Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശനിയുടെ സഞ്ചാരഗതി മാറുന്നു; നവംബര്‍ 15 മുതല്‍ കുംഭത്തില്‍ നേര്‍രേഖയില്‍, ജീവിതം മാറും, ഏഴരശനി തീരും
വേദ ദ്യോതിഷം അനുസരിച്ച് നവംബര്‍15ന് ഗ്രഹങ്ങളിലെ ന്യായാധിപനും കര്മ്മഫലദാതാവുമായ ശനി നേര്‍ഗതിയില്‍ സഞ്ചാരം ആരംഭിക്കുകയാണ്. കുംഭം രാശിയില്‍ ആണ് ശനി നേരെ സഞ്ചരിക്കാന്‍ തുടങ്ങുന്നത്. ശനിയുടെ ഈ മാറ്റം പൊതുവെ ശുഭകരമായ ഒന്നായാണ് ജ്യോതിഷത്തില്‍ വിലയിരുത്തപ്പെടുന്നത്. ശനി നേര്‍രേഖയില്‍ സഞ്ചരിക്കുമ്പോള്‍ തടസ്സപ്പെട്ടിരുന്ന കാര്യങ്ങളെല്ലാം നേരെയാകും. ജോലികള്‍ പൂര്‍ത്തിയാകും. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും.

ഇത്തവണ ശനിയുടെ നേര്ഗതിയിലുള്ള സഞ്ചാരത്തിലൂടെ ശശ രാജയോഗവും രൂപപ്പെടുന്നുണ്ട്. മൂന്ന് രാശികള്‍ക്കാണ് ഇതിന്റെ ഗുണങ്ങള്‍ ഏറ്റവുമധികം ലഭിക്കുക. ഇവര്‍ക്ക് അടുത്ത വര്‍ഷം ജീവിതത്തില്‍ ദുരിതങ്ങള്‍ കുറവായിരിക്കും. കരിയറില്‍ വലിയ ഉയരങ്ങള്‍ കീഴടക്കും. തൊഴിലന്വേഷകര്‍ക്ക് ഏറ്റവും മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശനിയുടെ സഞ്ചാരഗതിയിലുള്ള മാറ്റത്തിലൂടെ വലിയ നേട്ടങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുകയാണ്. ഇവര്‍ക്ക് കരിയറില്‍ ആഗ്രഹിച്ച സ്ഥാനത്ത് എത്താന്‍ സാധിക്കും. ജോലിസ്ഥലത്ത് ഇവര്‍ക്ക് കൂടുതല്‍ അംഗീകാരം ലഭിച്ചുതുടങ്ങും. ഉന്നതാധികാരികളില്‍ നിന്ന് പ്രശംസ ഏറ്റുവാങ്ങും. അവരുടെ സഹകരണത്തോടെ ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കും. ഈ കാലയളവില്‍ ഉടനീളം ഭാഗ്യം ഇവര്‍ക്കൊപ്പം ഉണ്ടാകും.
കര്‍ക്കടകം
കര്‍ക്കടകം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ശനിയുടെ സഞ്ചാരഗതിയിലെ മാറ്റം ലാഭകരമാകും. ബിസിനസില്‍ നിന്നും വലിയ ലാഭം ഇവരെ തേടിയെത്തും. ഉദ്യോഗസ്ഥര്‍ക്കും കര്‍മ്മരംഗത്ത് ഏറ്റവും നല്ല പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്ന സമയമാണിത്. കുടുംബാംഗങ്ങളുടെ പിന്തുണ വര്‍ധിക്കും. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. പലവിധ പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. കോടതി സംബന്ധ വിഷയങ്ങളില്‍ അനുകൂലമായ വിധിയുണ്ടാകും. വര്‍ഷാവസാനം കുറച്ചധികം പരിശ്രമം വേണ്ടിവരുമെങ്കിലും ധൈര്യത്തോടെ കാര്യങ്ങള്‍ ചെയ്യാനും അതില്‍ വിജയം നേടാനും കഴിയും.
കുംഭം
ശനിയുടെ സഞ്ചാരഗതിയിലെ മാറ്റം കൊണ്ട് രക്ഷപ്പെടാന്‍ പോകുന്ന അടുത്ത രാശി കുംഭമാണ്. ഈ കാലയളവില്‍ ഉടനീളം ഇവര്‍ക്ക് ഭാഗ്യത്തിന്റെ കടാക്ഷം ഉണ്ടാകും. ശശ രാജയോഗത്തിന്റെ പ്രഭാവം ഇവരില്‍ വ്യക്തമായി പ്രതിഫലിക്കും.വരുമാനത്തില്‍ കാര്യമായ വര്‍ധനയുണ്ടാകും. പുതിയ വരുമാനസ്രോതസ്സുകള്‍ ഉണ്ടാകും. ആത്മവിശ്വാസത്തിലും കാര്യമായ വര്‍ധനയുണ്ടാകും.സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതിലൂടെ മനസമാധാനം ലഭിക്കും. ജോലി മതിയാക്കി ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയമാണിത്. ഏഴരശനിയില്‍ നിന്നും മോചനം ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
