ശനിദശ ഓരോ നക്ഷത്രക്കാര്‍ക്കും എപ്പോള്‍? ദോഷമോ ഗുണമോ നല്‍കുന്നത്, നിങ്ങള്‍ക്കിപ്പോള്‍ ശനിദശയോ?

ശനിദശ ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാര്‍ക്ക് ശനിദശ എപ്രകാരമാണ് ബാധിക്കുന്നത്, ഏതൊക്കെ തരത്തിലാണ് ഇത് നിങ്ങളുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുന്നത് എന്ന് നമുക്ക് നോക്കാം. ശനിയുടെ ദശാകാലം എന്ന് പറയുന്നത് പൊതുവേ 19 വര്‍ഷമാണ്. അതായത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ 19 വര്‍ഷത്തോളം ശനി ബാധിക്കുന്നു.

ശനിദശ ഓരോ നക്ഷത്രക്കാരിലും എങ്ങനെ പ്രവര്‍ത്തിക്കുന്നു, എന്തൊക്കെയാണ് ഇതിന്റെ ഫലം, എപ്രകാരമാണ് അത് ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത് എന്ന് അറിയാന്‍ പലര്‍ക്കും താല്‍പ്പര്യം കാണും. നവഗ്രഹങ്ങളുടെ കണക്കനുസരിച്ചാണ് ഓരോ ദശയും നിലനില്‍ക്കുന്നത്. ശനിദശയെ ഒന്‍പത് ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ശനിദശ ആരിലൊക്കെയാണ് സ്വാധീനം ചെലുത്തുന്നത് എന്ന് നോക്കാം.

Shani Dasha

ശനിദശ ആദ്യം വരുന്നവര്‍
ശനിദശയുടെ ആദ്യത്തെ സ്വാധീനം വരുന്നത് പൂയ്യം, അനിഴം, ഉത്രട്ടാതി എന്നീ നക്ഷത്രക്കാരെയാണ്. ഇവര്‍ക്ക് ജന്മവശാല്‍ തന്നെ ശനിദശയോടെയാണ് ജനിക്കുന്നത്. 19 വര്‍ഷത്തോളം ശനിദശ ഉണ്ടാവുന്നു. ബാല്യത്തില്‍ തന്നെ ശനിദശയുണ്ടാവുമ്പോള്‍ അവരില്‍ എല്ലാ കാര്യങ്ങളും കൃത്യമായി മമസ്സിലാക്കുന്നതിനും ക്ഷമയും സഹനവും പഠിക്കുകയും ചെയ്യുന്നു. മാത്രമല്ല ഇവരുടെ ജീവിതത്തിലുണ്ടാവുന്ന എല്ലാ ബുദ്ധിമുട്ടുകളേയും ഇല്ലാതാക്കുന്നതിനും എങ്ങനെ കൈകാര്യം ചെയ്യണം എന്ന് പഠിക്കുന്നതിനും ഇവര്‍ക്ക് സാധിക്കും. നിങ്ങളുടെ ജനനം ഈ മൂന്ന് നാളുകള്‍ തുടങ്ങിയിട്ടാണ് നടന്നതെങ്കില്‍ ഇവര്‍ക്ക് വരുന്ന ഒന്‍പതര വര്‍ഷത്തോളം മാത്രമേ ശനിദശ അനുഭവിക്കേണ്ടി വരുന്നുള്ളൂ.

