Latest Updates
-
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്!
ഇനിയുള്ള മണിക്കൂറുകള്‍ ഭാഗ്യത്തിന് മുന്നോടി; ശക്തമായ ഷഡാഷ്ടക രാജയോഗം ഫെബ്രുവരി 8 ന്
Shadashtak Yog February 2025: നവഗ്രഹങ്ങളില്‍ ശക്തിയില്‍ ഒട്ടും പിന്നിലല്ല ചൊവ്വയും ബുധനും. ഒന്ന് ഭൂമിപുത്രനെന്നാണ് അറിയപ്പെടുന്നതെങ്കില്‍ മറ്റേത് സൂര്യപുത്രനാണ്. ബുധനാല്‍ ബുദ്ധിയും ചൊവ്വയാല്‍ ശക്തിയും കൈവരും. ഈ രണ്ട് ഗ്രഹങ്ങളുടെയും അനുഗ്രഹം ഒന്നിച്ച് ലഭിച്ചാലോ ബുദ്ധിയും ശക്തിയും നേടാനാകും. അതിനുള്ള അപൂര്‍വ്വ അവസരമാണ് വരാന്‍ പോകുന്നത്. ഫെബ്രുവരി എട്ടിന് രാവിലെ 9.42ന് ചൊവ്വയും ബുധനും അന്യോന്യം എട്ടും ആറും സ്ഥാനങ്ങളിലേക്ക് വന്നുചേരും. ഈ രണ്ട് ഗ്രഹങ്ങള്‍ക്കിടയില്‍ 150 ഡിഗ്രി രൂപപ്പെടുന്ന ആ അപൂര്‍വ്വസ്ഥിതി ഷഡാഷ്ടക രാജയോഗത്തിന് കാരണമാകും. എല്ലാ രാശികള്‍ക്കും ഈ രാജയോഗത്തിന്റെ ഗുണഫലങ്ങള്‍ ലഭിക്കുകയില്ല. പക്ഷേ ഈ രാജയോഗം അനുഭവിക്കാന്‍ യോഗമുണ്ടായാല്‍ വന്‍നേട്ടങ്ങളാണ് കാത്തിരിക്കുന്നത്.

പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് വിചാരിച്ചിരുന്ന കാര്യങ്ങള്‍ പോലും പൂര്‍ത്തിയാകുകയും ജോലിയിലും ബിസിനസിലുമെല്ലാം അപ്രതീക്ഷിത നേട്ടങ്ങള്‍ തേടിയെത്തുകയും ചെയ്യും. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഷഡാഷ്ടക യോഗത്തിലൂടെ നേരം തെളിയുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
കര്‍ക്കിടകം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഷഡാഷ്ടക യോഗം ഗുണകരമാകും. ദാമ്പത്യത്തില്‍ വളരെ സന്തോഷകരമായ സമയം വന്നെത്തും. ജീവിതപങ്കാളിക്കൊപ്പം ജീവിതത്തിലെ മികച്ച സമയം ചിലവഴിക്കാന്‍ സാധിക്കും. പങ്കാളിത്തങ്ങള്‍ ഏറ്റവും നല്ല ഫലങ്ങള്‍ നല്കുന്ന സമയമാണിത്. പങ്കാളിത്ത ബിസിനസുകള്‍ പതിന്മടങ്ങ് ലാഭം നല്‍കും. വിദേശ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തികമായി ഉന്നമനമുണ്ടാകും. മുമ്പ് ചെയ്ത പരിശ്രമങ്ങള്‍ക്കും കഠിനാധ്വാനത്തിനും പലിശ സഹിതം നേട്ടമുണ്ടാകും. ജോലി മാറാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ കാലയളവില്‍ അതിനുള്ള അവസരങ്ങള്‍ വന്നുചേരും. ബിസിനസില്‍ നിന്നും ബമ്പര്‍ ലാഭങ്ങള്‍ തേടിയെത്തും. ഇവരുടെ വ്യക്തിത്വത്തിലും ഷഡാഷ്ടകയോഗത്തിന്റെ സ്വാധീനം തെളിയും. വ്യക്തിത്വം കൂടുതല്‍ ആകര്ഷമാകും. ജീവിതസാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടും. ജീവിതശൈലി മാറും. ആരോഗ്യം തൃപ്തികരമായി തുടരും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ചൊവ്വയും ബുധനും ചേര്‍ന്ന് സൃഷ്ടിക്കുന്ന ഷഡാഷ്ടക രാജയോഗം ഭാഗ്യകാലത്തിന് തുടക്കമേകും. ഈ കാലയളവില്‍ ഉടനീളം ഭാഗ്യം ഇവര്‍ക്കൊപ്പം ഉണ്ടാകും. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. ജോലിസ്ഥലത്ത് ഉന്നതാധികാരികളുടെയും സഹപ്രവര്‍ത്തകരുടെയും പൂര്‍ണ്ണസഹകരണം ലഭിക്കും. ഇത് കരിയര്‍ വളര്‍ച്ചയ്ക്ക് കരുത്ത് പകരും. ബിസിനസില്‍ ഇവര്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളും പദ്ധതികളും വിജയകരമാകും. ഇതിലൂടെ പതിന്മടങ്ങ് ലാഭവും സാമ്പത്തിക നേട്ടങ്ങളും വന്നുചേരും. പൊതുവെ ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തികമായി അഭിവൃദ്ധിപ്പെടാന്‍ ഏറ്റവും നല്ല സമയമാണിത്. കര്‍മ്മരംഗത്ത് നിന്നും സാമ്പത്തികനേട്ടങ്ങള്‍ വര്‍ധിക്കും. ആഗ്രഹിച്ചത് പോലെ സമ്പാദിക്കാനും പലതരം നിക്ഷേപങ്ങള്‍ നടത്താനും സാധിക്കും. ദാമ്പത്യവും പ്രണയവും കൂടുതല്‍ ശക്തമായി മുന്നേറും.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
ചൊവ്വയും ബുധനും സൃഷ്ടിക്കുന്ന അപൂര്‍വ്വ രാജയോഗമായ ഷഡാഷ്ടക യോഗം മകരം രാശിയില്‍ ജനിച്ച ആളുകള്‍ക്കും നേട്ടമാകും. ഇവര്‍ക്ക് ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും നേട്ടങ്ങളുടെ സമയമാണിത്. ജീവിതത്തില്‍ സുഖവും സമൃദ്ധിയും വര്‍ധിക്കും. ഏറെക്കാലമായി ചെയ്യണമെന്ന് ആഗ്രഹിച്ച കാര്യങ്ങളും ജോലികളും ചെയ്യാന്‍ സാധിക്കും. പൂര്‍ത്തിയാക്കാനുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സംതൃപ്തിയും സന്തോഷവും അനുഭവപ്പെടും. കഠിനാധ്വാനം ചെയ്യാന്‍ മനസ്സുണ്ടാകുകയും പരിശ്രമങ്ങള്‍ക്ക് മുമ്പത്തേക്കാള്‍ കൂടുതല്‍ ഫലം ലഭിക്കുകയും ചെയ്യുന്നത് മനസ്സിന് സന്തോഷമേകും. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയത്തിന് അനുകൂലമായ സാഹചര്യമാണ് മുന്നിലുള്ളത്. ബിസിനസ് ചെയ്യുന്നവര്‍ക്കും ശരിയായ നീക്കങ്ങളിലൂടെ ലാഭം സ്വന്തമാക്കാന്‍ കഴിയും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
