Latest Updates
-
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഇന്ന് വൈകുന്നേരം മുതൽ രവി യോഗം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ മാറ്റങ്ങൾ, ഈ സമയം നഷ്ടപ്പെടുത്തരുത്! -
2026 ജൂൺ 17-23: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ വൻ കുതിപ്പ്; ശുഭസമയങ്ങൾ ഇതാ! -
പുണർതം മുതൽ പൂയം വരെ: ഇന്നത്തെ നക്ഷത്രമാറ്റം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിലും കരിയറിലും വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തെല്ലാം? -
12 രാശിക്കാർക്കും നിർണ്ണായക ചൊവ്വാഴ്ച: സാമ്പത്തിക നേട്ടവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; യോഗാ ദിനത്തിൽ തുടങ്ങാം ഈ 10 മിനിറ്റ് വർക്കൗട്ട്! -
2026 ജൂൺ 17-ന് ഗജകേസരി യോഗം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കൂ! -
ചുമ മരുന്നുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; വീട്ടിലെ ഈ വിദ്യകൾ പരീക്ഷിക്കൂ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ: പുരുഷന്മാരുടെ ടെസ്റ്റോസ്റ്റിറോൺ അളവിൽ അത്ഭുതകരമായ മാറ്റം! -
ഡൽഹിയിൽ കനത്ത മഴ: ഗർഭിണികൾ ഇന്ന് രാത്രി അതീവ ജാഗ്രത പാലിക്കണം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!
48 മണിക്കൂറിനുള്ളില്‍ ശനി സൃഷ്ടിക്കും അതിശക്തം രാജയോഗം: ഇതിനെ വെല്ലാന്‍ ഇനി വേറൊന്നില്ല, ഉയരങ്ങള്‍ കീഴടക്കും
വേദജ്യോതിഷ പ്രകാരം ശനിയെ വളരെ ശക്തമായ ഗ്രഹങ്ങളില്‍ ഒന്നായാണ് കണക്കാക്കുന്നത്. പലപ്പോഴും കര്മ്മത്തിന് അനുസിച്ച് ഫലം നല്കുന്നതിനാല് പലരും ശനിയെ ഭയക്കുന്നു. എന്നാല്‍ ശനി ജാതകത്തില്‍ ശക്തനാണെങ്കില്‍ അതുണ്ടാക്കുന്ന ഗുണാനുഭവങ്ങള്‍ വെല്ലാന്‍ ഇനി മറ്റൊരു രാജയോഗം ഇല്ല എന്ന് തന്നെ പറയാം. മാര്‍ച്ച് 29-ന് മഹാശനി മാറ്റം സംഭവിച്ചു. അതിന്റെ ഫലമായി കുംഭം രാശിയില്‍ നിന്ന് ശനി മീനം രാശിയിലേക്ക് മാറി. ഇതാകട്ടെ നിരവധി ഗുണാനുഭവങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുകയും അതുപോലെ തന്നെ ദോഷഫലങ്ങളും പ്രദാനം ചെയ്തിട്ടുണ്ട്. പലപ്പോഴും പ്രതിസന്ധികളില്‍ മുന്നോട്ട് പോവുന്ന രാശിക്കാരും നിരവധിയാണ്.
എന്നാല്‍ ഗ്രഹങ്ങളുടെ രാജകുമാരമായ ബുധന്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത് മീനം രാശിയിലാണ്. പക്ഷേ ബുധന്‍ ഉടനേ തന്നെ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് പ്രവേശിക്കും. എന്നാല്‍ ബുധന്റെ മാറ്റം ഈ മാസം രണ്ട് തവണയാണ് സംഭവിക്കുന്നത്. അതിന്റെഫലമായി ശനിയും മീനവും പരസ്പരം മുപ്പത് ഡിഗ്രി അകലത്തായി ദ്വിദശ യോഗം സൃഷ്ടിക്കുന്നു. ഇത് അതിശക്തമായ രാജയോഗ സമാനമായ ഫലങ്ങളാണ് നല്‍കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശനി ഗുണാനുഭവങ്ങള്‍ നല്‍കുന്നതെന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ദ്വിദശ യോഗം എപ്പോള്‍?
