Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ലോകം ഭയക്കും ശനി-ചൊവ്വ സംഗമം ജൂണ്‍ 20-ന്: ഷഡാഷ്ടകയോഗത്തില് അടിപതറുന്നവരില് നിങ്ങളുണ്ടോ?
Shadashtak Yoga: ജ്യോതിഷ പ്രകാരം രാജയോഗം പോലെ തന്നെ ദോഷഫലങ്ങള്‍ ധാരാളം നിലനില്‍ക്കുന്ന ചില യോഗങ്ങളുണ്ട്. അതില്‍ വരുന്നതാണ് പലപ്പോഴും ഷഡാഷ്ടകയോഗവും. ജ്യോതിഷ പ്രകാരം സംഭവിക്കുന്ന ഇത്തരം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ശുഭാശുഭയോഗങ്ങളെ കൊണ്ട് വരുന്നു. ഇത് മനുഷ്യ ജീവിതത്തിലും ഭൂമിയിലും എല്ലാം തന്നെ മോശം ഫലങ്ങളെ കൊണ്ട് വരുന്നു. ഇതിന്റെ വ്യാപകമായ ഫലം മനുഷ്യന്റെ ജീവിതത്തില്‍ വളരെ ദോഷകരമായ ഫലങ്ങളെയാണ് പ്രദാനം ചെയ്യുന്നു. ജൂണ്‍ 20 മുതലാണ് ഈ യോഗം രൂപം കൊള്ളുന്നത്.
പലപ്പോഴും ചൊവ്വയും ശനിയും ചേരുന്നതിന്റെ ഫലമായി പ്രതികൂലാവസ്ഥകള്‍ സൃഷ്ടിക്കപ്പെടുന്നു. അത് പലപ്പോഴും അത്രയധികം മോശം ഫലങ്ങളെയാണ് സൂചിപ്പിക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാതെ ഇരിക്കുന്നവര്‍ക്കും സാമ്പത്തിക പ്രതിസന്ധികള്‍ വര്ദ്ധിക്കുന്നവര്ക്കും എല്ലാം പലപ്പോഴും ഈ യോഗം കാരണമാകുന്നു. അത് ആരോഗ്യ നഷ്ടവും ആരോഗ്യക്കുറവും പണനഷ്ടവും ഉണ്ടാക്കുന്നതിന് കാരണമാകുന്നു. ആര്‍ക്കൊക്കെയാണ് ഷഡാഷ്ടക യോഗം പ്രതിസന്ധി സൃഷ്ടിക്കുന്നത് എന്ന് നമുക്ക് നോക്കാം.

കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ഷഡാഷ്ടക യോഗം വളരെയധികം ദോഷകരമായ ഫലങ്ങള്‍ നല്കുന്നു. അതിന്റെ ഫലമായി നിങ്ങള്‍ക്ക് മാനസികമായി വളരെയധികം പ്രതിസന്ധികള്‍ അനുഭവിക്കേണ്ടതായി വരുന്നു. കൂടാതെ ജോലിയിലും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. അത് മാത്രമല്ല ജോലി നഷ്ടത്തിന് വരെ കാരണമാകുന്നു ജൂണ്‍ 20-ന് ശേഷമുള്ള സമയം. മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രത്യേക ജാഗ്രത ആവശ്യമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വയറ്റിലെ പ്രശ്നങ്ങള്‍ നിസ്സാരമാക്കരുത്. വാഹന ഉപയോഗത്തിലും അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഷഡാഷ്ടക യോഗം രൂപം കൊള്ളുന്നത് വഴി പ്രതികൂലമായ പല മാറ്റങ്ങളും സംഭവിക്കാം. പലപ്പോഴും ഈ യോഗം നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഇരട്ടിയാക്കും. കൂടാതെ ആരോഗ്യം വളരെയധികം മോശമായ ഫലങ്ങള്‍ നല്കുന്നു. സാമ്പത്തിക കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ നല്‍കണം. പണം കടം കൊടുക്കുന്നതും വാങ്ങുന്നതും എല്ലാം അതീവ ശ്രദ്ധ വേണ്ട കാര്യമാണ്. അമിത ദേഷ്യത്തെ നിയന്ത്രിക്കണം. അത് കൂടാതെ അമിതമായ ജോലിഭാരം പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അപകട സാധ്യത വളരെ കൂടുതലാണ്.

തുലാം രാശി
ഷഡാഷ്ടകയോഗം രൂപപ്പെടുന്നത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മോശം ഫലങ്ങളെ പ്രദാനം ചെയ്യുന്നു. പലപ്പോഴും ഈ സമയം നിങ്ങളുടെ ആരോഗ്യം പ്രശ്നത്തിലായേക്കാം. കൂടാതെ മുതിര്‍ന്നവരുടെ ആരോഗ്യം നിസ്സാരമാക്കരുത്. പലപ്പോഴും ബന്ധങ്ങളില്‍ വളരെ വലിയ വിള്ളലുകള്‍ സൃഷ്ടിക്കപ്പെട്ടേക്കാം. അനാവശ്യ ചിലവുകള്‍ വര്‍ദ്ധിക്കുന്നു. ഇതെല്ലാം തന്നെ കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രശ്നങ്ങള്‍ വിട്ടുമാറാതെ നില്ക്കുന്നു. നിങ്ങള്‍ക്ക് പല വിധത്തിലുള്ള അപകടങ്ങള്‍ സംഭവിക്കുന്നതിനു് അത് വഴി ഗുരുതരമായ അവസ്ഥയുണ്ടാവുന്നതിനും യോഗം കാണുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇത്തരത്തില്‍ വളരെയധികം മോശം ഫലങ്ങള്‍ ഉണ്ടാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഷഡാഷ്ടക യോഗ ഫലമായി നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്നു. ആരോഗ്യം നിസ്സാരമെന്ന് കരുതുമ്പോള്‍ അത് പ്രതിസന്ധികളിലേക്ക് എത്തുമ്പോഴാണ് കൂടുതല്‍ വെല്ലുവിളിയുയര്‍ത്തുന്നത്. അതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ കഷ്ടപ്പെടുന്ന അവസ്ഥയുണ്ടാക്കാറുണ്ട്. സാമ്പത്തിക സ്ഥിതിയില്‍ കൂടുതല്‍ വെല്ലുവിളികള്‍ക്ക് സാധ്യതയുണ്ട്. അതിനെ വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതാണ്.



Click it and Unblock the Notifications
