Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
മഹാഗ്രഹസംഗമം 2025: ജനുവരി 25-ന് ഏഴ് ഗ്രഹങ്ങളുടെ സംയോഗം അപൂര്വ്വഭാഗ്യമേകുന്ന ജ്യോതിഷ പ്രതിഭാസം
2025 എന്ന വര്‍ഷവും ജനുവരി എന്ന മാസവും ജ്യോതിഷപരമായി വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. നിരവധി സുപ്രധാന രാശിമാറ്റങ്ങളും ഗ്രഹ സംയോഗങ്ങളുമാണ് 2025-ല്‍ നടക്കുന്നത്. ജനുവരിയിലും ഒട്ടനവധി മാറ്റങ്ങള്‍ ജ്യോതിഷലോകത്ത് നടന്നു. ജനുവരി 25ന് നടക്കുന്ന ഗ്രഹങ്ങളുടെ മഹാസംഗമം അതിലൊന്നാണ്. നവഗ്രഹങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഏഴ് ഗ്രഹങ്ങളാണ് ജനുവരി 25-ന് ആകാശത്ത് ഒന്നിച്ച് അണിനിരക്കുന്നത്. ശുക്രന്, ചൊവ്വ, വ്യാഴം, ശനി, നെപ്റ്റിയൂണ്‍, യുറാനസ്, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ മഹാസംഗമമാണ് നടക്കുന്നത്. രാത്രിയാകാശത്ത് ഈ ഗ്രഹ സംഗമം കാണാനാകും. ആകാശപ്രേമികള്‍ക്ക് അപൂര്‍വ്വ ദൃശ്യവിരുന്ന് മാത്രമല്ല, ജ്യോതിഷപരമായും വളരെ പ്രാധാന്യമുളള ഗ്രഹ സംഗമമാണിത്.

മഹാസംഗമം
ജ്യോതിഷത്തില്‍ ഗ്രഹ സംയോഗങ്ങള്‍ വളരെ പ്രധാനപ്പെട്ട പ്രതിഭാസമാണ്. ഗ്രഹസംയോഗങ്ങളുടെ ഫലമായി രാജയോഗങ്ങളും മറ്റ് ശുഭയോഗങ്ങളും അതുപോലെ അശുഭയോഗങ്ങളും സൃഷ്ടിക്കപ്പെടുന്നു. മാത്രമല്ല സംഗമ ഗ്രഹങ്ങളുടെ ഊര്‍ജ്ജം ഒന്നിച്ച് ഭൂമിയിലെത്തുന്ന സമയമാണിത്. ഈ കാലയളവ് പരിവര്‍ത്തനങ്ങളുടെ സമയമായിരിക്കും. ഗ്രഹങ്ങള്‍ പരസ്പരം സ്വാധീനിക്കുകയും അവയുടെ ഒന്നിച്ചുള്ള പ്രഭാവം ജീവജാലങ്ങള്‍ക്ക് മേല്‍ അനുഭവപ്പെടുകയും ചെയ്യും. ഏഴ് ഗ്രഹങ്ങളില്‍ ഓരോ ഗ്രഹത്തിനും പ്രത്യേകമായ ഊര്‍ജവും ശക്തിയും ഉണ്ട്. അവ ഒന്നിച്ച് അണിനിരക്കുമ്പോള്‍ ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് മേല്‍ അവയുടെ സ്വാധീനം വര്‍ധിക്കും. ആത്മപരിശോധന നടത്താനും മാറ്റങ്ങള്‍ക്കുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്താനുമാണ് ഈ അവസരം ആളുകള്‍ ഉപയോഗപ്പെടുത്തേണ്ടത്.
ഓരോ ഗ്രഹങ്ങളുടെയും ഊര്‍ജം
- ശുക്രന്: ജ്യോതിഷത്തില്‍ പ്രണയം, ഐക്യം, സൗന്ദര്യം, ബന്ധങ്ങളുടെ ദൃഢത, സര്‍ഗാത്മകത എന്നിവയുടെ പ്രതീകമാണ്.
- ചൊവ്വ: പ്രവൃത്തിയുടെയും ഊര്‍ജത്തിന്റെയും ഗ്രഹമായ ചൊവ്വ ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്നതിനും തടസ്സങ്ങളെ എതിരിടുന്നതിനും സഹായിക്കുന്നു.
- വ്യാഴം: വികാസത്തിന്റെയും വിവേകത്തിന്റെയും ഗ്രഹമാണ് വ്യാഴം. വളര്‍ച്ചയ്ക്കും ഉന്നതമായ അറിവ് നേടുന്നതിനും വ്യാഴത്തിന്റെ അനുഗ്രഹം ആവശ്യമാണ്.
- ശനി: അച്ചടക്കം, ഘടന എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹമാണ് ശനി. ഉത്തരവാദിത്തം, ദീര്‍ഘകാല ആസൂത്രണം എന്നിവയ്ക്ക് ശനിയുടെ അനുഗ്രഹം വേണം.
- യുറാനസ്: കണ്ടുപിടിത്തം, മാറ്റം എന്നിവയ്ക്കുള്ള ഊര്‍ജമാണ് യുറാനസ നല്‍കുന്നത്. വിപ്ലവാത്മക ചിന്തകളും പുതിയ കാഴ്ചപ്പാടുകളും രൂപപ്പെടുന്നത് യുറാനസിന്റെ അനുഗ്രഹം കാരണമാണ്.
- നെപ്റ്റിയൂണ്‍: ഉള്‍പ്രേരണ, സ്വപ്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹമാണ് നെപ്റ്റിയൂണ്‍. ആഴത്തിലുള്ള ആത്മീയ ബന്ധങ്ങളും ക്രിയാത്മകമായ ചിന്തകളും നെപ്റ്റിയൂണ്‍ ആണ് സാധ്യമാക്കുന്നത്.
- ബുധന്‍: ആശയവിനിമയം, ബുദ്ധിസാമര്‍ത്ഥ്യം എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹം. ജീവിതത്തിന് വ്യക്തതയും പൊരുത്തപ്പെടാനുള്ള കഴിവും നല്‍കും.
ജ്യോതിഷഫലം
സൂര്യന് ശനിയ്ക്ക് ആധിപത്യമുള്ള മകരം രാശിയില്‍ സഞ്ചരിക്കുമ്പോഴാണ് ഈ ഗ്രഹ സംഗമം നടക്കുന്നത്. ലക്ഷ്യം, സ്ഥിരോത്സാഹം, ചിട്ടയായ പ്രവര്‍ത്തനം എന്നിവയ്ക്കുള്ള ശക്തിയാണ് ഈ സംഗമം. ഭൂതത്വരാശികളായ ഇടവം, കന്നി, മകരം രാശികളില് ജനിച്ച ആളുകള്‍ക്ക് ഈ കാലയളവില്‍ നിശ്ചയദാര്‍ഢ്യം കൂടുതലായി അനുഭവപ്പെടും. അതേസമയം ജലതത്വരാശികളായ കര്‍ക്കിടകം, വൃശ്ചികം, മീനം രാശികള്‍ക്ക് പ്രേരണകളും വൈകാരിക വ്യക്തതയും അനുഭവപ്പെടും. വായുതത്വരാശികളായ മിഥുനം, തുലാം, കുംഭം, മേടം, ചിങ്ങം, ധനു രാശികള്‍ക്ക് ജീവിതത്തിന് പുതിയൊരു ദിശയും ലക്ഷ്യവും സര്‍ഗാത്മകതയും അനുഭവപ്പെടും. പൊതുവെ 12 രാശികളിലും ജനിച്ചവര്‍ക്ക് പരിവര്‍ത്തനങ്ങള്‍ക്കും പുതിയ തുടക്കങ്ങള്‍ക്കും അനുകൂലമാണ് ജനുവരി 25ന് നടക്കുന്ന ഗ്രഹങ്ങളുടെ മഹാസംഗമം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications