Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഫെബ്രുവരി അവസാനം ശനി അസ്തമയം: പക്ഷേ ഭാഗ്യത്തിന്റെ ഉദയം ഈ 3 രാശിക്കാര്‍ക്ക്, അതില്‍ നിങ്ങളുണ്ടോ?
Shani Asta 2025: ഫെബ്രുവരി 28-ന് ശനി കുംഭം രാശിയില്‍ അസ്തമിക്കാന്‍ പോവുകയാണ്. ഈ ദിനത്തില്‍ പല മാറ്റങ്ങളും 12 സൂര്യ രാശിക്കാരിലും സംഭവിക്കുന്നു. പലപ്പോഴും അത് ഗുണകരമായും ദോഷകരമായും ബാധിക്കുന്നു. ജ്യോതിഷ പ്രകാരം നവഗ്രഹങ്ങളില്‍ ഏറ്റവും ശക്തനായ ഗ്രഹമാണ്ശനി. അതുകൊണ്ട് തന്നെ ശനിയുടെ സ്വാധീനവും അത്തരത്തില്‍ പ്രഭാവം ചെലുത്തുന്നതാണ്. വളരെ പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമായതിനാല്‍ അത് നിങ്ങളുടെ ജീവിതത്തിലും അതേ സ്വാധീനം ചെലുത്തുന്നു. ഒരേ രാശിയില്‍ തന്നെ ഏകദേശം രണ്ടര വര്‍ഷത്തോളം സമയം ശനി ചിലവഴിക്കുന്നു. ഇനി മാര്‍ച്ച് 29-ന് ശനി മീനം രാശിയിലേക്ക് മാറും.
ശനിയുടെ രാശിമാറ്റവും അസ്തമയവും ഉദയവും എല്ലാം ചിലരില്‍ ഗുണാനുഭവങ്ങള്‍ നല്കുമ്പോള് മറ്റ് ചിലര്‍ക്ക് ദോഷം നല്കുന്നു. കുംഭം രാശിയില്‍ തന്നെയാണ് ശനിയുടെ അസ്തമയം സംഭവിക്കുന്നത്. ഈ സമയം ജാഗ്രത പാലിക്കേണ്ടവര്‍ നിരവധിയാണ്. എന്നാല്‍ ശനിയുടെ അസ്തമയം ഏതൊക്കെ രാശിക്കാരില്‍ ആഢംബര ജീവിതം നല്കുന്നു എന്നും ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു എന്നും നമുക്ക് നോക്കാം. ഏകദേശം 37 ദിവസത്തോളം ശനി കുംഭം രാശിയില്‍ അസ്തമയാവസ്ഥയില് തുടരുന്നു. ഫെബ്രുവരി 28-ന് വൈകുന്നേരം 7.01നാണ് ശനി അസ്തമിക്കുന്നത്. പിന്നീട് ഏപ്രില്‍ 6-നാണ് ഉദയം സംഭവിക്കുന്നത്. ഈ സമയമാവുമ്പോഴേക്ക് ശനി മീനം രാശിയില്‍ പ്രവേശിച്ചിട്ടുണ്ടായിരിക്കും.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശനിയുടെ അസ്തമയം വളരെ ഗുണകരമായിരിക്കും. പലപ്പോഴും ഇവരുടെ എട്ടാം ഭാവത്തിലാണ് ശനി അസ്തമിക്കുന്നത്. ഇതിന്റെ ഫലമായി ഇവര്‍ ആഗ്രഹിക്കുന്ന എല്ലാ മേഖലകളിലും വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. കൂടാതെ തൊഴിലവസരങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും. സാഹചര്യങ്ങളെല്ലാം തന്നെ അനുകൂലമായിരിക്കും. ഇത് മികച്ച മാറ്റങ്ങള്‍ നിങ്ങളില്‍ കൊണ്ട് വരും. കൂടാതെ വളരെയധികം ശ്രദ്ധാപൂര്‍വ്വം ആലോചിച്ച് ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഇരട്ടി നേട്ടം ഉണ്ടാവും. എങ്കിലും എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം ഗുണകരമാവും. സന്തോഷകരമായ പല സാഹചര്യങ്ങളും ഇവര്‍ക്കുണ്ടാവും. സാമ്പത്തിക നേട്ടങ്ങളില്‍ പലതും അത്ഭുതപ്പെടുത്തുന്നതാണ്.
ധനു രാശി
ധനു രാശിക്കാരുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റത്തിനാണ് ശനിയുടെ അസ്തമയും കാരണമാകുന്നത്. ശനി മൂന്നാം ഭാവത്തിലാണ് ഇവരില്‍ അസ്തമിക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ സാധിക്കും. ജോലിയില്‍ വളരെയധികം സംതൃപ്തി തേടി എത്തും. അനുകൂലമായ കരിയര്‍ മാറ്റങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തും. എല്ലാ ജോലിയിലും നിങ്ങള്‍ മുന്നിലെത്തുകയും അവര്‍ക്ക് നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. എല്ലാവരും നിങ്ങളെ വിലമതിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തും. കരിയറിലെ മാറ്റങ്ങള്‍ക്കൊപ്പം തന്നെ ധനനേട്ടങ്ങളും അത്ഭുതപ്പെടുത്തുന്നതാണ്. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതാണ്. പ്രണയിക്കുന്നവരില്‍ വിവാഹത്തിന് വരെ സാധ്യതയുണ്ട്. പുതിയ സൗഹൃദങ്ങള്‍ ജീവിതത്തില്‍ മികച്ച കൂട്ടിച്ചേര്ക്കലാവുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക്, ശനിയുടെ അസ്തമയം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ നിസ്സാരമല്ല. പലപ്പോഴും ഗുണാനുഭവങ്ങളില്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. വളരെക്കാലമായി മുടങ്ങിക്കിടന് പല കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ബഹുമാനവും സ്നേഹവും ആദരവും സമൂഹത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. പണം ധാരാളം സമ്പാദിക്കുന്നതിനും സാമ്പത്തിക നേട്ടങ്ങള്‍ക്കും ഉള്ള മികച്ച സമയമാണ് ശനിയുടെ അസ്തമയം. സാമ്പത്തിക സ്ഥിതി അത്ഭുതപ്പെടുത്തും. പ്രണയിക്കുന്നവര്‍ക്കും അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും. അനാവശ്യമായ ഈഗോ ഒഴിവാക്കുക എന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം. പൊതുവേ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു ശനിയുടെ അസ്തമയത്തിലൂടെ കുംഭം രാശിക്കാര്‍ക്ക്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications