Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
ശുക്രന്റെയും ബുധന്റെയും അനുഗ്രഹം; സെപ്റ്റംബറില്‍ ഭദ്ര, മാളവ്യരാജയോഗങ്ങള് ഒന്നിച്ച്
വേദ ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട രാജയോഗം പഞ്ച മഹാപുരുഷ രാജയോഗം എന്നാണ് അറിയപ്പെടുന്നത്. വളരെ മംഗളകരമായ, ശുഭഫലദായകമായ രാജയോഗങ്ങളാണ് ഇവ. ഈ രാജയോഗം ജാതകത്തില്‍ ഉണ്ടെങ്കില്‍ അവര്‍ സമ്പന്നരായിരിക്കുമെന്നതില് ഒരു സംശയവും വേണ്ട. അതോടൊപ്പം ഇവര്‍ക്ക് ജീവിതത്തില്‍ ഭൗതികസുഖങ്ങളും ഉണ്ടാകും. സെപ്റ്റംബര്‍ മാസത്തില്‍ മാളവ്യ രാജയോഗവും ഭദ്ര രാജയോഗവും സൃഷ്ടിക്കപ്പെടാന്‍ പോകുകയാണ്. ബുധന്റെയും ശുക്രന്റെയും രാശിമാറ്റത്തിലൂടെയാണ് ഈ രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഈ രണ്ട് രാജയോഗങ്ങളുടെ ഫലമായി ചില രാശികള്‍ക്ക് ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ ഉണ്ടാകും. ഇവര്‍ക്ക് ഉദ്യോഗജീവിതത്തില്‍ പ്രമോഷനും ബിസിനസില്‍ വന്‍നേട്ടങ്ങളും ഉണ്ടാകും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

മകരം
മകരം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് മാളവ്യ രാജയോഗത്തിന്റെയും ഭദ്ര രാജയോഗത്തിന്റെയും നേട്ടങ്ങള്‍ ലഭിക്കും. ശുക്രന് ഈ രാശിയുടെ പത്താമത്തെ ഭാവത്തിലും ബുധന്‍ ഒമ്പതാമത്തെ ഭാവത്തിലുമാണ് സംക്രമണം നടത്തുന്നത്. അതിനാല്‍ ഈ കാലയളവില്‍ ജോലിയിലും ബിസിനസിലും മകരം രാശിക്കാര്‍ക്ക് തിളങ്ങാനുള്ള അവസരങ്ങള്‍ ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് തൊഴിലിടത്തില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും. വേറെ സ്ഥലത്ത് നിന്നും മികച്ച ഓഫറുകള്‍ ലഭിക്കും. ജോലിയില്‍ ഏറെക്കാലമായി മാറ്റിവെച്ചിരുന്ന കാര്യങ്ങള്‍ ചെയ്തുതീര്‍ക്കും. കൂടാതെ ഈ സമയത്ത് ബിസിനസില്‍ നിന്നും വലിയ ലാഭങ്ങള്‍ ഉണ്ടാകും. ജോലിയുമായി ബന്ധപ്പെട്ടും ബിസിനസുമായി ബന്ധപ്പെട്ടും യാത്രകള്‍ നടത്തും.
കര്‍ക്കടകം
ഭദ്ര രാജയോഗത്തിന്റെയും മാളവ്യ രാജയോഗത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ പോകുന്ന മറ്റൊരു രാശി കര്‍ക്കടകമാണ്. കര്‍ക്കടകം രാശിക്കരുടെ മൂന്നാം ഭാവത്തില്‍ ബുധനും നാലാം ഭാവത്തില്‍ ശുക്രനും സംക്രമണം ചെയ്യുന്നു. അതിനാല്‍ ഈ സമയത്ത് ഈ രാശിക്കാര്‍ക്ക് ഭൗതികസുഖങ്ങള്‍ പ്രാപ്തമാകും. ഇവര്‍ക്ക് സാഹസികതയും എന്തും ചെയ്യാനുള്ള തന്റേടവും വര്‍ധിക്കും. ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടും. കരിയറില്‍ നിരവധി മികച്ച അവസരങ്ങള്‍ ലഭിക്കും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സാധിക്കും. കുടുംബജീവിതം സംതൃപ്തമായി തുടരും.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ഭദ്ര രാജയോഗവും മാളവ്യ രാജയോഗവും അപൂര്‍വ്വ സൗഭാഗ്യങ്ങള്‍ നല്‍കും.കാരണം ബുധന്‍ ഈ രാശിയുടെ നാലാമത്തെ ഭാവത്തിലും ശുക്രന് അഞ്ചാമത്തെ ഭാവത്തിലുമാണ് സംക്രമണം നടത്തുന്നത്. ഈ കാലയളവില്‍ മിഥുനം രാശിക്കാര്‍ക്ക് ഭൗതികസുഖങ്ങള്‍ അനുഭവപ്പെടും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം കൈവരും. ധനം കൈവരുന്നതിനുള്ള പുതിയ സ്രോതസ്സുകള്‍ മുമ്പില്‍ തെളിയും. ബിസിനസില്‍ വിജയമുണ്ടാകും. കുടുംബജീവിതത്തിലും സ്വസ്ഥതയുണ്ടാകും. വാഹനമോ മറ്റെന്തിലും സ്വത്തുക്കളോ കൈവശം വന്നുചേരും. സന്താനങ്ങളുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കും. പ്രേമകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
