Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
ആഗ്രഹിച്ചത് പോലെ പണവും ജോലിയും കയ്യിലെത്തും, ഷഡാഷ്ടകയോഗത്തിലൂടെ മൂന്ന് രാശികള്‍ക്ക് ഉയര്‍ച്ച
ഗ്രഹങ്ങളുടെ സേനാപതി എന്നറിയപ്പെടുന്ന ചൊവ്വ നവഗ്രഹങ്ങളില്‍ ഏറെ പ്രത്യേകതകള്‍ ഉള്ള ഗ്രഹമായാണ് അറിയപ്പെടുന്നത്. മറ്റെല്ലാ ഗ്രഹങ്ങളെയും പോലെ നിശ്ചിത സമയം കൂടുമ്പോള്‍ ചൊവ്വയും രാശി മാറുകയും നക്ഷത്രം മാറുകയും ചെയ്യുന്നു. ചൊവ്വയുടെ മാറ്റങ്ങള്‍ എല്ലാ ആളുകളിലും ഏതെങ്കിലും തരത്തിലുള്ള സ്വാധീനം ഉണ്ടാക്കുന്നു. ചൊവ്വയെ പോലെ തന്നെ നവഗ്രഹങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഗ്രഹമാണ് ശനി. കര്‍മ്മഫലദാതാവ് എന്നാണ് ശനിയെ വിളിക്കുന്നത്. വളരെ പതുക്കെ സഞ്ചരിക്കുന്ന ശനി രണ്ടര വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് രാശി മാറുന്നത്. അതുകൊണ്ട് മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് ശനിയുടെ സ്വാധീനം ഏറെക്കാലം ജീവിതത്തില്‍ അനുഭവപ്പെടും. 30 വര്‍ഷമാണ് രാശിചക്രം പൂര്‍ത്തിയാക്കാന്‍ ശനി സമയമെടുക്കുന്നത്.

ഇപ്പോള്‍ മൂലത്രികോണരാശിയായ കുംഭത്തിലാണ് ശനി ഉള്ളത്. ചൊവ്വ കര്‍ക്കടകം രാശിയിലും. ഈ രണ്ട് ഗ്രഹങ്ങളും പരസ്പരം ആറും എട്ടും ഭാവങ്ങളില്‍ സ്ഥിതി ചെയ്യുന്നത് കൊണ്ട് ചൊവ്വയും ശനിയും ചേര്‍ന്ന് ഷഡാഷ്ടകയോഗം സൃഷ്ടിക്കുന്നുണ്ട്. വേദ ജ്യോതിഷം അനുസരിച്ച് ഷഡാഷ്ടകയോഗം ഒരു അശുഭയോഗമാണ്. കാരണം ഈ യോഗമുള്ളവര്‍ക്ക് ജീവിതത്തില്‍ പലതരം കഷ്ടതകള്‍ ഉണ്ടാകും. എന്നാല്‍ വളരെ കുറച്ച് രാശികളില് ജനിച്ച ആളുകള്‍ക്ക് ഷഡാഷ്ടക യോഗത്തിലൂടെ ജീവിതത്തില്‍ നല്ലകാലവും വന്നെത്താറുണ്ട്. ഇവര്‍ക്ക് ശനിയുടെ പ്രത്യേക അനുഗ്രഹം സിദ്ധിക്കും. ഷഡാഷ്ടകയോഗത്തിലൂടെ ഭാഗ്യം കൈവരുന്നത് ആര്‍ക്കെല്ലാമാണ് എന്നറിയാം.
മേടം
മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ഷഡാഷ്ടകയോഗം അനുകൂലമാണ്. ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ജീവിതത്തിലെ എല്ലാ മണ്ഡലങ്ങളിലും വിജയമുണ്ടാകും. ധനാഭിവൃദ്ധിക്കുള്ള യോഗവും അവസരങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തുറക്കപ്പെടും. കുടുംബത്തോടൊപ്പം ഏറെ സമയം ചിലവഴിക്കും. ബിസിനസില്‍ ചില പുതിയ ആശയങ്ങള്‍ നടപ്പിലാക്കും. ഇത് ലാഭം നല്‍കും. കര്‍മ്മരംഗത്തും ഇവര്‍ നേട്ടങ്ങള്‍ കൊയ്യും. ഉന്നതാധികാരികളുടെ പൂര്‍ണ്ണ സഹകരണം ഇക്കാലയളവില്‍ ലഭിക്കും. അതോടൊപ്പം ജീവിതത്തില്‍ നിരവധി സന്തോഷങ്ങള്‍ വന്നുചേരും. ദാമ്പത്യജീവിതവും സന്തോഷപ്രദമാകും.
തുലാം
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശനിയും ചൊവ്വയും ചേര്‍ന്ന് സൃഷ്ടിക്കുന്ന ഷഡാഷ്ടകയോഗം ഗുണകരമാരും. വമ്പന്‍ നേട്ടങ്ങളാണ് ഇക്കാലയളവില്‍ ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ഏറെക്കാലമായി തടസ്സപ്പെട്ടിരുന്ന ജോലി പൂര്‍ത്തിയാക്കാന്‍ കഴിയും. കുടുംബത്തെ അലട്ടിയിരുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. സാമ്പത്തികസ്ഥിതി അഭിവൃദ്ധിപ്പെടും.കുടുംബത്തില്‍ സന്തോഷവും സമാധാനവും അനുഭവപ്പെടും. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പരിപൂര്‍ണ്ണ പിന്തുണ ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
കുംഭം
കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് ഷഡാഷ്ടകയോഗം വളരെയധികം നേട്ടങ്ങള്‍ നല്‍കും. ഇവര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കുകയും തന്റേടവും സാമര്‍ത്ഥ്യവും കൂടുകയും ചെയ്യും. ജീവിതത്തില്‍ സുഖവും ശാന്തിയും കൂടുതലായി അനുഭവപ്പെടും. ബിസിനസില്‍ സാമ്പത്തികലാഭവും വളര്‍ച്ചയും ഉണ്ടാകും. ബിസിനസുമായി ബന്ധപ്പെട്ട് ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കും. ലാഭം ലഭിക്കാനുള്ള യോഗം ഉണ്ട്. ഉദ്യോഗസ്ഥര്‍ക്ക് പുതിയ ജോലിക്കുള്ള നിരവധി അവസരങ്ങള്‍ വന്നെത്തും. ജോലിയില്‍ കൂടുതല്‍ ക്രിയാത്മകമാകാന്‍ സാധിക്കും. ആരോഗ്യവും തൃപ്തികരമാകും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications