Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
നൂറുവര്ഷത്തിന് ശേഷം ഷഡാഷ്ടക യോഗം; ശനിയും രാഹുവും വലയ്ക്കും, ദുരിതകാലം ഇവര്‍ക്ക്
ഗ്രഹങ്ങളുടെ രാശിമാറ്റത്തിന്റെ ഫലമായി ശുഭ യോഗങ്ങളെ പോലെ തന്നെ അശുഭ യോഗങ്ങളും ഉണ്ടാകുന്നുണ്ട്. അശുഭയോഗ ഫലം എല്ലാവരുടെ ജീവിതത്തിലും ഒളിഞ്ഞും തെളിഞ്ഞുമെല്ലാം കാണാം. ഈ മാസം സൂര്യനും ശനിയും ചേര്‍ന്ന് സമസപ്തക യോഗം സൃഷ്ടിക്കുന്നുണ്ട്. ഏഴാം ഭാവത്തില്‍ സംക്രമണം ചെയ്യുന്ന ഇവ അന്യോന്യം ദൃഷ്ടിയിലായിരിക്കും. ഇതുകൂടാതെ രാഹുവുമായി ചേര്‍ന്ന് സൂര്യന് ഷഡാഷ്ടക യോഗത്തിനും രൂപം നല്‍കുന്നുണ്ട്. എല്ലാ രാശികളിലും ഇതിന്റെ പ്രഭാവം അനുഭവപ്പെടുമെങ്കിലും മൂന്ന് രാശികള്‍ക്ക് ഇതുമൂലം വലിയ ദുരിതങ്ങള്‍ അനുഭവിക്കേണ്ടതായി വരും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

മീനം
രാഹുവും ശനിയും സൂര്യനും ഒത്തുചേരുമ്പോള്‍ ഉണ്ടാകുന്ന അശുഭയോഗം മീനം രാശിക്കാര്‍ക്ക് വലിയ കഷ്ടനഷ്ടങ്ങള്‍ക്ക് കാരണമാകും. ഈ രാശിയുടെ ആറാം ഭാവത്തിലാണ് സൂര്യന് സംക്രമണം ചെയ്യുക. അതിനാല്‍ ഈ കാലയളവില്‍ ആരോഗ്യസംരക്ഷണത്തിന് ഊന്നല്‍ നല്കി ശ്രദ്ധയോടെ ഇരിക്കണം. കൂടാതെ ജോലിസ്ഥലത്ത് ഒന്നിന് പിറകേ ഒന്നായി പലവിധ പ്രശ്നങ്ങള്‍ നേരിടേണ്ടതായി വരും.ജോലിസ്ഥലത്തെ നിയമങ്ങളുമായി ബന്ധപ്പെട്ട് ചില പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടതായി വരും. കോടതികാര്യങ്ങളില്‍ തിരിച്ചടിയുണ്ടാകും.മാത്രമല്ല ഈ സമയത്ത് വാഹനമോടിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം, അപകട സാധ്യത ഉള്ളതിനാല്‍ ആണിത്. മാത്രമല്ല ഈ രാശിക്കാര്‍ക്ക് ഇപ്പോള്‍ ഏഴരശനിക്കാലം കൂടിയാണ്. അതുകൊണ്ട് ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്‍കുക. ശത്രുക്കളുമായി ശ്രദ്ധിച്ച് ഇടപഴകുക.
കര്‍ക്കടകം
സൂര്യനും ശനിയും രാഹുവും കാരണമുള്ള അശുഭയോഗം കര്‍ക്കടകം രാശിക്കാര്‍ക്കും തീര്‍ത്തും അശുഭകരമാണ്. ഈ കാലയളവില്‍ കര്‍ക്കടകം രാശിക്കാര്‍ക്ക് ഏതെങ്കിലും കാര്യങ്ങളെ ചൊല്ലി മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടതായി വരും. കൂടാതെ പുതിയ കാര്യങ്ങള്‍ ആരംഭിക്കാന്‍ ഒട്ടും യോജിച്ച സമയമല്ല ഇത്. പണം കടം കൊടുക്കാതിരിക്കുകയും സാമ്പത്തിക സഹായം ചെയ്യാതിരിക്കുകയുമാണ് ഉചിതം. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തടസ്സം നേരിടുന്നതായി തോന്നാം. ജീവിതപങ്കാളിയുമായി അസ്വാരസ്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉദ്യോഗസ്ഥര്‍ക്ക് ജോലിസ്ഥലത്ത് ചില പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. മാത്രമല്ല ഈ കാലയളവില്‍ കര്‍ക്കടത്തിന് മേല്‍ കണ്ടകശനി നടക്കുന്നതിനാല്‍ ആരോഗ്യകാര്യത്തില്‍ വളരെയധികും ശ്രദ്ധ വേണം.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ച ആളുകള്‍ക്കും അശുഭ യോഗത്തിന്റെ ദുരിതഫലങ്ങള്‍ അനുഭവിക്കേണ്ടതായി വരും. വീട്ടുകാരുമായി അകല്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ട്. ശത്രുക്കളുടെ ആക്രമണത്തെ കരുതിയിരിക്കണം. ഉദ്യോഗസ്ഥര്‍ക്ക് ജോലിസ്ഥലത്തും പ്രതിസന്ധികാലമാണ് കാത്തിരിക്കുന്നത്. ജോലിയിലും ബിസിനസിലുമെല്ലാം മെല്ലെപ്പോക്ക് ഉണ്ടാകാം. മാത്രമല്ല ശനിദോഷവും ഇവര്‍ക്കുണ്ടാകും. അതിനാല്‍ ജീവിതത്തിലും ചെയ്യുന്ന കാര്യങ്ങളിലും തടസ്സങ്ങള്‍ അനുഭവപ്പെടാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
