Latest Updates
-
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ!
50 വര്‍ഷത്തിന് ശേഷം ഷഡാഷ്ടക യോഗം; കഷ്ടകാലത്തിലേക്ക് പോകുന്ന രാശികള്‍
രണ്ട് ഗ്രഹങ്ങള്‍ അന്യോന്യം 6-8 കോണളവില്‍ വരുമ്പോള്‍ രൂപപ്പെടുന്ന അപൂര്വ്വയോഗമാണ് ഷഡാഷ്ടക യോഗം. ഇത് അത്ര ശുഭകരമായ യോഗമല്ല. ഈ രണ്ട് ഗ്രഹങ്ങളുടെയും ഊര്‍ജ്ജം സംബന്ധിക്കുന്നതിനാല്‍ വെല്ലുവിളി നിറഞ്ഞതും ദുരിതപൂര്‍ണ്ണവുമായ സമയമായിരിക്കും ഈ ഗ്രഹ സ്ഥിതിയുടെ ഭാഗമായി ഉണ്ടാകുക. ജൂലൈ 16ന് സൂര്യന് കര്‍ക്കിടകം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഈ രാശിമാറ്റത്തിന്റെ ഫലമായി സൂര്യനും ശനിയ്ക്കുമിടയില് ഷഡാഷ്ടക യോഗം രൂപം കൊള്ളുകയാണ്. എല്ലാ രാശികളിലും ഈ യോഗത്തിന്റെ പ്രഭാവം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ മൂന്ന് രാശികള്‍ക്ക് വളരെ ദുരിതപൂര്‍ണ്ണമായ സമയമായിരിക്കും ഷഡാഷ്ടക യോഗം മൂലം ഉണ്ടാകുക.

ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കര്‍ക്കിടകം
ശനിയും സൂര്യനും തമ്മില്‍ രൂപീകരിക്കുന്ന ഷഡാഷ്ടക യോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് ഹാനികരമായിരിക്കും. കാരണം ഈ യോഗം കര്‍ക്കിടകം രാശിയുടെ എട്ടാം ഭാവത്തിലാണ് രൂപമെടുക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ചില രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആരോഗ്യസ്ഥിതി മോശമായിരിക്കും. എന്തെങ്കിലും കാര്യങ്ങളെ കുറിച്ച് ചിന്തിച്ച് മാനസിക സമ്മര്‍ദ്ദമുണ്ടാകാം. ജോലിക്കാര്യങ്ങളില്‍ സംഘര്ഷപൂര്ണ്ണായ അന്തരീക്ഷമായിരിക്കും. സാമ്പത്തികസ്ഥിതിയും മോശമായിരിക്കും. ഈ സമയത്ത് നിക്ഷേപങ്ങള്‍ നടത്താതിരിക്കുകയായിരിക്കും ഉചിതം. ജീവിതപങ്കാളിയുമായി എതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാനും ദാമ്പത്യജീവിതം സമാധാനരഹിതമാകാനും സാധ്യതയുണ്ട്.
ചിങ്ങം
ഷഡാഷ്ടക യോഗം ചിങ്ങം രാശിക്കാര്‍ക്കും ഗുണകരമാകില്ല. ചിങ്ങം രാശിയില്‍ ശനി അശുഭഫലങ്ങളാണ് നല്‍കുന്നത്. കൂടാതെ, സ്വരാശിയില്‍ നിന്നും പന്ത്രണ്ടാം രാശിയിലാണ് ഇപ്പോള്‍ ശനി ഉള്ളത്. ഇക്കാരണങ്ങള്‍ കൊണ്ട് ചിങ്ങം രാശിക്കാര്‍ക്ക് പ്രതികൂല സമയമാണ് മുന്നിലുള്ളത്. മനസമാധാനം ഇല്ലാതാകും. ആരോഗ്യകാര്യത്തില്‍ ആശങ്കകള്‍ക്ക് വകയുണ്ട്. കോടതി വ്യവഹാരങ്ങളില്‍ പ്രതികൂല വിധിയുണ്ടാകാം. ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കാര്യങ്ങളില്‍ തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകാം. ഈ സമയത്ത് പുതിയ ജോലി ആരംഭിക്കുന്നത് ശുഭകരമാകില്ല.
ധനു
ധനു രാശിക്കാര്‍ക്കും ഷഡാഷ്ടക യോഗം പലതരത്തിലുള്ള നഷ്ടങ്ങള്‍ വരുത്തിവെക്കും. ഇവരുടെ ജാതകത്തിലെ മൂന്നാം ഭാവത്തിലാണ് ശനി ഉള്ളത്. എട്ടാം ഭാവത്തില്‍ സൂര്യനും സ്ഥിതി ചെയ്യുന്നു. ശത്രുക്കളുമായി വളരെ സൂക്ഷിച്ച് വേണം ഇടപെടാന്‍. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ വേണം. വാഹനം ഓടിക്കുമ്പോള്‍ വളരെ കരുതലുണ്ടാകണം. അപടകടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ബിസിനസുകാര്‍ പുതിയ നിക്ഷേപങ്ങളെ കുറിച്ച് ഈ കാലയളവില്‍ ചിന്തിക്കാതിരിക്കുകയാണ് ഉചിതം. ആര്‍ക്കെങ്കിലും ധാരാളം പണം കൊടുക്കേണ്ടതായി വരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
