Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
2025-ല്‍ ആദ്യത്തെ ശനി അസ്തമയം; എന്തൊരു ഭാഗ്യം 5 രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശി ഏത്?
2025-ലെ ആദ്യത്തെ ശനിയുടെ അസ്തമയം ആരംഭിക്കുമ്പോള്‍ പല വിധത്തിലുള്ള ജ്യോതിഷ മാറ്റങ്ങള്‍ സംഭവിക്കുന്നു. ശനി വിവിധ ഘട്ടത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു. ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. ചില രാശിക്കാര്‍ക്ക് ശനിയുടെ അസ്തമയം ദോഷങ്ങള്‍ നല്കുമ്പോള് ചിലരില്‍ ഗുണഫലങ്ങള്‍ മാത്രം പ്രദാനം ചെയ്യുന്നു. ഇത്തരത്തില്‍ ശനിയുടെ ദോഷഫലങ്ങളെ ഇല്ലാതാക്കി ഗുണാനുഭവങ്ങള്‍ മാത്രം പ്രദാനം ചെയ്യുന്ന ചില രാശിക്കാരുണ്ട്. ഫെബ്രുവരി 28-ന് ശനിയുടെ അസ്തമയം സംഭവിക്കും.
ശനി അസ്തമിക്കുമ്പോള്‍ ഇവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. ചില രാശിക്കാര്‍ സമ്പത്തിന്റേയും ആഢംബരത്തിന്റേയും അവസാന വാക്കായി മാറുന്നു. വരുമാനം വര്‍ദ്ധിക്കുകയും നേട്ടങ്ങളിലേക്ക് കുതിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാവും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത്തരത്തില്‍ ഗുണഫലങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ശനിയുടെ അസ്തമയം സ്ഥിരതയും സാമ്പത്തിക വളര്‍ച്ചയും ധാരാളം നല്കുന്നു. മാത്രമല്ല ഇവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. അതോടൊപ്പം തന്നെ ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുകയും അതെല്ലാം നേട്ടങ്ങൡലേക്ക് എത്തുകയും ചെയ്യും. കരിയര്‍ പുരോഗതിയിലേക്ക് കുതിക്കുന്ന സമയമാണ് എന്നത് കൊണ്ട് തന്നെ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് ഉണ്ടാവുന്നു. ഈ സമയം ആഢംബരത്തിന്റെ പുതിയ ഘട്ടത്തിലേക്ക് നിങ്ങളെ എത്തിക്കും. കൂടാതെ അധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തും. ജീവിതത്തിലെ ഏറ്റവും മികച്ച കാര്യങ്ങള്‍ ആസ്വദിക്കുന്ന സമയം കൂടിയാണ് ഇത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. കൂടാതെ ആഢംബരത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും അപ്രതീക്ഷിത സൗഭാഗ്യവും ഇവരെ തേടി എത്തുന്നു. ശനിയുടെ അസ്തമയ സ്വാധീനം പലപ്പോഴും സാമ്പത്തിക സ്ഥിതി ഉയര്‍ന്നതാക്കുന്നു. കൂടാതെ സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും ജോലിയില്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന ഒരു സമയം കൂടിയാണ് എന്നതാണ് സത്യം. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുകയും ജോലിയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ സാധിക്കുകയും ചെയ്യും. ആഢംബരത്തോടെ മുന്നോട്ടുള്ള ജീവിതം ജീവിച്ച് തീര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്ന സമയമാണ്. അത് മാത്രമല്ല പലപ്പോഴും സാഹചര്യങ്ങളെ അവര്‍ അവസരങ്ങളാക്കി മാറ്റുകയും അത് ജീവിതത്തില്‍ സന്തോഷത്തിലേക്ക് എത്തുകയും ചെയ്യും. ശനിയുടെ അസ്തമയത്തിന്റെ ഭാഗമായി നിങ്ങളുടെ ജീവിതത്തില്‍ ആഢംബരത്തോടെയുള്ള മാറ്റങ്ങള്‍ വളരെയധികം നേട്ടങ്ങള്‍ കൊണ്ട് വരും. സാമ്പത്തികമായി നിങ്ങള്‍ വളരെയധികം അഭിവൃദ്ധിപ്പെടും. കൂടാതെ സാമ്പത്തിക സ്ഥിതിയിലെ മാറ്റം നിങ്ങളില്‍ നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കും. അതോടൊപ്പം തന്നെ നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ണമായും സാക്ഷാത്കരിക്കപ്പെടുന്നു. ജോലിയിലെ മാറ്റം പോലും നിങ്ങളെ അത്ഭുതപ്പെടുത്തും.
മകരം രാശി
മകരം രാശിക്കാരെ ഭരിക്കുന്നത് ശനിയായതിനാല്‍ ഇവര്‍ക്ക് ഈ സമയം വളരെയധികം ശക്തമായ നേട്ടങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. കൂടാതെ തീവ്രമായ പല ആഗ്രഹങ്ങളും സാക്ഷാത്കരിക്കപ്പെടുന്ന സമയം കൂടിയാണ്. ഇത് മാത്രമല്ല ബിസിനസ് സംരംഭങ്ങള്‍ക്ക് പല വിധത്തിലും മാറ്റങ്ങള്‍ വരുന്ന സമയം കൂടിയാണ്. സാമ്പത്തിക വളര്‍ച്ചക്കുള്ള സാധ്യത വളരെ കൂടുതലാണ്. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. സമ്പത്തിന്റെ ഒഴുക്ക് ഇവരുടെ ജീവിതത്തെ മാറ്റി മറിയ്ക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശനിയുടെ അസ്തമയം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മാത്രമല്ല ഇവര്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക അടിത്തറ ഉറപ്പാക്കന്നതിനും ഭൗതിക സുഖങ്ങള്‍ ആസ്വദിക്കാനും ഏറ്റവും മികച്ച സമയമാണ് എന്നത് കൊണ്ട് തന്നെ നിങ്ങള്‍ക്ക് ജീവിതം മികച്ച രീതിയില്‍ കൊണ്ട് പോവാന്‍ ശനിയുടെ അസ്തമയം സഹായിക്കുന്നു. കൂടാതെ വൈകാരികമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഈ സമയം ഉണ്ടാവുന്നു. തൊഴില്‍പരമായി നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ ഉയരത്തില്‍ നിങ്ങളെത്തും. സാമ്പത്തിക സ്ഥിതിയിലെ അനുകൂല മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും. ജീവിതത്തില്‍ കൂടുതല്‍ സംതൃപ്തി തേടി എത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