ശനി രണ്ടാം ദശയായി വരുന്നവര്‍
ശനി ദശ രണ്ടാം ദശയായി വരുന്നവരെങ്കില്‍ അവര്‍ പുണര്‍തം, വിശാഖം, പൂരുരുട്ടാതി നക്ഷത്രക്കാരിലാണ്. ഈ മൂന്ന് നാളുകാര്‍ക്കും അവരുടെ ജനനം എന്ന് പറയുന്നത് വ്യാഴദശയിലാണ് എന്നതാണ് സത്യം. 16 വര്‍ഷത്തോളമാണ് ഇവര്‍ക്ക് ശനിദശ അനുഭവിക്കേണ്ടി വരുന്നത്. ഇവര്‍ക്ക് ശനിയാണെങ്കിലും സാമ്പത്തികമായി വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നു. മാത്രമല്ല ജോലിയില്‍ ഉയര്‍ച്ചയും വരുമാനം വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ശനി മൂന്നാം ദശയായി വരുന്നവര്‍
ശനി മൂന്നാം ദശയായി വരുന്നവരാണ് എന്നുണ്ടെങ്കില്‍ ആ നക്ഷത്രക്കാര്‍ തിരുവാതിര, ചോതി, ചതയം എന്നിവരാണ്. ഇവര്‍ ജനിക്കുന്നത് രാഹുദശയിലാണ്. 18 വര്‍ഷത്തോളം രാഹുദശ നിലനില്‍ക്കുന്നുവെങ്കിലും 25 വയസ്സിന് ശേഷമാണ് ഇവര്‍ക്ക് ശനിദശ അനുഭവപ്പെടുന്നത്. ഏകദേശം 25- 44 വയസ്സ് വരെയാണ് ഇവരില്‍ ശനിദശ അനുഭവിക്കേണ്ടി വരുന്നത്.. എല്ലാത്തിലും ഇവര്‍ക്ക് തടസ്സം അനുഭവപ്പെടാവുന്നതാണ്. പലപ്പോഴും വിശ്വാസവഞ്ചന പോലും നിങ്ങള്‍ക്ക് നേരിടേണ്ടി വരും.

ശനി നാലാം ദശയായി വരുന്നവര്‍
ശനി നാലാം ദശയായി വരുന്ന നക്ഷത്രക്കാര്‍ മകയിരം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രക്കാരാണ്. ഈ നാളുകാര്‍ ജനിക്കുന്നത് ചൊവ്വ ദശയിലാണ്. എന്നാല്‍ ഇവര്‍ക്ക് ഒരു വര്‍ഷത്തോളമാണ് ചൊവ്വാദശയായി വരുന്നത്. 37 വയസ്സ് മുതലാണ് ഇവരെ ശനിദശ ബാധിക്കുന്നത്. പലപ്പോഴും 56അര വയസ്സ് വരെ ഇവരില്‍ ശനിദശ കൂടെയുണ്ടാവുന്നു. ഇത് പക്ഷേ അത്ര കഠിനമായി വരുന്നില്ല. എങ്കിലും അല്‍പം ശ്രദ്ധ വേണം.

ശനി അഞ്ചാം ദശയായി വരുന്നവര്‍
ശനി അഞ്ചാം ദശയായി വരുന്ന നക്ഷത്രക്കാരാണ് എന്നുണ്ടെങ്കില്‍ രോഹിണി, അത്തം, തിരുവോണം എന്നിവരാണ്. ഇവര്‍ ചന്ദ്രദശയിലാണ് ജനിക്കുന്നത്. എന്നാല്‍ 46 വയസ്സിന് ശേഷമാണ് ഇവരെ ശനി ബാധിക്കുന്നത്. 19 വര്‍ഷത്തോളം 65 വയസ്സ് വരെയാണ് ഇവരെ ശനി ബാധിക്കുന്നത്. ജോലിയില്‍ നിന്ന് പിരിയുന്ന സമയത്തേക്ക് ഇവരെ ശനി കഠിനമായി ബാധിക്കുന്നു.

ശനി ആറാം ദശയായി വരുന്നവര്‍
ശനി ആറാം ദശയായി വരുന്നവരാണ് എന്നുണ്ടെങ്കില്‍ ഈ നക്ഷത്രക്കാര്‍ക്ക് കാര്‍ത്തിക, ഉത്രം, ഉത്രാടം എന്നീ നക്ഷത്രക്കാരാണ്. 54 വയസ്സിന് ശേഷമാണ് ഇവര്‍ക്ക് ശനിദശ ആരംഭിക്കുന്നത്. ഇവര്‍ക്ക് 19 വര്‍ഷത്തോളമാണ് ശനി ദശാകാലം വരുന്നത്. അതായത് 73 വയസ് വരെ ഇവര്‍ക്ക് ശനിദശയാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ വാര്‍ദ്ധക്യം എന്ന് പറയുന്നത് ശനിദശയിലായിരിക്കും. ഉത്തരവാദിത്വങ്ങള്‍ എല്ലാം പൂര്‍ത്തികരിക്കുന്നതിന് സാധിക്കുന്ന ഒരു സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ശനി ഏഴാം ദശയായി വരുന്നവര്‍
ശനി ഏഴാം ദശയായി വരുന്നവര്‍ ആണെങ്കില്‍ ഭരണി, പൂരം, പൂരാടം നക്ഷത്രക്കാരാണ് വരുന്നത്. ഈ മൂന്ന് നാളുകാര്‍ക്ക് 67 വയസ്സിന് ശേഷമാണ് പലപ്പോഴും ശനിദശയുടെ ആരംഭം. ശുക്രദശക്ക് ശേഷമാണ് ഇവരില്‍ ശനിദശ ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഇവരിലെ ശനി ദശ അവസാനിക്കുമ്പോള്‍ പലപ്പോഴും 86 വയസ്സാവുന്നു. അതികഠിനമായ ദോഷങ്ങളാണ് ഓരോ വയസ്സിലും ഇവര്‍ക്കുണ്ടാവുന്നത്. ഏകാന്തത, ദാരിദ്ര്യം, വിഷാദം എന്നിവയെല്ലാം തന്നെ ഇവര്‍ക്കുണ്ടാവാം.

ശനി ഏട്ടാം ദശയായി വരുന്നവര്‍
ശനി എട്ടാ ദശയായി വരുന് നക്ഷത്രക്കാര്‍ അശ്വതി, മകം, മൂലം നക്ഷത്രക്കാരാണ്. ഇവര്‍ക്ക് 81 വയസ്സിന് ശേഷമാണ് ശനിദശ ഉണ്ടാവുന്നത്. 99 വയസ്സ് വരെയും ഇവര്‍ക്ക് ശനിദശ വരുന്നു. കുടുംബത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള അപകടങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും നിരന്തരമായ ഉപദ്രവം നിങ്ങള്‍ക്കുണ്ടാവുന്ന ഒരു സമയമായിരിക്കും ഈ ശനിദശാ കാലം. എങ്കിലും ദുരിതങ്ങളും ദു:ഖങ്ങളും വളരെയധികം നിങ്ങളെ ബാധിക്കുന്നില്ല.

ശനി ഒന്‍പതാം ദശയായി വരുന്നവര്‍
ശനി ഒന്‍പതാം ദശയായി വരുന്നവരെങ്കില്‍ ഇവര്‍ ആയില്യം, തൃക്കേട്ട, രേവതി എന്നീ മൂന്ന് നക്ഷത്രക്കാരെയാണ് വരുന്നത്. ജനനസമയവും അതിന്റെ ശിഷ്ടവും നോക്കിയാണ് ശനിദശയെ തീരുമാനിക്കുന്നത്. ഇവര്‍ക്ക് 93-ാമത്തെ വയസ്സിലാണ് ശനിദശ വരുന്നത്. 111 വയസ്സ് വരെയാണ് ഇവരില്‍ ശനിദശയുണ്ടാവുന്നത്. എന്നാല്‍ ഇത് അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായത് കൊണ്ട് തന്നെ ദോഷങ്ങള്‍ ഉണ്ടാവുകയില്ല. ശനിയുടെ ദുര്‍ബല സ്ഥാനമാണ് ഇവരെ ദോഷങ്ങളും ഗുണങ്ങളും തരം തിരിക്കുന്നത്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Monday, June 24, 2024, 16:14 [IST]
X
Desktop Bottom Promotion