വേദജ്യോതിഷം അനുസരിച്ച് രണ്ട് ഗ്രഹങ്ങള്‍ രണ്ടാമത്തേയും അല്ലെങ്കില്‍ പന്ത്രണ്ടാമത്തേയും ഭാവങ്ങളില്‍ വരുമ്പോഴാണ് ഇത്തത്തില്‍ ദ്വിദശ യോഗം സൃഷ്ടിക്കപ്പെടുന്നത്. മെയ് 9-ന് ശനിയും ബുധനും ഇത്തരത്തില്‍ 30 ഡിഗ്രിയില്‍ നില്‍ക്കുകയും ദ്വിദശയോഗം രൂപപ്പെടുകയും ചെയ്യുന്നു. ഈ സംയോജനം 12 രാശിക്കാരില്‍ 3 രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. അതിന്റെ ഫലമായി മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ കാര്യങ്ങള്‍ മാറി മറിയുന്നു. കൂടുതല്‍ അറിയുന്നതിനും ഈ രാശിക്കാരുടെ കൂട്ടത്തില്‍ നിങ്ങളുണ്ടോ എന്നറിയുന്നതിനും ലേഖനം വായിക്കാം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ബുധന്റേയും ശനിയുടേയും ഫലമായി രൂപം കൊള്ളുന്ന ദ്വിദശ യോഗം അനുകൂലമായ പല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ഇവര്‍ കൈ വെക്കുന്ന എല്ലാ മേഖലകളിലും വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു.. കൂടാതെ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. അത് മാത്രമല്ല ഇവരില്‍ ഏഴരശനിയുടെ അവസാന ഘട്ടം നടന്ന് കൊണ്ടിരിക്കുകയാണ്. അവസാനഘട്ടമായതിനാല്‍ പലപ്പോഴും എല്ലാ പ്രശ്നങ്ങളും അകന്ന് പോവുന്ന സമയം കൂടിയായിരിക്കും. മാത്രമല്ല നിങ്ങളുടെ ചിന്തകള്‍ മികച്ചതായിരിക്കും. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും കാര്യങ്ങളെല്ലാം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. നിങ്ങള്‍ക്ക് മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിനും സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ ആരേയും അത്ഭുതപ്പെടുത്തുന്ന മാറ്റം സൃഷ്ടിക്കാന്‍ സാധിക്കും. ഒരിക്കലും ഒരു കാര്യത്തിലും നിരാശയുടെ ആവശ്യമില്ല. സമ്പത്ത് നേടുന്നതില്‍ നിങ്ങള്‍ക്ക് യാതൊരു തടസ്സവും ഉണ്ടാവുകയില്ല. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ദ്വിദശയോഗം നല്കുന്ന ഗുണങ്ങള്‍ ഒട്ടും നിസ്സാരമല്ല. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ആരോഗ്യത്തെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കുന്നതിന് യോഗം കാണുന്നു. പല കാര്യത്തിലും ചിലവഴിക്കുന്ന സമയത്തിന് ഫലം ലഭിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു.വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. രക്ഷിതാക്കളില്‍ നിന്നും പ്രിയപ്പെട്ടവരില്‍ നിന്നും മികച്ച പിന്തുണ എല്ലാ കാര്യത്തിലും ലഭിക്കുന്നു. കൂടാതെ നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറി മറിയുന്ന സമയമായിരിക്കും. കുട്ടികളുടെ ആരോഗ്യവും ഭാവിയും സുരക്ഷിതമായിരിക്കും. യാത്രകള്‍ സന്തോഷം നല്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നില്ല. മാത്രമല്ല മാതാപിതാക്കളുടെ ആരോഗ്യം മികച്ചതായിരിക്കും. സന്തോഷത്തോടെ കുടുംബത്തില്‍ മുന്നോട്ട് പോവുന്നതിന് യോഗം കാണുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. പലപ്പോഴും ജീവിതത്തിലെ ദീര്‍ഘകാല പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്ന സമയമാണ്. എതിരാളികളുടെ കാര്യത്തില്‍ ഇനി ആശങ്ക വേണ്ട. ജീവിതം മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുന്നു. സാമ്പത്തിക സ്ഥിതിയില്‍ പെട്ടെന്ന് ഉയര്‍ച്ചയുണ്ടാവുന്നു. കണ്ണടച്ച് തുറക്കുന്നതിന് മുന്‍പാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക ്പലപ്പോഴും പരീക്ഷയില്‍ വിജയം കണ്ടെത്തുന്നതിനും ജീവിതത്തില്‍ മുന്നേറുന്നതിനും ഉള്ള യോഗം കാണുന്നു. ആരോഗ്യം വളരെയധികം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സ്വത്തുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു. ജോലിയില്‍ സ്ഥാനമാറ്റവും സ്ഥാനക്കയറ്റവും ഉണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications