Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഷഡാഷ്ടക യോഗം: ശനിയുടെ വക്ര ദൃഷ്ടിയില് ചൊവ്വ, കാത്തിരിക്കുന്ന ദുരിതഫലങ്ങള്‍ ഇങ്ങനെ
ഗ്രഹങ്ങളുടെ സേനാപതിയെന്ന് വിളിക്കുന്ന ചൊവ്വയുടെ രാശിമാറ്റത്തെ നിസ്സാരമായി തള്ളിക്കളയാന്‍ സാധിക്കില്ല. ശനിയെ പോലെ ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന ഗ്രഹമാണ് ചൊവ്വയും. ക്ഷിപ്രകോപി, ആജ്ഞാകാരി എന്നെല്ലാം ചൊവ്വെയെ വിശേഷിപ്പിക്കാറുണ്ട്. ഭൂമീപുത്രനും യുദ്ധത്തിന്റെ ദേവനും ചൊവ്വയാണ്.

നിശ്ചിതകാലത്തിന് ശേഷം ചൊവ്വ രാശിമാറി പുതിയ രാശികളില് എത്തുന്നു. ദസറയ്ക്ക് ശേഷം ചൊവ്വ കര്‍ക്കടം രാശിയില്‍ എത്തുകയാണ്. കര്‍ക്കടകത്തിലേക്ക് ചൊവ്വ എത്തുമ്പോള്‍ ശനിയുമായി ആറും എട്ടും ഭാവങ്ങളില്‍ സ്ഥിതി ചെയ്യുന്ന അവസ്ഥയുണ്ടാകുന്നു. ഷഡാഷ്ടക യോഗം എന്നാണ് ഇത് അറിയപ്പെടുന്നത്. ഷഡാഷ്ടക യോഗം ചില രാശികള്‍ക്ക് ഗുണകരമാണ്. എന്നാല്‍ മറ്റുചില രാശികള്‍ക്ക് ഈ യോഗം ദുരിതകാലമാണ് നല്‍കുന്നത്. അവര്‍ക്ക് ഈ കാലയളവില്‍ ഭാഗ്യദോഷവും കഷ്ടപ്പാടുകളും ഉണ്ടാകാം.
ഒക്ടോബര്‍ 20നാണ് ചൊവ്വ കര്‍ക്കടകത്തിലേക്ക് എത്തുന്നത്. ഈ രാശിമാറ്റത്തെ തുടര്‍ന്ന് ശനിയുമായി ചൊവ്വ രൂപീകരിക്കുന്ന ഷഡാഷ്ടക യോഗത്തിന്റെ ദോഷഫലങ്ങള്‍ ആര്‍ക്കെല്ലാമാണ് ഉണ്ടാകുകയെന്ന് അറിയാം.
മേടം
മേടം രാശിക്കാര്‍ക്ക് ഷഡാഷ്ടക യോഗം കഷ്ടപ്പാടുകള്‍ നല്‍കും. ഇവര്‍ക്ക് ഒക്ടോബര്‍ 20ഓടെ ജീവിതത്തില്‍ സുഖവും സമൃദ്ധിയും കുറയും. വീട്ടില്‍ എന്തെങ്കിലും കാര്യങ്ങളെ ചൊല്ലി വാദപ്രതിവാദങ്ങള്‍ ഉണ്ടാകുകയും സമാധാനം കുറയുകയും ചെയ്യും. ഈ സമയത്ത് ദേഷ്യം നിയന്ത്രിക്കാന്‍ മേടം രാശിക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. കരിയറില്‍ പല തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായേക്കും. സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥരുടെയും നിസ്സഹകരണ മനോഭാവം ആശങ്ക സഷ്ടിച്ചേക്കാം. അനാവശ്യവും അപ്രതീക്ഷിതവുമായ ചിലവുകള്‍ കാരണം സാമ്പത്തികസ്ഥിതി മോശമാകാം. സമ്പാദ്യത്തില്‍ ഇടിവുണ്ടായേക്കും. ബിസിനസുകാര്‍ക്ക് ഈ കാലയളവില്‍ നല്ല അവസരങ്ങളും ഓര്‍ഡറുകളും നഷ്ടപ്പെടാനിടയുണ്ട്. ഇത് മനസ്സിന് സംഘര്ഷമേകും. ദാമ്പത്യത്തിലും ചില അസ്വാരസ്യങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും സാധ്യതയുണ്ട്.
ചിങ്ങം
ചിങ്ങം രാശിയില്‍ ചൊവ്വ പന്ത്രണ്ടാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചൊവ്വയുടെ ഈ സ്ഥാനം ചിങ്ങം രാശിക്കാര്‍ക്ക് ഒട്ടും അനുകൂലമല്ല. അവര്‍ക്ക് രാശിമാറ്റ കാലയളവില്‍ പലതരത്തിലുള്ള പ്രശ്നങ്ങളും അനുഭവപ്പെടാം. ഈ കാലയളവില്‍ ആത്മീയകാര്യങ്ങളിലും അറിവ് നേടുന്നതിലും കൂടുതല്‍ താല്‍പ്പര്യം ഉണ്ടാകും. അതുകൊണ്ട് കുടുംബത്തിനൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ തീര്‍ത്ഥയാത്രകള്‍ നടത്താനിടയുണ്ട്. പക്ഷേ സാമ്പത്തികമായി ഈ കാലയളവില്‍ പ്രതിസന്ധികള്‍ നേരിട്ടേക്കും. അനാവശ്യമായ ചിലവുകള്‍ ബുദ്ധിമുട്ടിക്കും. കരിയറിലും ചില പ്രതിസന്ധികള്‍ ഉണ്ടാകും. പുതിയ ജോലി അന്വേിക്കേണ്ട സ്ഥിതിയുണ്ടാകും. ബിസിനസില്‍ പങ്കാളിയുമായി അഭിപ്രായഭിന്നത ഉണ്ടായേക്കാം. ഇത് ബിസിനസിനെ ദോഷകരമായി ബാധിച്ചേക്കും. ധനഹാനി ഉണ്ടാകാം. ജീവിതത്തില്‍ സന്തോഷത്തിനുള്ള അവസരങ്ങള്‍ കുറയും. ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികള്‍ എപ്പോഴും അനുഭവപ്പെട്ടേക്കും. ആരോഗ്യകാര്യത്തിലും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
