Latest Updates
-
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ?
അത്തം നക്ഷത്രം, കേതു സംയോഗം: സെപ്റ്റംബര്‍ അവസാനിക്കുന്നത് സൂര്യകൃപയോടെ
ഗ്രഹങ്ങളുടെ രാജാവായ സൂര്യന് എല്ലാ മാസവും രാശിപരിവര്ത്തനത്തിനൊപ്പം നക്ഷത്ര പരിവര്‍ത്തനവും ചെയ്യുന്നു. ആത്മാവ്, സുഖസമൃദ്ധി, ഐശ്വര്യം, സ്ഥാനമാനങ്ങള്‍ എന്നിവയുടെ കാരണഭൂതനായാണ് ജ്യോതിഷശാസ്ത്രം സൂര്യനെ കരുതുന്നത്. സെപ്റ്റംബറില്‍ സൂര്യന് ബുധന്റെ രാശിയായ കന്നിയിലാണ് ഉള്ളത്. ഇവിടെ കേതുവിന്റെ സാന്നിധ്യം നേരത്തെയുണ്ട്. അങ്ങനെ 111 വര്‍ഷങ്ങള്‍ക്ക് ശേഷം കന്നിയില്‍ സൂര്യ-കേതു സംയോഗം നടക്കുകയാണ്. വളരെ അപൂര്‍വ്വമായ ഒരു സംയോജനമായാണ് സൂര്യ-കേതു സംയോഗം കരുതപ്പെടുന്നത്. മിത്ര രാശിയിലും മിത്രഗ്രഹ നക്ഷത്രത്തിലുമാണ് ഇരുഗ്രഹങ്ങളും കുടികൊള്ളുന്നത്. അത് വളരെ ശുഭകരമായി കരുതപ്പെടുന്നു. ഈ സംയോഗത്താല്‍ ചില രാശികള്‍ക്ക് വളരെ വിശേഷപ്പെട്ട യോഗങ്ങളും സൗഭാഗ്യങ്ങളും കൈവരും.

അത്തം നക്ഷത്രത്തിലേക്ക് സൂര്യന്
സെപ്റ്റംബര്‍ 27ന്് സൂര്യന് അത്തരം നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഒക്ടോബര്‍ 10 വരെ ഇതേ നക്ഷത്രത്തിലായിരിക്കും സൂര്യന് ഉണ്ടായിരിക്കുക. സൂര്യ-കേതു സംയോഗവും ഒക്ടോബര്‍ 10 വരെയായിരിക്കും. അത്തരം നക്ഷത്രത്തിന്റെ ദേവന് ചന്ദ്രനാണ്. സൂര്യനും ചന്ദ്രനും തമ്മിലുള്ള ബന്ധവും ഈ ഗ്രഗസ്ഥിതിയെ സവിശേഷമാക്കുന്നു. അത്തം നക്ഷത്രത്തിലെ സൂര്യനും ചില രാശികള്‍ക്ക് ഗുണകരമായിരിക്കും. സൂര്യന് ഈ നക്ഷത്രത്തില്‍ സ്ഥിതി ചെയ്യുമ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഫലപ്രാപ്തി നല്‍കും. അതോടൊപ്പം കുബേരന്റെ അനുഗ്രഹവും ഈ രാശികള്ക്കുണ്ടാകും.
സൂര്യ-കേതു സംയോഗവും അത്തം നക്ഷത്രത്തിലെ സൂര്യന്റെ സവിശേഷതകളും ആര്‍ക്കെല്ലാമാണ് നേട്ടങ്ങള്‍ നല്‍കുകയെന്ന് നോക്കാം.
മേടം
സൂര്യന്റെയും കേതുവിന്റെയും സംയോഗം മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് സൗഭാഗ്യങ്ങളേകും. എല്ലാ മേഖലകളിലും ഇവര്‍ക്ക് വിജയം നേടാന്‍ കഴിയും. കരിയറില്‍ സ്ഥിരതയുണ്ടാകും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ലാഭമുണ്ടാക്കാന്‍ അനുയോജ്യമായ സമയമാണ്. പുതിയ ഓര്‍ഡറുകളും പ്രോജക്ടുകളുമെല്ലാം ലഭിച്ചേക്കാം. പ്രതീക്ഷിക്കാത്ത ചില സ്ഥലങ്ങളില്‍ നിന്നും ലാഭം കൈവരാന്‍ സാധ്യതയുണ്ട. ജീവിതപങ്കാളിക്കൊപ്പം ജീവിതത്തിലെ നല്ല സമയം ചിലവിടും. ആരോഗ്യകാര്യത്തില്‍ അല്‍പ്പം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. തൊഴില്‍രഹിതരായ ആളുകള്‍ക്ക് ജോലി ലഭിക്കും.
ധനു
ധനു രാശിയില്‍ ജനിച്ചവര്‍ക്ക് കേതുവിന്റെയും സൂര്യന്റെയും സംയോഗം നേട്ടങ്ങള്‍ നല്‍കും. ഈ രാശിയില്‍ സൂര്യന് പത്താമത്തെ ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ധനു രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷമുണ്ടാകും. ഏറെക്കാലമായി ചെയ്യാതിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും അനുഭവപ്പെടും. കുടുംബത്തോടൊപ്പം കുറേയധികം സമയം ചിലവഴിക്കും. ഭൗതികസുഖങ്ങള്‍ അനുഭവിക്കാനുള്ള ഭാഗ്യമുണ്ടാകും. പുതിയ ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് ഈ സമയത്ത് നല്ല ജോലി ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും. ജോലിയില്‍ സംതൃപ്തി വര്‍ധിക്കും. ബിസിനസുകാര്‍ക്കും ലാഭം കൈവരുന്ന സമയമാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. സമൂഹത്തില്‍ ഇവര്‍ക്കുള്ള നിലയും വിലയും വര്‍ധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
