Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
30 വര്‍ഷത്തിന് ശേഷം ശനി നല്‍കും അര്ദ്ധകേന്ദ്രയോഗം: ബിസിനസ് തുടക്കമെങ്കിലും കൈയ്യിലെത്തും ലക്ഷങ്ങള്‍
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് തേടി എത്തുന്നത്. പലപ്പോഴും അതില്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒന്നാണ് നവഗ്രഹങ്ങളില്‍ ഒന്നായ ശനി. ഓരോ വ്യക്തിയുടേയും കര്‍മ്മങ്ങള്‍ക്ക് അനുസരിച്ച് ഫലം നല്കുന്ന ഗ്രഹമാണ് ശനി. ശനിയുടെ നീതിയുടേയും കര്‍മ്മത്തിന്റേയും ഫലം നല്കുന്ന ശനി നിങ്ങളുടെ ജീവിതത്തില്‍ അനുകൂല മാറ്റമാണോ അല്ലെങ്കില്‍ പ്രതികൂല മാറ്റമാണോ നല്‍കുന്നത് എന്ന് നോക്കാം. ഓരോ വ്യക്തിയുടേയും കര്മ്മത്തിന് അനുസരിച്ച് മാറ്റം നല്കുന്നതിനോടൊപ്പം തന്നെ ശനി സൃഷ്ടിക്കുന്ന അര്‍ദ്ധ കേന്ദ്രയോഗം എപ്രകാരമാണ് ഗുണങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.
ഒരു രാശിചക്രത്തിന്റെ പൂര്ണ്ണഭ്രമണം പൂര്‍ത്തിയാക്കാന്‍ ശനിക്ക് 30 വര്‍ഷം വേണം. നിലവില്‍ മീനം രാശിയിലുള്ള ശനി പല ഗ്രഹങ്ങളുമായും സംയോഗം രൂപപ്പെടുത്താറുണ്ട്. അത്തരത്തില്‍, ശനി ഉടന്‍തന്നെ ബുധനുമായി ചേര്‍ന്ന് ഒരു പ്രത്യേക അര്‍ദ്ധ കേന്ദ്രയോഗത്തിന് തുടക്കമിടുന്നു. അത് മാത്രമല്ല വേദജ്യോതിഷ പ്രകാരം ജനുവരി 28-ന് ശനിയും ബുധനും 45ഡിഗ്രി കോണിലാണ് അര്‍ദ്ധ കേന്ദ്രയോഗത്തിന് കാരണമാകുന്നു. അത് കൂടാതെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ബുധനും ശനിയും ചേര്‍ന്ന് സൃഷ്ടിക്കുന്ന അര്ദ്ധകേന്ദ്രയോഗം പല വിധത്തിലാണ് പ്രയോജനം നല്‍കുന്നത്. ബുധന്‍ ഈ രാശിയുടെ ഒമ്പതാം ഭാവത്തിലും ശനി ലഗ്നത്തിലുമായിരിക്കും. അത് കൂടാതെ ബിസിനസ് ആരംഭത്തിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ഈ രാശിക്കാര്‍ക്ക് പല മേഖലകളിലും വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും അത് വഴി വരുമാനം ഇരട്ടിയാവുകയും ചെയ്യും. സാമ്പത്തിക സ്രോതസ്സുകള്‍ മികച്ച് നില്ക്കും. കുടുംബം, തൊഴില്‍, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങള്‍ തേടി എത്തും. അത് കൂടാതെ ഈ കാലയളവില്‍ വിദേശയാത്രക്കുള്ള സാധ്യത കാണുന്നു. അതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങളിലേക്കും എത്തിക്കും. പുതിയ അവസരങ്ങള്‍ ഈ സമയം നിങ്ങള്‍ക്ക് ലഭിക്കുന്നു. ജോലിയുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങള്‍ തേടി എത്തും. സാമ്പത്തികമായി, ഗണ്യമായ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. പങ്കാളിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ശനിയുടേയും ബുധന്റേയും സംയോഗം പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നു. അത് കൂടാതെ ഭാഗ്യം അനുകൂലമായി വരും. ബുധന്‍ അവരുടെ എട്ടാം ഭാവത്തിലും ശനി അവരുടെ ആറാം ഭാവത്തിലുമാണ് സ്ഥിതി ചെയ്യുന്നത്. അത് കൂടാതെ ഇവരില്‍ സമ്മിശ്രഫലങ്ങളാണ് സംഭവിക്കുന്നത്. ശത്രുക്കളെ പരാജയപ്പെടുത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കടം കൊടുക്കാന്‍ ആലോചിക്കുന്നെങ്കില്‍ അവരില്‍ വിജയം തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുകള്‍ പക്ഷേ അല്പം ശ്രദ്ധിക്കണം. സംസാരത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. അത് കൂടാതെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നത് വഴി അത് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സന്തോഷം എന്നിവ കൊണ്ട് വരും. സംസാരത്തില്‍ നിയന്ത്രണം പാലിക്കുന്നതിന് ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറ്റി മറിയ്ക്കും.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് മകരം രാശിയിലെത്തുന്ന ബുധനും ശനിയും സൃഷ്ടിക്കുന്ന അര്‍ദ്ധകേന്ദ്ര യോഗം പ്രയോജനകരമായ പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. കൂടാതെ സമ്പത്തും സന്തോഷവും ഒരുപോലെ വര്‍ദ്ധിക്കും. നിങ്ങളുടെ ജാതകത്തില്‍ ശനിയുടെ സ്ഥാനം ശക്തമെങ്കില്‍ അതുണ്ടാക്കുന്ന മാറ്റങ്ങള്‍ ഒട്ടും നിസ്സാരമല്ല. നിങ്ങളുടെ സമ്പത്ത് അതിവേഗം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. നല്ല സാമ്പത്തിക സ്ഥിതി സന്തോഷം നല്‍കും. സന്തോഷവും സമൃദ്ധിയും കൈവരിക്കാന്‍ നിരവധി അവസരങ്ങള്‍ തേടി എത്തും. പ്രധാന ആഗ്രഹങ്ങള്‍ സഫലമാവും. അത് മാത്രമല്ല ബിസിനസ് മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. എല്ലാ കാര്യങ്ങളിലും താല്‍പ്പര്യം വര്‍ദ്ധിക്കുന്നത് ഗുണകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നു.



Click it and Unblock the Notifications