Monthly Horoscope September: മേടം മുതല്‍ മീനം വരെ 12 രാശിക്കും കരിയര്‍, ധനം, കുടുംബം, ജോലി സമ്പൂര്‍ണഫലം

Monthly Horoscope: സെപ്റ്റംബര്‍ ഒന്ന് മുതല്‍ വരുന്ന 31 ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം. ഈ മാസത്തില്‍ തന്നെയാണ് വിജയദശമിക്ക് തുടക്കമിടുന്നത്. പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങളും സെപ്റ്റംബര്‍ മാസത്തിലാണ് സംഭവിക്കുന്നത്. ശനിയുടെ വക്രഗതി സഞ്ചാരവും ഈ മാസത്തില്‍ സംഭവിക്കുന്നു. രാഹു കുംഭം രാശിയിലാണ് ഈ സമയം സഞ്ചരിക്കുന്നത്.

ചൊവ്വയാകട്ടെ മാസത്തിന്റെ ആദ്യം കന്നി രാശിയില്‍ അത്തം നക്ഷത്രത്തില്‍ സഞ്ചരിക്കുന്നു. തുടര്‍ന്ന് മാസത്തിന്റെ പകുതിയോടെ തുലാം രാശിയിലേക്ക് പ്രവേശിക്കുന്നു. ബുധന്‍ ചിങ്ങം രാശിയിലും നിലനില്‍ക്കുന്നു. എന്നാല്‍ ബുധന് ഈ സമയം മൗഢ്യം നിലനില്‍ക്കുന്നുണ്ട്. ഗ്രഹനില അനുസരിച്ച് ഓരോരുത്തരിലും എപ്രകാരം മാറ്റങ്ങളുണ്ടാവുന്നു എന്ന് നമുക്ക് നോക്കാം.

September 2025 Monthly Horoscope
Photo Credit: Wise Generated

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടമാസത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ക്ക് സെപ്റ്റര്‍ മാസത്തില്‍ അല്‍പം ശ്രദ്ധ വേണം. ഗുണദോഷ മ്മിശ്രമായ ഫലമെങ്കില്‍ അത് നിങ്ങളുടെ സാമ്പത്തിക മാറ്റങ്ങളില്‍ ഗുണകരമായി മാറുന്നു. കാര്യങ്ങളെല്ലാം തന്നെ അല്‍പം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. ജോലിയില്‍ വളരെയധികം ശ്രദ്ധിക്കണം. ബിസിനസിലെ മാറ്റങ്ങള്‍ എത്രത്തോളം മാറി വരുന്നു എന്ന കാര്യം തിരിച്ചറിയേണ്ടതാണ്.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. സാമ്പത്തികമായി പലപ്പോഴും ചെറിയ അസ്വാരസ്യങ്ങള്‍ ഈ സമയം നേരിടേണ്ടി വരാം. ആരോഗ്യ പ്രശ്‌നങ്ങള്‍ നിസ്സാരമാക്കരുത്. എല്ലാ കാര്യത്തിലും ശ്രദ്ധയോടെ വേണം ഇടപെടുന്നതിന്. ജോലിയുടെ കാര്യത്തില്‍ ചെറിയ ചില ആശങ്കകള്‍ ഉണ്ടാവാം. എന്നാല്‍ മാസം പകുതിയാവുന്നതോടെ പലപ്പോഴും കാര്യങ്ങള്‍ ശരിയായി വരുന്നു.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് അനുകൂല സമയമാണ് സെപ്റ്റംബര്‍ മാസം നല്‍കുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സന്തോഷകരമായ മാറ്റങ്ങളുണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ കൂടുതല്‍ അനുകൂലമാറ്റങ്ങളുണ്ടാവുന്നു. അത് മാത്രമല്ല സാമ്പത്തിക നേട്ടവും തേടി എത്തുന്നു. പങ്കാളിയുടെ സന്തോഷം വര്‍ദ്ധിക്കുന്ന സമയം കൂടിയാണ്.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായ കാര്യങ്ങളില്‍ പലതും സെപ്റ്റംബറില്‍ സംഭവിക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ മികച്ച് നില്‍ക്കുന്നു. എങ്കിലും അശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ കാര്യങ്ങള്‍ അല്‍പം പ്രശ്‌നത്തിലാവുന്നു. വിദേശത്ത് ജോലിക്കായി പോവുന്നവര്‍ക്ക് മാറ്റങ്ങള്‍ അനുകൂലമായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുന്നതിനാല്‍ വരുമാനവും നിക്ഷേപവും അനുകൂലമായി മാറുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ ചെയ്യുന്ന ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തില്‍ ചെയ്യുന്ന ഓരോ കാര്യവും അല്‍പം ശ്രദ്ധയോടെ വേണം. മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തരുത്. അത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ദേഷ്യത്തെ നിയന്ത്രിക്കേണ്ടതാണ്. പലപ്പോഴും ചിലവുകള്‍ വര്‍ദ്ധിച്ചേക്കാം. എന്നാല്‍ സെപ്റ്റംബര്‍ പകുതിയോടെ കാര്യങ്ങള്‍ മികച്ച് നില്‍ക്കാം. പ്രണയിക്കുന്നവര്‍ക്ക് പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കാം. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തില്‍ പല കാര്യങ്ങളിലും അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. പല കോണില്‍ നിന്നും സന്തോഷം തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ആശങ്കകള്‍ വര്‍ദ്ധിക്കാം. എന്നാല്‍ അതിനെ കൈകാര്യം ചെയ്യുന്നതിനും ശ്രദ്ധിക്കണം. വിമര്‍ശനങ്ങളെ ആരോഗ്യപരമായി കൈകാര്യം ചെയ്യണം. സാമ്പത്തിക സ്ഥിതി ഒട്ടും തന്നെ നിസ്സാരമല്ല.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ സംഭവിക്കാം. ജീവിതത്തിലെ സന്തോഷത്തെ കൈകാര്യം ചെയ്യുന്ന രീതി അല്‍പം വ്യത്യസ്തമായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായി വരും. കൂടാതെ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. ഉത്തരവാദിത്വങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. എങ്കിലും അല്‍പം വിവേകത്തോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്.

September 2025 Monthly Horoscope

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂല മാറ്റങ്ങളും പ്രതികൂല മാറ്റങ്ങളും ഇടകലര്‍ന്ന് വരുന്നതാണ് സെപ്റ്റംബര്‍ മാസം. അത് മാത്രമല്ല ജീവിതത്തില്‍ എല്ലാ തരത്തിലുള്ള ഗുണഫലങ്ങളും തേടി വരുന്നു ഇവര്‍ക്ക്. വിവാഹത്തിന്റെ കാര്യത്തില്‍ കൂടുതല്‍ അനുകൂലമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ കഠിനാധ്വാനത്തിലൂടെ വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ആണ് ഉണ്ടാവുന്നത്. വിവാഹത്തിന്റെ കാര്യത്തിലും തീരുമാനം ആവുന്നു.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
സെപ്റ്റംബറില്‍ ധനു രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത്. ബിസിനസ് സംബന്ധമായി നിങ്ങള്‍ക്ക് മികച്ച സമയമാണ്. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. മക്കളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യവും മികച്ചതായിരിക്കും. ചെറിയ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ്

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ സെപ്റ്റംബര്‍ മാസത്തില്‍ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. ആരോഗ്യ പ്രശ്‌നങ്ങളില്‍ പലതിനും പരിഹാരം കാണുന്നതിന് സാധിക്കുന്നു. പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഈ സമയം സംഭവിക്കാം. എങ്കിലും അതെല്ലാം പിന്നീട് അനുകൂല സമയം പ്രദാനം ചെയ്യുന്നു. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായിരിക്കും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കും. മത്സരപ്പരീക്ഷകളില്‍ അനുകൂല സമയമായിരിക്കും.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ആണ് ഈ മാസം തേടി എത്തുന്നത്. കാര്യങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ സംഭവിക്കുന്നു. കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ ഇവര്‍ക്ക് ഒരു പ്രത്യേക കഴിവ് തന്നെയാണ് ഉള്ളത്. ,സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. എങ്കിലും പണം കൈകാര്യം ചെയ്യുമ്പോള്‍ അശ്രദ്ധ പാടില്ല. അത് കൂടുതല്‍ മാറ്റങ്ങളിലേക്ക് എത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഈ മാസത്തില്‍ ഗുണദോഷ സമ്മിശ്രമായിരിക്കും ഫലം. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും അതുപോലെ തന്നെ ചെറിയ രീതിയില്‍ പ്രതിസന്ധികളും ഉണ്ടാക്കുന്നു. നേട്ടങ്ങളിലേക്ക് എത്തുന്നതിനാല്‍ അതനുസരിച്ച് കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. ആശുപത്രി സംബന്ധമായ കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാം. എങ്കിലും അതിനെ കൈകാര്യം ചെയ്യുന്ന രീതി ശ്രദ്ധിക്കണം. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനങ്ങള്‍ പലതും അനുകൂലമായിരിക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Friday, August 22, 2025, 15:25 [IST]
X
Desktop Bottom Promotion