Latest Updates
-
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ഷഡാഷ്ടക യോഗം: മൂന്ന് രാശികള്‍ക്ക് മെയ് മാസം ഗുണമാകില്ല, രാഹുവും ചൊവ്വയും പ്രതികൂലമാകും
Shadashtak Yoga 2025:ജ്യോതിഷത്തില്‍ നിഴല്‍ഗ്രഹങ്ങള്‍ എന്നും പാപഗ്രഹങ്ങള്‍ എന്നും വിളിക്കുന്ന, ഗ്രഹങ്ങളായി സങ്കല്‍പ്പിക്കുന്നവയാണ് രാഹുവും കേതുവും. നവഗ്രഹങ്ങളില്‍ രാഹുകേതുക്കളെ ഉള്‍പ്പെടുത്തിയിട്ടില്ല. പക്ഷേ അവയുടെ സ്വാധീനം 12 രാശികളിലും വ്യക്തമായി അനുഭവപ്പെടാറുണ്ട്.

ഷഡാഷ്ടകയോഗം
എപ്പോഴും വക്രഗതിയിലാണ് രാഹുകേതുക്കളുടെ സഞ്ചാരം. ഇപ്പോള്‍ രാഹു ഉള്ളത്. മെയ് മാസത്തില്‍ മീനം രാശി വിട്ട് രാഹു കുംഭംരാശിയിലേക്ക് എത്തും. ഈ രാശിമാറ്റം ചൊവ്വയുമായി ചേര്‍ന്ന് ഷഡാഷ്ടക യോഗത്തിന് കാരണമാകും. രണ്ട് ഗ്രഹങ്ങള്‍ അന്യോന്യം 150 ഡിഗ്രി ദൂരത്തിലോ അല്ലെങ്കില്‍ പരസ്പരം ആറും എട്ടും ഭാവത്തിലോ ആണെങ്കില്‍ ആണ് ഷഡാഷ്ടകയോഗം രൂപപ്പെടുന്നത്. ജ്യോതിഷത്തിലെ ദോഷകരമായ യോഗങ്ങളില്‍ ഒന്നാണ് ഷഡാഷ്ടക യോഗം.
ഗ്രഹങ്ങളുടെ സേനാപതിയെന്നാണ് ചൊവ്വ അറിയപ്പെടുന്നത്. ഇപ്പോള്‍ ചൊവ്വ നീചരാശിയായ കര്‍ക്കിടകത്തിലാണ് ഉള്ളത്. ജൂണ്‍ 7 വരെ ചൊവ്വ കര്‍ക്കിടകത്തില്‍ തുടരും. അതേസമയം മെയ് 18-ന് രാഹു കുംഭത്തിലേക്ക് എത്തും. കുംഭം രാശിയില്‍ ചൊവ്വ ആറാം ഭാവത്തിലാണ്, അതേസമയം കര്‍ക്കിടകം രാശിയില്‍ രാഹു എട്ടാം ഭാവത്തിലും. ഈ ഗ്രഹസ്ഥിതിയിലാണ് അത്ര ശുഭകരമല്ലാത്ത, ഷഡാഷ്ടക യോഗവും രൂപപ്പെടുന്നത്. മെയ് 18 മുതല്‍ ജൂണ്‍ ഏഴ് വരെയുള്ള 19 ദിവസം ഷഡാഷ്ടക യോഗം അനുഭവപ്പെടും. ഈ കാലയളവില്‍, ആളുകള്‍ വളരെ കരുതലോടെ നീങ്ങണം. എല്ലാ കാര്യങ്ങളിലും വളരെ ആലോചിച്ച്, വിലയിരുത്തി തീരുമാനങ്ങള്‍ എടുക്കണം.
ഷഡാഷ്ടക യോഗത്തിലൂടെ മെയ മാസത്തില്‍ ജീവിതത്തില്‍ ചില പ്രതിസന്ധികളും പ്രശ്നങ്ങളും നേരിടാന്‍ പോകുന്ന മൂന്ന് രാശികളും അവയ്ക്കുള്ള ഫലങ്ങളും നോക്കാം.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ഷഡാഷ്ടക യോഗ കാലയളവില്‍ ചിങ്ങം രാശിക്കാര്‍ കുറച്ചധികം സൂക്ഷിക്കണം. ഈ രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് ചൊവ്വ. രാഹു ഏഴാം ഭാവത്തിലും. ഈ സാഹചര്യത്തില്‍, ഈ രാശിയില്‍ ജനിച്ചവര്‍ക്ക് പലതരത്തിലുള്ള പ്രശ്നങ്ങള്‍ ജീവിതത്തില്‍ വന്നുചേരാന്‍ സാധ്യതയുണ്ട്. ദാമ്പത്യത്തില്‍, ചില സംഘര്‍ഷങ്ങള്‍ വന്നുചേരാം. തെറ്റിദ്ധാരണകള്‍ സമാധാനം കളയും. ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാകും. ഈ സമയത്ത് വളരെ ക്ഷമയും വിട്ടുവീഴ്ച മനോഭാവവും ഉണ്ടെങ്കിലേ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കൂ. കുട്ടിയുടെ ആരോഗ്യകാര്യത്തില്‍ ആശങ്കകള്‍ ഉണ്ടാകാം. സാമൂഹിക ജീവിതത്തിലും ചില പ്രതിസന്ധികള്‍ ഉടലെടുക്കാം. വ്യക്തിപരമായും തൊഴില്‍പരമായും ജീവിതത്തില്‍ വളരെയധികം കരുതലോടെ നീങ്ങേണ്ട സമയമാണ്.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
ധനു രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഷഡാഷ്ടക യോഗത്തിന്റെ പ്രതികൂലഫലങ്ങള്‍ മെയ് തുടങ്ങി അനുഭവപ്പെടും. കുടുംബ വഴക്കുകള്‍ ഉണ്ടാകാം. വിദേശ ജോലികളിലും വിദേശ ബിസിനസുകളിലും വളരെ കരുതല്‍ വേണം. വിദ്യാര്‍ത്ഥികള്‍ക്കും ഈ സമയം അത്ര നന്നല്ല. ഇവര്‍ക്ക് ഏകാഗ്രതക്കുറവ് ഉണ്ടാകാം. പ്രണയകാര്യങ്ങളിലും ദാമ്പത്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. യാത്ര ചെയ്യുന്നതിന് മുമ്പ് അത്തരമൊരു യാത്രയുടെ ആവശ്യമുണ്ടോ എന്ന് ചിന്തിക്കുക. ആരോഗ്യകാര്യത്തിവും ജാഗ്രത പുലര്‍ത്തണം. വാഹനമോടിക്കുമ്പോള്‍ കരുതല്‍ വേണം. തീരുമാനങ്ങളും വളരെയധികം ആലോചിച്ചതിന് ശേഷം മാത്രം എടുക്കുക.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
ഷഡാഷ്ടക യോഗം കാരണം മീനം രാശിക്കാരും വളരെ ശ്രദ്ധയോടെ നീങ്ങേണ്ട സമയമാണ്. രാഹു ഇവരുടെ രണ്ടാം ഭാവത്തിലാണ്, ചൊവ്വ അഞ്ചാം ഭാവത്തിലും. അനാവശ്യ ചിലവുകള്‍, സാമ്പത്തിക പ്രയാസങ്ങള്‍, നഷ്ടം, ലാഭം കുത്തനെ കുറയുക എന്നിവയ്ക്ക് സാധ്യതയുണ്ട്. നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുമ്പ് രണ്ട് തവണയെങ്കിലും ചിന്തിക്കുക. ഇല്ലെങ്കില്‍ നഷ്ടം സംഭവിക്കാം. ചതിക്കും പറ്റിക്കപ്പെടലിനും സാധ്യതയുള്ളതിനാല്‍ എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. മീനം രാശിയുടെ ലഗ്ന ഭാവത്തില്‍ ശനി ആയതുകൊണ്ട് ഈ സമയം മീനം രാശിക്കാര്‍ വളരെ കരുതലോടെ നീങ്ങണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
