Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
കേന്ദ്രത്രികോണ രാജയോഗം: പ്രത്യേക നേട്ടങ്ങളില്‍ 3 രാശിക്കാര്‍ക്ക് ധനമഴ പെയ്യും, ഒപ്പം കോടീശ്വരയോഗവും
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് ഓരോ രാശിക്കാര്‍ക്കും ഓരോ സമയവും ഉണ്ടാവുന്നത്. അതില്‍ തന്നെ ശനിയുടെ മാറ്റങ്ങള്‍ക്ക് അതിഭീകരമായ ഗുണദോഷ ഫലങ്ങള്‍ നിങ്ങളില്‍ പ്രദാനം ചെയ്യുന്നതിന് സാധിക്കുന്നു. പലപ്പോഴും എല്ലാ രാശിക്കാര്‍ക്കും ശനിയുടെ മാറ്റം സ്വാധീനം ചെലുത്തുമെങ്കിലും അതില്‍ ഗുണാനുഭവങ്ങളും നിങ്ങളിലുണ്ടാവുന്നു. രാശിചക്രങ്ങളില്‍ ശനിയുടെ സ്വാധീനം വളരെയധികം മാറ്റങ്ങള്‍ ക ാെണ്ട് വരുന്നു. അത് മാത്രമല്ല 2027 വരെ ശനി മീനം രാശിയില്‍ തന്നെ സ്ഥിതി ചെയ്യുന്നു. അത് കൂടാതെ ബുധനും ഈ സമയം ശനിയുമായി ചേരുന്നത് വഴി ഗുണപരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
അതില്‍ ശനി മറ്റ് ചില രാശിക്കാരുമായി ചേരുന്നതിന്റെ ഫലമായി ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. അതില്‍ കേന്ദ്രത്രികോണ രാജയോഗം സൃഷ്ടിക്കപ്പെടുന്നു. ബുധനുള്പ്പടെയുള്ള മറ്റ് ഗ്രഹങ്ങളുടെ സ്വാധീനമാണ് പലപ്പോഴും ശനിയെ കൂടുതല്‍ ഗുണഫലളിലേക്ക് എത്തിക്കുന്നത്. അതിന്റെ ഫലമായി മൂന്ന് രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ഉണ്ടാവുന്നു. അവര്‍ ആരൊക്കെയെന്നും, ഏതൊക്കെ രാശിക്കാരാണ് എന്നും നമുക്ക് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് കേന്ദ്രത്രികോണ രാജയോഗം കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതില്‍ തന്നെ ബുധന്‍ പത്താം ഭാവത്തിലും ശനി നാലാം ഭാവത്തിലും സ്ഥിതി ചെയ്യുന്നു. ഇത് നിങ്ങളുടെ തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നു. അത് മാത്രമല്ല ബിസിനസ് പുരോഗതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. സന്തോഷവും സമാധാനവും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. കരിയര്‍ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. അത് കൂടാതെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സാധിക്കും. ബിസിനസില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ നിങ്ങളില്‍ ഇരട്ടി നേട്ടം കൊണ്ട് വരും. അത് കൂടാതെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. ശാരീരിക ക്ഷമതയുള്ളതിനാല്‍ അത് ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ്. സവിശേഷമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ബുധന്‍ ലഗ്നത്തിലും ശനി നാലാം ഭാവത്തിലും സ്ഥിതി ചെയ്യുന്നു. പുതിയ തൊഴിലവസരങ്ങള്‍ നിങ്ങളുടെ മാറ്റങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടങ്ങളും തേടി എത്തും. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയില്‍ ബോണസുകള്‍ ലഭിക്കുന്നു. വിദേശയാത്രക്ക് യോഗം കാണുന്നു. ദാമ്പത്യ ജീവിതം മികച്ചതാവുകയും പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമുണ്ടാവുകയും ചെയ്യുന്നു. പങ്കാളിക്കൊപ്പം കൂടുതല്‍ മികച്ച സമയം ചിലവഴിക്കുന്നതിന് യോഗം കാണുന്നു. അത് കൂടാതെ നിങ്ങളുടെ ഇച്ഛാശക്തി മികച്ചതാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ തരത്തിലും അനുകൂല മാറ്റങ്ങള്‍ക്ക് ശനി അനുഗ്രഹിക്കുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ശനി ബുധസംഗമം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ബുധന്‍ പത്താം ഭാവത്തിലും ശനി ലഗ്നത്തിലുമാണ് ഇവരില്‍ സ്ഥിതി ചെയ്യുന്നത്. ഇവരുടെ സുഖസൗകര്യങ്ങള്‍ ഇരട്ടിയാവുന്നു. കൂടാതെ വീട് നിര്‍മ്മിക്കുന്നതിനും വാങ്ങുന്നതിനും യോഗം കാണുന്നു. സ്വപ്നങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. കരിയറില്‍ നേട്ടങ്ങള്‍ വരി വരിയായി തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വിശ്വാസത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കുകയും ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്ന സമയമാണ് എന്നതില്‍ സംശയംവേണ്ട. ബിസിനസ് മാറ്റങ്ങള്‍ നിങ്ങളില്‍ കൂടുതല്‍ മികച്ച അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. അത് വഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും സാധിക്കും.



Click it and Unblock the Notifications
