Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ശനിദശയും, ഏഴരശനിയും കണ്ടകശനിയും ഒരുമിച്ച് വന്നാലും കുലുങ്ങില്ല ഈ 3 രാശിക്കാര്‍
ശനി എപ്പോഴും ദോഷഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു ഗ്രഹമാണ് എന്ന് കരുതുന്നവരാണ് പലരും. എന്നാല്‍ ശനിയുടെ പ്രവൃത്തി അത്തരത്തിലായത് കൊണ്ട് തന്നെ ജീവിതത്തില്‍ ഈ കാര്യത്തെ ശരിയായി വിചാരിക്കുന്നവരും ഉണ്ട്. അതികഠിനമായ ദോഷഫലങ്ങള്‍ നല്‍കുന്നതില്‍ മികച്ചതാണ് ശനി എന്ന ഗ്രഹം. കര്‍മ്മദാതാവായത് കൊണ്ട് തന്നെ നമ്മുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ച് ഫലം നല്‍കുന്ന ഗ്രഹമാണ് എന്നതാണ് സത്യം. ഏഴരശനി, ജന്മശനി, കണ്ടകശനി എന്നീ ദോഷങ്ങള്‍ പലപ്പോഴും നമ്മുടെ ജീവിതത്തില്‍ അതികഠിനമായ ദോഷങ്ങള്‍ കൊണ്ട് വരുന്നതാണ്.
എന്നാല്‍ ഈ മൂന്ന് ശനി ദോഷങ്ങളേയും അതിന്റെ കാഠിന്യം വളരെ കുറച്ച് മാത്രം ലഭിക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ എപ്പോഴും ശനിയുടെ പ്രിയപ്പെട്ട രാശിക്കാരാണ് എന്നതില്‍ സംശയം വേണ്ട. ശനിയുടെ കോപത്തിന്റെ ഫലമായുണ്ടാവുന്ന ദോഷങ്ങള്‍ വളരെ പെട്ടെന്ന് ഈ രാശിക്കാരില്‍ അവസാനിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതം തകര്‍ക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്ന അവസ്ഥ പലപ്പോഴും ശനിയുടേ ദോഷം നിമിത്തം ഉണ്ടാവുന്നു.

ശനിദോഷങ്ങള്‍
ഏഴരശനി, കണ്ടകശനി, ജന്മശനി തുടങ്ങി ശനി കോപാകുലനാവുന്ന പല വിധത്തിലുള്ള ദോഷങ്ങളാണ് ഉള്ളത്. ജീവിതത്തില്‍ സാമ്പത്തികവും മാനസികവും ശാരീരികവുമായ പല പ്രതിസന്ധികളും ഇവ മൂന്നും മൂലം ഉണ്ടാവുന്നു. എന്നാല്‍ എപ്പോഴും ശനി അതിന്റെ ദയ ചൊരിയുന്ന ചില ഗ്രഹങ്ങളുണ്ട്. പ്രത്യേക സാഹചര്യങ്ങളില്‍ ഇവര്‍ക്ക് ശനിയുടെ എല്ലാ ദോഷങ്ങളേയും ഇല്ലാതാക്കാനും സാധിക്കുന്നു. ഇനി പറയുന്ന മൂന്ന രാശിക്കാരിലും ശനി അതിന്റെ ദോഷഫലങ്ങളുടെ കാഠിന്യം കുറക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കാം.
കുംഭം രാശി
കുഭം രാശിക്കാരുടെ അധിപന്‍ തന്നെ ശനിയാണ്. അതുകൊണ്ട് തന്നെ ശനി ഇവര്‍ക്ക് എപ്പോഴും അനുഗ്രഹഭാവത്തിലാണ് നില്‍ക്കുന്നത്. അത് മാത്രമല്ല ശനി അതിന്റെ ത്രികോണ ചിഹ്നത്തിലാണ് കുംഭം രാശിയില്‍ സ്ഥിതി ചെയ്യുന്നതും. അതുകൊണ്ട് ഒരു പ്രശ്‌നമുണ്ടായാലും അതിനെ പെട്ടെന്ന് തരണം ചെയ്യുന്നതിനും അതില്‍ സന്തോഷം കണ്ടെത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. അത് മാത്രമല്ല പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചാലും ഇവര്‍ക്ക് പലപ്പോഴും അതിനെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് കൃത്യമായി അറിയാന്‍ സാധിക്കുന്നു. സാമ്പത്തികമായും ഇവര്‍ക്ക് അനുഗ്രഹങ്ങള്‍ ശനി ദേവന്‍ നല്‍കുന്നു. ഒരു തരത്തിലും ഇവരുടെ ജീവിതം ശനി മൂലം പ്രതിസന്ധിയില്‍ ആവുന്നില്ല.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ശനിയുടെ ഓരോ സമയവും അനുകൂലമായി മാറുന്നു. പലപ്പോഴും ശനിദേവന്‍ ദയ ചൊരിയുന്ന ഒരു രാശിയാണ് തുലാം രാശിക്കാര്‍. ഇവര്‍ക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ശനി നല്‍കുന്നില്ല. എന്ന് മാത്രമല്ല ഇവരുടെ അധിപന്‍ ശുക്രനായത് കൊണ്ട് തന്നെ ശനിയുടേ ദോഷങ്ങളെ ശുക്രന്‍ തടയുന്നു. ഇവരില്‍ സമ്പത്ത്, ഐശ്വര്യം, സന്തോഷം, പരസ്പര ആകര്‍ഷണം എന്നീ ഗുണങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. തീരുമാനമെടുക്കുന്ന പല കാര്യങ്ങളിലും പലപ്പോഴും അതിഗംഭീരമായ മാറ്റങ്ങള്‍ വരുന്നു. വഞ്ചന, കഠിനാധ്വാനം എന്നിവയിലൊന്നും തന്നെ വീഴാതെ എപ്പോഴും നിങ്ങള്‍ക്ക് ജീവിതത്തില്‍ മു്‌ന്നേറുന്നതിന് സാധിക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ശനി ഐശ്വര്യവും ഭാഗ്യവും നല്‍കുന്നു. ഒരു തരത്തിലും ഇവരില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല. ഇടവം രാശിയുടെ അധിപനും ശുക്രനാണ്. ശുക്രനാവട്ടെ ശനിയുമായുള്ള സൗഹൃദബന്ധം കൂടുതല്‍ ഗുണം ചെയ്യുന്നു. ഏഴരശനി, ജന്മശനി, കണ്ടകശനി എന്നിവയൊന്നും ഇവരെ ബാധിക്കുന്നില്ല. ജീവിതത്തില്‍ അനുകൂല സാഹചര്യങ്ങളിലൂടെ മുന്നേറുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സ്ഥാനമാനങ്ങളും നേട്ടങ്ങളും നിങ്ങളുടെ ജീവിതം മാറ്റി മറിക്കുന്നു. സന്തോഷവും ഐശ്വര്യവും എല്ലാം കൊണ്ടും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളാണ് ശനി നല്‍കുന്നതും. സാമ്പത്തികമായി നിങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത തരത്തിലുള്ള മാറ്റങ്ങള്‍ ശനിയുടെ അനുഗ്രഹത്തിലൂടെ ലഭിക്കുന്നു ഇടവം രാശിക്കാര്‍ക്ക്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications



