Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ശനി അസ്തമയം: ശനിയുടെ തീവ്രദോഷദൃഷ്ടി പതിയുന്ന രാശിക്കാര്‍, നിങ്ങളുടെ രാശിയുണ്ടോ?
ശനിയുടെ അസ്തമയം സംഭവിക്കുമ്പോള്‍ അത് ചില രാശിക്കാരെ വളരെ ദോഷകരമായി ബാധിക്കുന്നു. പലപ്പോഴും ശനി പിന്നോക്കാവസ്ഥയിലേക്ക് പോയി അസ്തമിക്കുന്ന അവസ്ഥയെയാണ് ശനി അസ്തമയം എന്ന് പറയുന്നത്. ഇത് ജീവിതത്തില്‍ പല തരത്തില്‍ സ്വാധീനം ചെലുത്തുന്നു. പലപ്പോഴും നിങ്ങളെ വളരെയധികം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് ശനിയുടെ അസ്തമയം മാറുന്നു.
കര്മ്മത്തിന് അനുസരിച്ച് ഫലം നല്കുന്നതിനാല് ശനിയ്ക്ക് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. പലപ്പോഴും വിവിധ രാശിക്കാരെ ശനിയുടെ ദോഷങ്ങള്‍ ബാധിക്കും. എങ്കിലും അത് എത്രത്തോളം നിങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തുന്നു എന്നത് അറിഞ്ഞിരിക്കണം. ജീവിതത്തിലെ ഓരോ മാറ്റങ്ങളും പലപ്പോഴും ശനിയുടെ ദോഷഫലത്തെക്കൂടെ നിയന്ത്രിക്കുന്ന തരത്തിലായിരിക്കും. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ഏതൊക്കെ രാശിക്കാര്‍ക്കാണ് ശനിയുടെ അസ്തമയം ദോഷം നല്‍കുന്നതെന്നും നമുക്ക് നോക്കാം.

മിഥുനം
മിഥുനം രാശിക്കാരെ വളരെയധികം ദോഷകരമായാണ് ശനിയുടെ അസ്തമയം ബാധിക്കുന്നത്. പലപ്പോഴും ഇവരുടെ കരിയറിലും വ്യക്തിജീവിതത്തിലും മുന്നോട്ട് പോവാന്‍ ആവാത്ത അവസ്ഥയുണ്ടാവുന്നു. മാത്രമല്ല പലവിധത്തിലുള്ള തടസ്സങ്ങളും ജീവിതത്തിലുണ്ടാവുന്നു. സാമ്പത്തിക നഷ്ടവും പ്രശ്നങ്ങളും വിട്ടൊഴിയാതെ നില്ക്കുന്നു. കൂടാതെ സഹിഷ്ണുതയോടെ ചെയ്യേണ്ട കാര്യത്തിന് ഒരു തരത്തിലും ക്ഷമയില്ലാത്ത അവസ്ഥയുണ്ടാവുന്നു. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് പരമാവധി ഒഴിവാക്കുക. കൂടാതെ ജീവിതത്തില്‍ പ്രതികൂലാവസ്ഥകളെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശനിയുടെ പിന്മാറ്റം വളരെയധികം ദോഷങ്ങള്‍ നല്കുന്നു. വെല്ലുവിളികള്‍ ഏറ്റെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം അത് നിങ്ങളെ പ്രശ്നത്തിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് ഓരോ ചുവടും വെയ്ക്കുന്നതിന്. കുടുംബത്തില്‍ ഉത്തരവാദിത്വങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതില്‍ വീഴ്ച വരുന്നു. പലപ്പോഴും ശനിയുടെ വൈകാരികമായ പ്രശ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കും.
മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക നേട്ടങ്ങള്‍ മികച്ച അവസ്ഥയില്‍ നിന്നും ദാരിദ്ര്യത്തിലേക്ക് എത്തുന്നു. ശനിയുടെ ആഘാതം വളരെയധികം പ്രതിസന്ധികള്‍ സൃഷ്ടിക്കും. നിങ്ങളുടെ ആഗ്രഹങ്ങളില്‍ പലതും നടക്കാതെ പോവുന്നു. പലപ്പോഴും നിരാശകള്‍ വെല്ലുവിളിയിലേക്ക് വരെ എത്തുന്നു. ക്ഷമയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കണം എന്നില്ല. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് നഷ്ടത്തിലേക്ക് എത്തും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ നിന്നും അകന്ന് പോവുന്നു.
തുലാം രാശി
തുലാം രാശിക്കാരെ ഭരിക്കുന്നത് ശുക്രനാണെങ്കിലും പലപ്പോഴും സന്തുലിതാവസ്ഥയ്ക്കും ഐക്യത്തിനും കോട്ടം തട്ടുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സൃഷ്ടിക്കും. പക്ഷേ അതെല്ലാം തന്നെ പ്രതികൂല മാറ്റങ്ങളാണ് എന്നതാണ് സത്യം. പലപ്പോഴും ശനിയുടെ അസ്തമയം തെറ്റിദ്ധാരണകളിലേക്ക് നിങ്ങളെ നയിക്കും. ഇതിന്റെ ഫലമായി പലപ്പോഴും പല വിധത്തിലുള്ള പിരിമുറുക്കങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. ബന്ധങ്ങള്‍ ശിഥിലമാവുന്നതിനും പലപ്പോഴും ഇത് കാരണമാകും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ വിടാതെ പിന്തുടരും. കൂടാതെ പ്രതിസന്ധികളിലേക്ക് എത്തുന്ന പല കാര്യങ്ങളും ഗുരുതരമായി മാറുന്നു. വെല്ലുവിളികള്‍ എല്ലാ അര്‍ത്ഥത്തിലും ജീവിതത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. ശനിയുടെ ശക്തമായ സ്വാധീനം അമിതമായ മാനസിക സമ്മര്‍ദ്ദം നിങ്ങളിലുണ്ടാക്കും. ശാരീരിക ക്ഷീണമോ പ്രശ്നങ്ങളോ നിങ്ങളെ വിടാതെ പിന്തുടരുന്നു. കൂടാതെ എല്ലാ കാര്യങ്ങളിലും പ്രശ്നങ്ങള്‍ മാത്രം നിങ്ങളെ അലട്ടുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
