന്നും. പക്ഷേ ഇത് ശാശ്വതമായിരിക്കില്ല.
മാര്‍ച്ച് 29ന് ശനി മീനം രാശിയിലേക്ക് പ്രവേശിക്കുമ്പോള്‍ കാര്യങ്ങളില്‍ ചെറിയ മാറ്റമുണ്ടാകും. ഇതോടെ കര്‍ക്കിടകം രാശിക്കാര്‍ക്ക് കണ്ടകശനി അവസാനിക്കും. കൂടുതല്‍ ഉത്സാഹവും ഊര്‍ജവും തോന്നും. ഭാഗ്യത്തിന്റെയും ഐശ്വര്യത്തിന്റെയും കാലമായിരിക്കും ഇത്. ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. വിദേശപഠനത്തിനും ജോലിക്കും യാത്രകള്‍ക്കും അവസരങ്ങള്‍ ലഭിക്കും. വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ ലഭിക്കും. 2025 തുടക്കത്തില്‍ ശനി വലയ്ക്കുമെങ്കിലും മാര്‍ച്ചോടെ ഇവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കാണാനാകും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിയുടെ ഏഴാം ഭാവത്തിലേക്കാണ് നക്ഷത്രമാറ്റത്തിലൂടെ ശനി എത്തിയിരിക്കുന്നത്. ബന്ധങ്ങള്‍, പങ്കാളിത്തം എന്നിവയുമായി ബന്ധപ്പെട്ട ഭാവമാണിത്. ഇവരുടെ അഞ്ച്, എട്ട് ഭാവങ്ങളുടെ അധിപധിയായ വ്യാഴവുമായി ചേര്‍ന്ന് ശനി വര്‍ഷത്തിന്റെ തുടക്കത്തില്‍ ചിങ്ങം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ നല്‍കും. പല മേഖലകളിലും വിജയം, സാമ്പത്തികമായ നേട്ടങ്ങള്‍, അനുയോജ്യമായ വിവാഹാലോചനകള്‍ എന്നിവ സംഭവിക്കാം. എന്നാല്‍ മാര്‍ച്ചില്‍ മീനത്തിലേക്ക് ശനി എത്തുമ്പോള്‍ ഈ നേ്ട്ടങ്ങള്‍ മങ്ങിത്തുടങ്ങും. എട്ടാം ഭാവത്തില്‍ ശനി എത്തും.
ജീവിതത്തിന്റെ എല്ലാ മേഖലകളിലും വെല്ലുവിളികളും പ്രതിസന്ധികളും അനുഭവപ്പെടും. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും. അപ്രതീക്ഷിതമായ തടസ്സങ്ങള്‍ നേരിടും. കുടുംബബന്ധങ്ങളിലും സുഹൃത്ബന്ധങ്ങളിലും തെറ്റിദ്ധാരണകളും അതെത്തുടര്‍ന്ന് തര്‍ക്കങ്ങളും വിള്ളലുകലും ഉണ്ടാകും. ശനിയുടെ രാശിമാറ്റം കാരണം ഇവര്‍ക്ക് കണ്ടകശനി ആരംഭിക്കും. അതുകൊണ്ട് മാര്‍ച്ചോടെ ചിങ്ങം രാശിക്കാര്‍ വളരെ ശ്രദ്ധിക്കുകയും വെല്ലുവിളികള്‍ക്കായി തയ്യാറാകുകയും ചെയ്യണം. എന്നുകരുതി ജീവിതത്തില്‍ സന്തോഷമില്ലാതാകുമെന്നില്ല. ക്ഷമയോടെ പ്രതിസന്ധികളെ തരണം ചെയ്യുക.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
പൂരുരുട്ടാതിയിലേക്കുള്ള ശനിയുടെ മാറ്റം മകരം രാശിക്ക് കഷ്ടകാലം നല്‍കും. മകരം രാശിയുടെ ആറ, ഏഴ് ഭാവങ്ങളിലേക്കാണ് ശനി എത്തിയിരിക്കുന്നത്. നിത്യജീവിതത്തിലും ബന്ധങ്ങളിലും പല പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാകും. താങ്ങാനാകാത്ത വിധം ഉത്തരവാദിത്തങ്ങള്‍ വന്നുചേരും. പ്രത്യേകിച്ച് ജോലിസ്ഥലത്ത്. ഇത് മാനസിക സമ്മര്‍ദ്ദത്തിനും ക്ഷീണത്തിനും കാരണമാകും. ആരോഗ്യം ക്ഷയിക്കും.
സാമ്പത്തിക പ്രശ്നങ്ങള്‍ അനുഭവപ്പെടും. അനാവശ്യ ചിലവുകള്‍ വര്‍ധിക്കും. തെറ്റിദ്ധാരണകളും അഭിപ്രായഭിന്നതകളും കാരണം വ്യക്തിബന്ധങ്ങളിലും ഉദ്യോഗബന്ധങ്ങളിലും പ്രതിസന്ധികളും അനുഭവിക്കും. ഈ സമയത്ത് ക്ഷമയും ഫലപ്രദമായ ആശയവിനിമയവും ഉണ്ടെങ്കിലേ വെല്ലുവിളികള്‍ തരണം ചെയ്യാന്‍ കഴിയൂ. വളരെ ഏകാഗ്രതയും അച്ചടക്കവും തയ്യാറെടുപ്പും ഉണ്ടെങ്കില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications