അസ്തമയത്തില്‍ നിന്നും പുറത്തേക്ക്, ശനിയുടെ ശക്തി കൂടും; ഏപ്രില്‍ 9 മുതല്‍ 2 രാശികളില്‍ കണ്ടകശനി

Shani Dhaiya: മാര്‍ച്ച് 29-ലെ ശനിമാറ്റം ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട ജ്യോതിഷ പ്രതിഭാസമായിരുന്നു. ഇതോടെ പ്രപഞ്ചത്തിലും ആളുകളുടെ ജീവിതത്തിലും വലിയ മാറ്റങ്ങളാണ് ഉണ്ടായത്. എന്നാല്‍ എപ്രില്‍ ഒമ്പതിന് ശനിയുടെ ശക്തി കൂടുതല്‍ അനുഭവവേദ്യമാകും. കാരണം അന്ന് ശനി അസ്തമയ സ്ഥിതിയില്‍ നിന്നും പുറത്തുകടക്കുകയാണ്.

saturn
Photo Credit: AI Generated

അസ്തമയ കാലത്ത് ശനി സൂര്യന് അടുത്തായിരിക്കും ഉണ്ടായിരിക്കുക. ഈ കാലയളവില്‍ ശനിയ്ക്ക് പൂര്‍ണ്ണമായ ഫലങ്ങള്‍ നല്‍കാനാകില്ല. എന്നാല്‍ അസ്തമയ സ്ഥിതിയില്‍ നിന്നും പുറത്തിറങ്ങുന്നതോടെ ശനിയുടെ ശക്തി തീവ്രമാകും. ശനി സംക്രമണത്തിന്റെ ഫലങ്ങള്‍ യഥാര്‍ത്ഥത്തില്‍ അനുഭവപ്പെടുക അപ്പോഴായിരിക്കും. പ്രത്യേകിച്ച് കണ്ടകശനി പോലുള്ള ശനിദോഷങ്ങള്‍ വരാനുള്ളവര്‍ക്ക്.

കണ്ടകശനി എന്താണ്?

ഒരു വ്യക്തിയുടെ ജാതകത്തില്‍ നാലും എട്ടും ഭാവങ്ങളിലൂടെ ശനി സഞ്ചരിക്കുന്ന രണ്ടരവര്‍ഷ കാലയളവാണ് കണ്ടകശനി. ഏഴരശനിയേക്കാള്‍ ഹ്രസ്വമായ കാലയളവാണ് കണ്ടകശനി എങ്കിലും തീവ്രതയില്‍ ഏഴരശനിക്ക് സമാനമാണ് കണ്ടകശനിയും. ജീവിതത്തില്‍ സാരമായ പ്രതിസന്ധികള്‍ കൊണ്ടുവരാന്‍ കണ്ടകശനിക്ക് സാധിക്കും. പ്രത്യേകിച്ച്, ആരോഗ്യം, കുടുംബ ജീവിതം, വികാരങ്ങള്‍ എന്നീ മേഖലകളില്‍. അപ്രതീക്ഷിത മാറ്റങ്ങള്‍ ഇക്കാലയളവില്‍ ഉണ്ടാകാം. പക്ഷേ അച്ചടക്കം, ക്ഷമ, ജീവിതത്തിന് അടക്കവും ഒതുക്കവും എല്ലാം കൈവരുന്ന സമയം കൂടിയായിരിക്കും ഇത്.

2025-ല്‍ കണ്ടകശനി ആര്‍ക്കെല്ലാം?

കര്‍ക്കിടകം - പുണര്‍തം 1/4, പൂയ്യം, ആയില്യം

എട്ടാം ഭാവത്തിലൂടെ ശനി സഞ്ചരിക്കുന്നതിനാല്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് കണ്ടകശനി തുടങ്ങും. ഈ കാലയളവ് വൈകാരികഅസ്ഥിരതകള്‍ക്ക് കാരണമാകും. ആന്തരികമായും ആത്മീയമായും വലിയ മാറ്റങ്ങളിലൂടെ ഈ രാശിക്കാര്‍ കടന്നുപോകും. ഒളിഞ്ഞിരിക്കുന്ന ഭയങ്ങള്‍ പുറത്തുവരും. ഈ സമയത്ത് കര്‍ക്കിടകം രാശിക്കാര്‍ ആരോഗ്യത്തിനും ധനകാര്യങ്ങള്‍ക്കും പ്രത്യേകശ്രദ്ധ നല്‍കണം. കുടുംബത്തിലോ കരിയറിലോ അപ്രതീക്ഷിതമായ ചില മാറ്റങ്ങള്‍ ഉണ്ടാകാം. കര്‍ക്കിടക്കൂറുകാര്‍ ഈ സമയത്ത് വളരെ കരുതലോടെ ഇരിക്കണം. വൈകാരികമായി പ്രതികരിക്കുന്നതും എടുത്തുചാട്ടവും കുറയ്ക്കണം. ആത്മീയമായ ജ്ഞാനവും കഴിവുകളും വളര്‍ത്തണം. അച്ചടക്കമുള്ള ജീവിതശൈലിയും രീതികളും പിന്തുടരുകയും മാനസികസമ്മര്‍ദ്ദം ഫലപ്രദമായി കൈകാര്യം ചെയ്യുകയും ചെയ്താല്‍ ഈ രാശിക്കാര്‍ക്ക് കണ്ടകശനിയെ ധീരമായി മറികടക്കാം.

വൃശ്ചികം - വിശാഖം 1/4, അനിഴം, തൃക്കേട്ട

ശനി നാലാം ഭാവത്തില്‍ സഞ്ചരിക്കുന്ന വൃശ്ചികം രാശിക്കാര്‍ക്ക് ഏപ്രില്‍ ഒമ്പതോടെ കണ്ടകശനി കടുക്കും. ഈ കാലയളവില്‍ ഇവരുടെ വൈകാരികമായ സുരക്ഷിതത്വം, കുടുംബബന്ധങ്ങള്‍, മനസമാധാനം എന്നിവയെല്ലാം ശനിയാല്‍ പരീക്ഷിക്കപ്പെടും. ഒറ്റപ്പെടല്‍, കുടുംബത്തില്‍ നിന്നും അകലുക എന്നിവയെല്ലാം ഈ സമയത്ത് സംഭവിക്കാം. മാതാപിതാക്കളോടുള്ള ഉത്തരവാദിത്തങ്ങള്‍, കുടുംബത്തിലെ പ്രശ്‌നങ്ങള്‍, റിയല്‍ എസ്റ്റേറ്റ് പ്രതിസന്ധി എന്നിവയെല്ലാം ഈ കാലയളവില്‍ സമാധാനം കെടുത്താം. ഈ സമയത്ത് പ്രത്യേകിച്ച് വൃശ്ചികം രാശിക്കാര്‍ ക്ഷമ ശീലിക്കേണ്ടതാണ്. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതെ നോക്കണം. ഈ സമയത്ത് മനസ്സിനേറ്റ മുറിവുകള്‍ ഉണക്കാന്‍ ശ്രമിക്കണം. വേണ്ടപ്പോള്‍ നന്ദിയും ആദരവും പ്രകടിപ്പിക്കണം. കൃത്യമായ അതിരുകള്‍ സൂക്ഷിക്കല്‍, കുടുംബത്തിലെ അന്തരീക്ഷവും സമാധാനപരവും ഐക്യപൂര്‍ണ്ണവുമാക്കല്‍ എന്നീ കാര്യങ്ങള്‍ക്ക് വൃശ്ചികം രാശിക്കാര്‍ ഈ സമയത്ത് പ്രാധാന്യം നല്‍കണം.

പരിഹാരങ്ങള്‍

കണ്ടകശനിയെ ഭയക്കുന്നതിന് പകരം വളര്‍ച്ചയ്ക്കും കര്‍മ്മശുദ്ധീകരണത്തിനും ആത്മാവുമായി ചേര്‍ന്നുപോകുന്നതിനുമുള്ള പാവനമായ അവസരമായി കണ്ടകശനിയെ കാണുക. മീനം രാശിയിലൂടെ ശനി സഞ്ചരിക്കുമ്പോള്‍ ആന്തരികമായ സത്യത്തെ കണ്ടെത്താനും അച്ചടക്കവും സഹതാപവും ശീലിക്കാനും അഹന്ത വിടാനും ഏറ്റവും നല്ല സമയമാണ്.

അവനവന്റെ ഉള്ളിലേക്ക് നോക്കാനും ആത്മീയമായ ജീവിതം ശക്തിപ്പെടുത്താനും ഈ സമയം വിനിയോഗിക്കണം.

വലതുകയ്യിലെ നടുവിരലില്‍ എട്ട് ലോഹങ്ങള്‍ കൊണ്ടുള്ള മോതിരം ധരിക്കുന്നത് ശനിയുടെ നെഗറ്റീവ് എനര്‍ജിയില്‍ നിന്നും രക്ഷപ്പെടാനുള്ള വഴിയാണ്.

ദിവസവും ധ്യാനിക്കുക, ഉള്ളിലുള്ള കാര്യങ്ങള്‍ എഴുതിവെക്കുക.

ഓം ശം ശനീശ്വരായ നമ എന്ന മന്ത്രം വിശ്വാസത്തോടെ ജപിക്കുക.

ജലാശയങ്ങള്‍ക്ക് അടുത്ത് സമയം ചിലവഴിക്കുന്നത് മീനം രാശിയുടെ എനര്‍ജിയെ സന്തുലിതപ്പെടുത്താന്‍ സഹായിക്കും.

ജീനകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുക.

ശനിയാഴ്ചകളില്‍ കടുകെണ്ണ, കറുത്ത എള്ള്, അവശ്യവസ്തുക്കള്‍ എന്നിവ അശരണര്‍ക്ക് ദാനം ചെയ്യുക.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Wednesday, April 2, 2025, 18:21 [IST]
X
Desktop Bottom Promotion