Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഷഡാഷ്ടക യോഗം: ശനിയും സൂര്യനും ചേര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോവും, കരുതിയിരിക്കണം ഈ രാശിക്കാര്‍
ഓഗസ്റ്റ് 23-ന് ഷഡാഷ്ടക യോഗം രൂപപ്പെടാന്‍ പോവുകയാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രതികൂലമായ പല മാറ്റങ്ങളും കൊണ്ട് വരും എന്നാണ് ജ്യോതിഷം പറയുന്നത്. എല്ലാ മാസവും രാശി മാറുന്ന ഗ്രഹമാണ് സൂര്യന്. ശനിയുടെ മാറ്റവും അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ശനിയും സൂര്യനും ചേരുന്നത് ശത്രുഗ്രഹങ്ങള്‍ ചേരുന്നതിന് തുല്യമായ ഫലങ്ങളാണ് ലഭിക്കുന്നത്. സൂര്യന് ഓഗസ്റ്റ് 17-ന് ചിങ്ങം രാശിയില്‍ പ്രവേശിച്ച് കഴിഞ്ഞു. ഈ സമയം സൂര്യന് ശനിയുമായി ചേര്‍ന്ന് ഷഡാഷ്ടക യോഗം രൂപീകരിക്കുന്നു.
പലപ്പോഴും ചില കാര്യങ്ങള്‍ക്ക് ഇത് ഗുണാനുഭവങ്ങള്‍ നല്കുന്നു. എന്നാല്‍ ചില സാഹചര്യങ്ങളില്‍ അതി ഭീകരമായ ദോഷഫലമാണ് ഈ യോഗം നിങ്ങളില്‍ പ്രദാനം ചെയ്യുന്നത്. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ തികഞ്ഞ പരാജയത്തിലേക്കായിരിക്കും എത്തുന്നത്. ഓഗസ്റ്റ് 23 വൈകുന്നേരം 4.32-നാണ് സൂര്യന്റെ യും ശനിയുടേയും സംയോജനഫലമായി ഷഡാഷ്ടക യോഗം രൂപം കൊള്ളുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കാം.

മീനം രാശി
മീനം രാശിക്കാരുടെ ശത്രുക്കള്‍ ശക്തരാവുന്നു. കൂടാതെ ചെയ്യുന്നത് ഏത് കാര്യമാണെങ്കിലും അതിലെല്ലാം തന്നെ പരാജയം സംഭവിക്കുകയും അത് പ്രതിസന്ധികളുണ്ടാക്കുകയും ചെയ്യുന്നു. കുടുംബത്തില്‍ നിന്നും ഒരു കാര്യത്തിലും പിന്തുണ ലഭിക്കാത്ത അവസ്ഥയുണ്ടാവുന്നു. പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. ആത്മവിശ്വാസം നഷ്ടപ്പെടുകയും ജീവിതത്തില്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ബിസിനസ് ചെയ്യുന്നവര്‍ ഒരിക്കലും ഒരു തീരുമാനവും എടുക്കുന്നതിന് മുതിരരുത്. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശം സമയമാണ് വരുന്നത് എന്ന കാര്യം മറക്കേണ്ടതില്ല. എന്ത് കാര്യത്തിന് ഇറങ്ങിപ്പുറപ്പെടുന്നതിന് മുന്‍പും വളരെയധികം ശ്രദ്ധിക്കുകയും ചിന്തിക്കുകയും വേണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഷഡാഷ്ടക യോഗം പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു. പലപ്പോഴും ഒന്നിന് പുറകേ ഒന്നായി പ്രശ്നങ്ങള്‍ നേരിടേണ്ട അവസ്ഥയുണ്ടാവും. അത് മാത്രമല്ല ഏത് ജോലിയിലും തടസ്സങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വരുന്ന അവസ്ഥയും ഉണ്ടാവും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികളും പ്രശ്നങ്ങളും വിടാതെ പിന്തുടരുന്നു. ഇതെല്ലാം തന്നെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. കുടുംബ ജീവിതത്തിലും പ്രണയത്തിലും ദാമ്പത്യത്തിലും ഒന്നൊഴിയാതെ പ്രശ്നങ്ങള്‍ നേരിടേണ്ട അവസ്ഥയുണ്ടാവുന്നു. വിടാതെ പിന്തുടരുന്ന പ്രശ്നങ്ങള്‍ നിങ്ങളില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.

മിഥുനം രാശി
മിഥുനം രാശിക്കാരെ ഷഡാഷ്ടക യോഗം വട്ടം ചുറ്റിക്കും. പലപ്പോഴും നിങ്ങള്‍ ശ്രദ്ധയോടെ മുന്നോട്ട് പോയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോവുന്നു. ആരോഗ്യത്തോടെയുള്ളവര്ക്ക് അനാരോഗ്യം വന്നുചേരുന്നതിന് അധികം സമയമില്ല എന്നതാണ് സത്യം. പലപ്പോഴും നിങ്ങളുടെ ക്ഷമ നഷ്ടപ്പെടുന്നത് പ്രശ്നങ്ങള്‍ വഷളാക്കും. ആഗ്രഹങ്ങള്‍ പലതും പാതി വഴിയില്‍ ഉപേക്ഷിക്കേണ്ട അവസ്ഥയുണ്ടാവുന്നു. അത് കൂടാതെ ജീവിതത്തില്‍ ഒട്ടും ചെയ്യരുത് എന്ന് ആഗ്രഹിക്കുന്ന കാര്യത്തിന് നിങ്ങള്‍ നിര്‍ബന്ധിതരാവുകയും ചെയ്യും. സാമ്പത്തികമായി ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്. സ്വന്തം ഇഷ്ടത്തിന് തീരുമാനം എടുക്കുമ്പോള്‍ അതില്‍ അബദ്ധം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ മുന്നോട്ടുള്ള ഓരോ ചുവടിലും അനിവാര്യമാണ്.
ഗുണഫലങ്ങളേക്കാള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ദോഷഫലങ്ങളില്‍ പലരും പതറിപ്പോവുകയും ചെയ്യുന്നു. ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് ഈ മൂന്ന് രാശിക്കാരും കടന്ന് പോവുന്നത്. എല്ലാ അര്‍ത്ഥത്തിലും പ്രതിസന്ധികള്‍ വര്‍ദ്ധിക്കുകയും ജീവിതത്തില്‍ പ്രശ്നങ്ങളില്‍ നിന്ന് പ്രശ്നങ്ങളിലേക്ക് എത്തുകയും ചെയ്യുകയാണ് ഷഡാഷ്ടക യോഗ ഫലം. സാമ്പത്തികം, കരിയര്‍, ജോലി, കുടുംബം എന്നിങ്ങനെ എല്ലാ മേഖലകളിലും അതിന്റെ ഏറ്റവും മോശം സമയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications