Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ശനി അമാവാസി; അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം, മീനം രാശിയിലേക്ക് ശനി എത്തുന്നത് അമാവാസി ദിവസം
Shani Amavasya 2025: ശനി അമാവാസിയുടെ ദിവസമാണ് ഇത്തവണ ശനിദേവന്‍ തന്റെ രാശി മാറുന്നത്ു. ഏകദേശം രണ്ടര വര്‍ഷത്തിന് ശേഷമാണ് ശനി തന്റെ മൂലത്രികോണ രാശിയായ കുംഭത്തില്‍ നിന്ന് വ്യാഴത്തിന്റെ രാശിയായ മീനത്തിലേക്ക് മാറുന്നത്. ഇത്തവണ ഇത് അപൂര്‍വമായി ശനി അമാവാസി ദിവസമായ മാര്‍ച്ച് 29-നാണ് നടക്കുന്നത്. അന്നേ ദിവസം രാത്രി 10:07 ന് ശനി് മീനത്തിലേക്ക് പ്രവേശിക്കും. ഇതോടെ ഏകദേശം 30 വര്‍ഷത്തിനുശേഷം ശനി മീനത്തില്‍ എത്തും, ഇത് തുലാം, മകരം ഉള്‍പ്പെടെ അഞ്ച് രാശികള്‍ക്ക് ജീവിതത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ശനി അമാവാസി ദിവസം നടക്കുന്ന ശനിമാറ്റത്തിലൂടെ കരിയറിലെ തടസ്സങ്ങള്‍ നീങ്ങുകയും കിട്ടാനുള്ള ധനം തിരികെ ലഭിക്കുകയും അടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കുന്ന ആളുകള്‍ ഉണ്ട്. ശനിയുടെ മീനം രാശിയിലേക്കുള്ള ഗമനം കൊണ്ട് ഗുണങ്ങള്‍ ലഭിക്കുന്ന അഞ്ച് രാശികള്‍ ഏതെല്ലാമാണെന്നും ഇവര്‍ക്കുള്ള ഫലങ്ങളും വിശദമായി അറിയാം.

കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക്, ശനി അവരുടെ ഏഴ്, എട്ട് ഭാവങ്ങളെ നിയന്ത്രിക്കുന്നു. ഇവരുടെ ഒമ്പതാം ഭാവത്തിലേക്കാണ് ശനി രാശി മാറുന്നത്. ഈ മാറ്റം കര്‍ക്കിടകം രാശിക്കാര്‍ക്ക് വെല്ലുവിളിയേറിയ കാലത്തിന്റെ അവസാനത്തെ സൂചിപ്പിക്കുന്നു. ജീവിതത്തില്‍ ഇവര്‍ക്ക് മുമ്പില്‍ ഒരു പുതിയ അധ്യായം തുറക്കപ്പെടും. ജോലി സംബന്ധമായ തടസ്സങ്ങള്‍ സുഖമായി പരിഹരിക്കപ്പെടും. ബിസിനസ് യാത്രകള്‍ ലാഭകരമാകും. നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. ഒരുമിച്ചുള്ള ദീര്‍ഘയാത്രകള്‍ നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുകയും തെറ്റിദ്ധാരണകള്‍ പരിഹരിക്കുകയും ചെയ്യും. ഈ കാലയളവില്‍ നിരവധി യാത്രാ അവസരങ്ങള്‍ ഉണ്ടാകും. പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകാം. ലഭിക്കാന്‍ വൈകിയ പണം ലഭിക്കും.
ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ഇവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉയര്‍ന്നേക്കാമെന്നതിനാല്‍ ജാഗ്രത പാലിക്കുന്നത് ഉചിതമാണ്. ഈ കാലയളവ് കഴിഞ്ഞാല്‍ സാഹചര്യങ്ങള്‍ കൂടുതല്‍ അനുകൂലമാകും. എതിരാളികളെ തോല്‍പ്പിക്കും. വരുമാനം വര്‍ദ്ധിക്കും. ആഗ്രഹങ്ങള്‍ നിറവേറും. പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകാം. ഓഹരി വിപണിയിലെ നിക്ഷേപം ലാഭകരമാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈ സമയത്ത് നിങ്ങളുടെ പിതാവിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ നല്‍കുന്നത് പ്രധാനമാണ്. ശനി അമാവാസിയില്‍ സന്ധ്യയില്‍ ദീപാരാധനയും പ്രാര്‍ത്ഥനകളും നടത്തുന്നത് പിതൃക്കളുടെ അനുഗ്രഹം നേടാന്‍ സഹായിക്കും.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
കന്നി രാശിക്കാര്‍ക്ക്, ശനി അവരുടെ അഞ്ച്, ആറ് ഭാവങ്ങളുടെ അധിപനാണ്. ഇവരുടെ ഏഴാം ഭാവത്തിലേക്കാണ് ശനി രാശിമാറാന്‍ പോകുന്നത്. ഈ മാറ്റം പ്രണയ വിവാഹങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ ഇപ്പോള്‍ ഒരു പ്രണയബന്ധത്തില്‍ ആണെങ്കില്‍, അത് വിവാഹത്തിലെത്താം. വിവാഹം, ബിസിനസ് സംരംഭങ്ങള്‍ അല്ലെങ്കില്‍ മറ്റ് ആവശ്യങ്ങള്‍ക്കായി ബാങ്കുകളില്‍ നിന്ന് വായ്പകള്‍ നേടാനുള്ള സാധ്യതയും ഉണ്ട്. ഈ കാലയളവില്‍ ബിസിനസ് പങ്കാളികളുമായി നല്ല ബന്ധം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഒമ്പത്, ഒന്ന്, നാല് ഭാവങ്ങളിലെ ശനിയുടെ സ്വാധീനം ഇക്കാലയളവില്‍ നിരവധി യാത്രകള്‍ക്കുള്ള സാധ്യത കാണിക്കുന്നു. ഇത് ക്ഷീണം ഉണ്ടാക്കാമെങ്കിലും മാനസികമായ സന്തോഷവും സമാധാനവും നല്‍കാനിടയുണ്ട്.
ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ കുടുംബ കലഹങ്ങള്‍ വീട്ടിലെ അന്തരീക്ഷത്തെ ബാധിക്കാനിടയുണ്ട്. ഈ സമയത്ത് ക്ഷമയും വിവേകവും കൊണ്ട് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് പ്രധാനമാണ്. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കും അന്താരാഷ്ട്ര ബിസിനസ് സംരംഭങ്ങള്‍ക്കും ഈ സമയം അനുകൂലമാണ്. ശനി അമാവാസി ദിവസം വൈകുന്നേരം ആല്‍മരത്തിന് കീഴില്‍ കടുകെണ്ണ വിളക്ക് തെളിയിക്കുന്നത് നിങ്ങളുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കും.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക്, ശനി അവരുടെ നാല്, അഞ്ച് ഭാവങ്ങളെ നിയന്ത്രിക്കുന്നു. ഇവരുടെ ആറാം ഭാവത്തിലേക്കാണ് ശനി മാറാന്‍ പോകുന്നത്. ഈ മാറ്റം അനുകൂലമാണ്. എതിരാളികള്‍ക്ക് മേല്‍ വിജയം നേടുകയും പ്രൊഫഷണല്‍രംഗത്ത് നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കുകയും ചെയ്യും. നിങ്ങളുടെ കഠിനാധ്വാനം അംഗീകരിക്കപ്പെടുകയും നിങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുകയും മത്സരത്തെയും വെല്ലുവിളികളെയും ഫലപ്രദമായി നേരിടാന്‍ നിങ്ങള്‍ സജ്ജരാകുകയും ചെയ്യും.
ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള സമയത്ത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അലംഭാവം ഒഴിവാക്കുന്നത് നിര്‍ണായകമാണ്. കുടുംബ പ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് സ്വത്തുസംബന്ധമായ തര്‍ക്കങ്ങള്‍ ഉയര്‍ന്നേക്കാം, അതിനാല്‍ ശ്രദ്ധാപൂര്‍വ്വം ഇക്കാര്യങ്ങളില്‍ ഇടപെടുക. ശനിയുടെ സാന്നിധ്യം ആരോഗ്യം മെച്ചപ്പെടുത്താനും പുരോഗതി പ്രോത്സാഹിപ്പിക്കാനും സഹായിക്കും. നിങ്ങള്‍ വിജയത്തിന്റെ വഴി കണ്ടെത്തുകയും നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് പൂര്‍ണ്ണമായി പ്രതിജ്ഞാബദ്ധരാകാന്‍ പ്രചോദനം കണ്ടെത്തുകയും ചെയ്യും. പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലയളവ് ഗുണകരമായിരിക്കാം. എങ്കിലും കഠിനാധ്വാനം നിര്‍ബന്ധമാണെന്നാണ് ശനിയുടെ സ്വാധീനം വ്യക്തമാക്കുന്നത്. ശനി അമാവാസി ദിവസം രാവിലെ ഒരു പുണ്യ നദിയില്‍ കുളിക്കുകയും വൈകുന്നേരം ദീപങ്ങള്‍ തെളിയിക്കുകയും ചെയ്യുന്നത് ശുപാര്‍ശ ചെയ്യുന്നു.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
വൃശ്ചികം രാശിക്കാര്‍ക്ക്, ശനി അവരുടെ മൂന്ന്, നാല് ഭാവങ്ങളെ നിയന്ത്രിക്കുന്നു. ഇവരുടെ അഞ്ചാം ഭാവത്തിലേക്കാണ് ശനി് മാറാന്‍ പോകുന്നത്. ഈ മാറ്റം പ്രണയബന്ധങ്ങള്‍ക്ക് അനുയോജ്യമാണ്. ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും പങ്കാളിയുമായി ആഴത്തിലുള്ള ബന്ധം വളര്‍ത്താനും സാധിക്കും. നിങ്ങള്‍ നിങ്ങളുടെ ബന്ധത്തില്‍ കൂടുതല്‍ പ്രതിബദ്ധത കാണിക്കുകയും, ഇഷ്ടപ്പെട്ട ആളുമായി വിവാഹം ആലോചിക്കുകയും ചെയ്യാം. ഈ സമയത്ത്, ജോലിയിലെ മാറ്റം വിജയകരമായിരിക്കാം. എന്നാല്‍, ജോലിനഷ്ടം ഒഴിവാക്കാന്‍ ജൂലൈ മുതല്‍ നവംബര്‍ വരെ ജോലിമാറ്റം ഒഴിവാക്കുന്നതാണ് നല്ലത്. ഈ മാസങ്ങള്‍ക്ക് ശേഷം ജോലിമാറ്റം അനുകൂലമായിരിക്കാനാണ് സാധ്യത.
ശനി മീനത്തിലെത്തിയാാല്‍ വൃശ്ചികം രാശിക്കാര്‍ക്ക് മക്കളെ കുറിച്ച് ആശങ്കകള്‍ ഉണ്ടാകാം, പക്ഷേ അവര്‍ നല്ല പുരോഗതി കൈവരിക്കും. സാമ്പത്തികമായി, വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകാം. ബിസിനസ്സിലുള്ളവര്‍് പുതിയ നിക്ഷേപ തന്ത്രങ്ങള്‍ പരീക്ഷിക്കുന്നത് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായകരമാകാം. ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത് ലാഭം നല്‍കാന്‍ സാധ്യതയുണ്ട. നെഗറ്റീവ് ഊര്‍ജ്ജം നീക്കാന്‍, ശനി അമാവാസി ദിവസം രാവിലെ പ്രാര്‍ത്ഥന നടത്തിയ ശേഷം നിങ്ങളുടെ വീട്ടിലെ പ്രധാന പ്രവേശന കവാടത്തില്‍ ഒരു വിളക്ക് തെളിയിക്കുക.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
2025-ല്‍, ശനി മകരം രാശിയുടെ മൂന്നാം ഭാവത്തിലേക്ക് മാറും. ഇതിലൂടെ ഇവര്‍ക്ക് ഏഴരശനി അവസാനിക്കും. മകരം രാശിക്കാര്‍ക്ക് ഈ മാറ്റം ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. മകരം രാശിയുടെ രണ്ടാം ഭാവത്തെ നിയന്ത്രിക്കുന്ന ശനി, മൂന്നാം ഭാവത്തില്‍ സ്ഥിതിചെയ്യുമ്പോള്‍ ജീവിതത്തില്‍ അത് നല്ല സ്വാധീനം ചെലുത്തും. മൂന്നാം ഭാവത്തില്‍ നിന്നുകൊണ്ട് ശനി ഇവരുടെ അഞ്ച്, ഒന്‍പത്, , പന്ത്രണ്ട് ഭാവങ്ങളെ സ്വാധീനിക്കും. മതപരമായും ആത്മീയമായുമുള്ള കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സഹോദരങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ വരാമെങ്കിലും, അവരുമായി നിങ്ങളുടെ ബന്ധം ശക്തമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ കുട്ടികള്‍ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാന്‍ സാധ്യതയുണ്ട. കൂടാതെ നിങ്ങളുടെ സാമൂഹിക ബന്ധങ്ങള്‍ വിപുലപ്പെടാനും വിവിധ മേഖലകളില്‍ ബുദ്ധിയും വാക്ചാതുര്യവും ഉപയോഗിച്ച് വിജയത്തിലെത്താനും കഴിയും. നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യത്തിന് ശ്രദ്ധ നല്‍കേണ്ടത് പ്രധാനമാണ്.
നവംബര്‍ കഴിഞ്ഞാല്‍ സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടാം. ഈ കാലയളവില്‍ വിജയത്തിനായി സമര്‍പ്പണവും പരിശ്രമവും അനിവാര്യമാണ്. ശനി അമാവാസി ദിവസം വൈകുന്നേരം ശമിവൃക്ഷത്തിന് സമീപം എള്ളെണ്ണ വിളക്ക് തെളിയിക്കുന്നത് ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കും എന്ന് വിശ്വസിക്കുന്നു.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications