അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം ഷഡ്ഗ്രഹ യോഗം: ദുര്‍സ്ഥാനത്തെ ഗ്രഹങ്ങള്‍ നല്‍കും 12 രാശിക്കാര്‍ക്കും സര്‍വ്വദോഷം

ഷഡ്ഗ്രഹയോഗം, മാര്‍ച്ച് 29-ന് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ യോഗത്തിന് തുടക്കമാവുന്നു. നവഗ്രഹങ്ങളില്‍ പ്രധാനപ്പെട്ട 6 ഗ്രഹങ്ങള്‍ ഈ ദിനത്തില്‍ ഒരുമിക്കുന്നു. സൂര്യന്‍, ചന്ദ്രന്‍, ബുധന്‍, ശുക്രന്‍, ശനി, രാഹു എന്നിങ്ങനെ ആറ് ഗ്രഹങ്ങളാണ് ഒരുമിക്കുന്നത്. ഇത് വ്യക്തികളില്‍ മാത്രമല്ല ലേകത്താകമാനം മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

ഈ ഗ്രഹങ്ങള്‍ ദുര്സ്ഥാനത്ത് നില്‍ക്കുന്നതിനാല്‍ അത് പലപ്പോഴും പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. 12 രാശിക്കാരിലും ഷഡ്ഗ്രഹ യോഗം സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

Shad Graha Yoga or Six Planets Conjunction
Photo Credit: Wise Generated

മാര്‍ച്ച് 29-ന് 6 ഗ്രഹസംയോജനം കൂടെ സൂര്യഗ്രഹണവും: വരാനിരിക്കുന്നത് നിസ്സാരമല്ല, കര്‍മ്മഫലം തിരിച്ചടിക്കും

മേടം
മേടം രാശിക്കാര്‍ക്ക് പ്രതികൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. മാത്രമല്ല അപമാനം പല കോണില്‍ നിന്നും തേടി എത്തുന്നു. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ദാമ്പത്യത്തില്‍ തിരിച്ചടികള്‍ നേരിടേണ്ടി വരുകയും ചെയ്യുന്നു. ജീവിത പങ്കാളിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുന്നു. പലപ്പോഴും ദാമ്പത്യം പോലും പ്രതിസന്ധിയിലാവുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കാണ് ഈ ദിനത്തില്‍ തുടക്കം കുറിയ്ക്കുന്നത്.

Take a Poll

ഇടവം
ഇടവം രാശിക്കാര്‍ക്ക് പക്ഷേ അല്‍പം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് ഈ യോഗ സമയം. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതാവുന്നു. കൂടാതെ തൊഴില്‍പരമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കാം. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. പല കോണില്‍ നിന്നും ആനുകൂല്യങ്ങള്‍ തേടി എത്തും. പലപ്പോഴും മഹാവിഷ്ണുവിനെ ആരാധിക്കുന്നത് നിങ്ങള്‍ക്ക് നിലനില്‍ക്കുന്ന ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് കലഹങ്ങളും പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ ബന്ധുജനങ്ങള്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഇത് കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കാം. രോഗാവസ്ഥകള്‍ വിടാതെ പിന്തുടരുന്നു. എങ്കിലും അത്ഭുതകരമായ തിരിച്ച് വരവ് നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി വളരെ മോശമാവുന്നു.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവാം. പലപ്പോഴും അനാരോഗ്യം മൂലം പല കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കണം എന്നില്ല. പല പ്രധാനപ്പെട്ട കാര്യങ്ങളും കൈമോശം വരുന്നതിന് സാധ്യതയുണ്ട്. അനാരോഗ്യം നിങ്ങളെ അലട്ടും. നിസ്സാരമെന്ന്‌ന് കരുതുന്ന പല പ്രശ്‌നങ്ങളും നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥലം മാറ്റം ലഭിക്കുന്നു. ധാരാളം പണം പല കാര്യങ്ങള്‍ക്കുമായി ചിലവാക്കേണ്ടി വരുന്നു. പലപ്പോഴും പ്രതിസന്ധികള്‍ പ്രതിരോധിക്കാന്‍ വളരെയധികം ശ്രമിക്കേണ്ടതായി വരുന്നു. പല കോണില്‍ നിന്നും പല കാര്യത്തിലും എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. രോഗാവസ്ഥകള്‍ വിടാതെ പിന്തുടരുന്നു. അതിനെയെല്ലാം വളരെയധികം ശക്തമായി പ്രതിരോധിക്കാന്‍ ഈ സമയം നിങ്ങള്‍ കഷ്ടപ്പെടും.

കന്നി
കന്നി രാശിക്കാര്ക്ക് പല കാര്യത്തിനായി ധാരാളം പണം ചിലവഴിക്കേണ്ട അവസ്ഥയുണ്ടാവും. പലപ്പോഴും അത് നിങ്ങളില്‍ ബാധ്യതകള്‍ വര്‍ദ്ധിപ്പിക്കും. സഹപ്രവര്‍ത്തകരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. പക്ഷേ അത് ചില അവസ്ഥകളില്‍ മോശം പ്രവണത നിങ്ങളിലുണ്ടാക്കുന്നു. പണമിടപാടുകളില്‍ അതീവ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കാം. ദാമ്പത്യ ജീവിതത്തിലും പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്.

തുലാം
തുലാം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രതിസന്ധികളുണ്ടാവാം. എങ്കിലും ശ്രദ്ധയോടെ ചിലവഴിച്ചാല്‍ അതില്‍ നിന്ന് മോചനം നേടാവുന്നതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ വിടാതെ പിന്തുടരുന്നു. അനാവശ്യ ആശങ്കകള്‍ നിങ്ങളെ അലട്ടും. പലപ്പോഴും സൗഹൃദത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉണ്ടാവും. അത് നിങ്ങളില്‍ കൂടുതല്‍ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. അനാവശ്യ ആശങ്കകള്‍ നിങ്ങളെ പ്രതിസന്ധിയിലാക്കുന്നു.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നൊഴിയാതെ നില്‍ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ഇത് നിങ്ങളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു. പണച്ചിലവുകള്‍ വര്‍ദ്ധിക്കുന്നു. വീട്ടില്‍ പോലും സുഖകരമല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കപ്പെടും. ഉദര സംബന്ധമായ അസ്വസ്ഥതകള്‍ നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. പലപ്പോഴും ബന്ധുക്കളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ നിങ്ങളുടെ കുടുംബത്തില്‍ ഉണ്ടാക്കാം.

ധനു
ധനു രാശിക്കാര്‍ പല കാര്യത്തിനായി ധാരാളം യാത്രകള്‍ നടത്തേണ്ടതായി വരുന്നു. പലപ്പോഴും മാതാവിന് ആരോഗ്യാസ്വസ്ഥതകള്‍ വര്‍ദ്ധിക്കാം. മനോ വിഷമം പല കോണില്‍ നിന്നും തേടി എത്താം. വാക്‌സാമര്‍ത്ഥ്യം ഇല്ലെങ്കില്‍ അത് നിങ്ങളെ തളര്‍ത്തുന്നു. വാഹന ഉപയോഗത്തില്‍ വളരെയധികം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്താം. പലപ്പോഴും ബുദ്ധിമുട്ട് നിറഞ്ഞ ഒരു സമയമായിരിക്കും മാര്‍ച്ച് 29-ന് ശേഷി ധനു രാശിക്കാര്‍ക്ക് എന്നതാണ് സത്യം.

മകരം
മകരം രാശിക്കാര്‍ പരമാവധി യാത്രകള്‍ ഒഴിവാക്കുക. കാരണം ഇത് നിങ്ങളില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കാം. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ ചെറിയ രീതിയില്‍ പ്രശ്‌നങ്ങളുണ്ടാവാം. അതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തിക്കും. സമ്പത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതിന് ശ്രദ്ധിക്കണം. അനാരോഗ്യകരമായ പല കാര്യങ്ങളും നിങ്ങള്‍ക്കുണ്ടാവാം. സാമ്പത്തിക സ്ഥിതി അല്‍പം മോശമായിരിക്കും.,

കുംഭം
കുംഭം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഈ സമയം. ദാമ്പത്യ ജീവിതത്തില്‍ പിണക്കങ്ങളും പ്രശ്‌നങ്ങളും ഉണ്ടാവാമെങ്കിലും അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. രോഗാവസ്ഥകള്‍ പലതും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീകള്‍ പലപ്പോഴും കലഹത്തിന് കാരണമാകാം. ആരോഗ്യാവസ്ഥകള്‍ നിസ്സാരമാക്കരുത്. വാഹന ഉപയോഗത്തില്‍ വളരെയധികം ശ്രദ്ധിക്കണം. കൂട്ടുകെട്ടുകള്‍ നിങ്ങളെ പ്രശ്‌നത്തിലാക്കാം. അതുകൊണ്ട് തന്നെ ഓരോ ചുവടും ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്.

മീനം
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. താമസസ്ഥലം മാറേണ്ട അവസ്ഥയുണ്ടാവും. പലപ്പോഴും കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ വരുന്നതിനുള്ള സാധ്യതയുണ്ട്. അതെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം. കുടുംബത്തില്‍ വഴക്കുകളും തര്‍ക്കങ്ങളും വര്‍ദ്ധിക്കാം. അപരിചിതര്‍ വഴി പലപ്പോഴും ജീവിതത്തില്‍ ചതി പറ്റുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

X
Desktop Bottom Promotion