Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഷഡാഷ്ടക യോഗം: സൂര്യന് മേല്‍ ശനിയുടെ ദൃഷ്ടി, ചെയ്യുന്നതെല്ലാം പ്രശ്നത്തില്‍ അവസാനിക്കും
ഗ്രഹങ്ങളുടെ രാജാവായ സൂര്യന് എല്ലാ മാസവും രാശി മാറുന്നുണ്ട്. സൂര്യദേവന്റെ അനുഗ്രഹം ഉണ്ടെങ്കിലേ ഒരു വ്യക്തിക്ക് ജീവിതത്തില്‍ പേരും പ്രശസ്തിയും സുഖവും സമൃദ്ധിയും ഊര്‍ജ്ജവും കൈവരികയുള്ളു. അതിനാല്‍ തന്നെ സൂര്യന്റെ രാശിമാറ്റവും നക്ഷത്രമാറ്റവും ജ്യോതിഷവിശ്വാസികള്‍ ഏറെ ഉദ്വേഗത്തോടെ നോക്കിക്കാണുന്ന സംഭവവികാസങ്ങളാണ്. ജ്യോതിഷശാസ്ത്രം അനുസരിച്ച് സെപ്റ്റംബര്‍ 16ന് സൂര്യന് രാശി മാറി കന്നി രാശിയില്‍ എത്തിച്ചേര്‍ന്നു. സൂര്യന് കന്നി രാശിയില്‍ എത്തിയപ്പോള്‍ ശനിയുടെ ദൃഷ്ടി സൂര്യന് മേല്‍ വീണിരിക്കുകയാണ്.

ഷഡാഷ്ടക യോഗം
ജ്യോതിഷശാസ്ത്രം അനുസരിട്ട് ശനി ഇപ്പോള്‍ തന്റെ മൂലത്രികോണ രാശിയായ കുംഭത്തിലാണ്. കന്നി രാശിയില്‍ ശനി ആറാമത്തെ ഭാവത്തിലാണ് നിലകൊള്ളുന്നത്. അവിടെ ലഗ്നഭാവത്തില്‍ സൂര്യനും ഉണ്ട്. അങ്ങനെയാണ് സൂര്യന് മേല്‍ ശനിയുടെ ദൃഷ്ടി പതിയുന്നത്.
സൂര്യ സംക്രമണവും ശനിയുടെ സാന്നിധ്യവും ഉണ്ടാകുമ്പോള്‍ രൂപപ്പെടുന്ന യോഗമാണ് ഷഡാഷ്ടക യോഗം. പൊതുവേ ജ്യോതിഷത്തില്‍ ഷഡാഷ്ടക യോഗത്തെ അശുഭകരമായ, അപകടകരമായ യോഗമായാണ് കരുതുന്നത്. ചില രാശികള്‍ക്ക് ഈ യോഗം മൂലം കഷ്ടകാലം വന്നെത്തും. സൂര്യന്റെയും ശനിയുടെയും സംയോഗത്താല്‍ ജീവിതത്തില്‍ ഇനി പ്രതിസന്ധികാലം വന്നണയാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഷഡാഷ്ടക യോഗത്താല്‍ ഈ മാസം ഒട്ടും ശുഭകരമായിരിക്കില്ല. ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് പലവിധ ശാരീരിക, മാനസിക പ്രശ്നങ്ങള്‍ അനുഭവപ്പെടും. കൂടാതെ കരിയറിലും ബിസിനസിലും ഇവര്‍ക്ക് പലതരത്തിലുള്ള പ്രതിസന്ധികളും വെല്ലുവിളികളും അനുഭവിക്കേണ്ടതായി വരും. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അതീവജാഗ്രത പുലര്‍ത്തണം. കാരണം വാഹനാപകടത്തിനുള്ള സാധ്യത കാണുന്നുണ്ട്. കരിയറുമായി ബന്ധപ്പെട്ട് വളരെ ആലോചിച്ച് മാത്രമേ തീരുമാനങ്ങള്‍ എടുക്കാവൂ. പെട്ടന്നെടുക്കുന്ന തീരുമാനങ്ങള്‍ ഭാവിയില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ ഇടയുണ്ട്. ബിസിനസില്‍ നല്ല ഓര്‍ഡറുകള്‍ റദ്ദാക്കപ്പെടാന്‍ ഇടയുണ്ട്. ഇത് സാമ്പത്തിക നഷ്ടത്തിന് ഇടയാക്കും. നിക്ഷേപകാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതും വളരെ ആലോചിച്ച് വേണം. അശുഭ യോഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ശനിദേവനെയും സൂര്യനെയും ഭജിക്കുക.
മകരം
മകരം രാശിയില്‍ പിറന്ന ആളുകള്‍ക്കും ഷഡാഷ്ടക യോഗം ഗുണകരമാകില്ല. ശനിയുടെ പ്രഭാവം ഏതൊരു കാര്യത്തിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കും. കരിയറിലും പലവിധ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടേക്കും. സഹപ്രവര്‍ത്തകരുമായും ഉന്നതാധികാരികളുമായും സംസാരിക്കുമ്പോള്‍ സൂക്ഷിക്കണം. ഇവരുമായി പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇക്കാരണത്താല്‍ ജോലി മാറാന്‍ വരെ സാധ്യതയുണ്ട്. ബിസിനസില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം. കുടുംബത്തിലും ഏതെങ്കിലും തരത്തിലുള്ള അസ്വാരസ്യങ്ങള്‍ ഉണ്ടാകാനിടയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
