Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
Monthly Horoscope September 2025: ധനം, കരിയര്‍, ജോലി ദാമ്പത്യം എല്ലാം ഒന്നിനൊന്ന് മെച്ചം: 12 രാശിക്കും ഫലം
Horoscope September 2025: സെപ്റ്റംബര്‍ 1-ലേക്ക് കടക്കുമ്പോള്‍ ഒരു വര്‍ഷത്തിന്റെ മുക്കാല്‍ ഭാഗവും നാം പിന്നിട്ട് കഴിഞ്ഞു എന്നാണ് കണക്കാക്കുന്നത്. വെളുത്തപക്ഷത്തോടെയാണ് ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ സെപ്റ്റംബര്‍ മാസത്തിന് തുടക്കമിടുന്ന്. അന്നത്തെ ദിവസം ചതയം നക്ഷത്രത്തിലാണ് ഒന്നാം തീയ്യതി തുടങ്ങുന്നത്. ഈ മാസമാകട്ടെ ദുര്‍ഗ്ഗാഷ്ടമിക്ക് തുടക്കമാവുന്നതും സെപ്റ്റംബര്‍ 30-നാണ്.
അതോടനുബന്ധിച്ച് മഹാനവമിയും വിജയദശമിയും ഒക്ടോബര്‍ 1, 2 എന്നീ തീയ്യതികളില്‍ വരുന്നു. ഗ്രഹമാറ്റങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍ ശനി അതിന്റെ വക്രഗതിസഞ്ചാരത്തിലാണ് സെപ്റ്റംബര്‍ മാസത്തിലും. വ്യാഴം മിഥുനത്തില് സഞ്ചരിക്കുന്നു. രാഹു കുംഭം രാശിയിലും കേതു കന്നി രാശിയിലും ചൊവ്വയും കന്നി രാശിയില്‍ സഞ്ചരിക്കുന്നു. ബുധന്‍ ചിങ്ങത്തില് മൗഢ്യത്തിലാണ് സെപ്റ്റംബറില്‍ നില്‍ക്കുന്നത്. അത് കൂടാതെ ശുക്രന് മാസത്തിന്റെ തുടക്കങ്ങളില്‍ കര്‍ക്കിടകത്തില്‍ സഞ്ചരിക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ ഗ്രഹനില പ്രകാരം സെപ്റ്റംബര്‍ മാസം ഫലങ്ങളെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ജോലിയില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ നിങ്ങളുടെ കുടുംബ ജീവിതത്തില്‍ സംതൃപ്തിയും സമാധാനവും നിലനില്ക്കും. അതോടൊപ്പം തന്നെ വീട് വാങ്ങുന്നതിനും യോഗം കാണുന്നു. ആത്മവിശ്വാസത്തോടെ ഓരോ കാര്യവും ചെയ്ത് തീര്‍ക്കുന്നതിനും സാധിക്കും. കടബാധ്യകതകളെ അല്പം ശ്രദ്ധിക്കണം. അച്ഛന്റെ ആരോഗ്യവും നിസ്സാരമാക്കരുത്. അത് അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് നിങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചത് പോലെയായിരിക്കുകയില്ല കാര്യങ്ങള്‍ സംഭവിക്കുന്നത്. എന്ത് ചെയ്യുന്നതിന് മുന്‍പും ഒന്ന് സ്വയം പരിശോധിക്കുന്നത് നല്ലതാണ്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നു. വളരെയധികം സാമ്പത്തിക ചിലവുകള്‍ വര്‍ദ്ധിക്കാം. സഹപ്രവര്‍ത്തകര്‍ക്ക് പല കാര്യങ്ങളിലും നിങ്ങളുമായി അകല്‍ച്ച സംഭവിക്കാം. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല പ്രശ്നങ്ങളും വരുന്നതിനുള്ള യോഗം കാണുന്നു. പലപ്പോഴും അതിന് പരിഹാരമാര്‍ഗ്ഗവും നിങ്ങള്‍ തന്നെ കണക്കാക്കേണ്ടതാണ്. അത് മാത്രമല്ല ബിസിനസില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കും. പക്ഷേ മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിങ്ങളെ പ്രശ്നത്തിലാക്കാം. പലപ്പോഴും ചര്‍ച്ചകള്‍ക്ക് പരിഹാരം കാണാന്‍ നിങ്ങള്‍ മുന്‍കൈ എടുക്കേണ്ട അവസ്ഥയുണ്ടാവുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും ഉള്ള ആഗ്രഹം വളരെ തീവ്രമായിരിക്കും. അത് മാത്രമല്ല അതിന് വേണ്ടി കഠിനാധ്വാനം ചെയ്താലും ഫലം ലഭിക്കണം എന്നില്ല. പലപ്പോഴും പാരമ്പര്യമായി ലഭിക്കേണ്ട സ്വത്ത് വകകള്‍ ലഭിക്കാന്‍ കാലതാമസം നേരിടുന്നു. എങ്കിലും ധനാഗമ യോഗം നിങ്ങള്‍ക്കുണ്ടാവും. വൈകിയാണെങ്കിലും പണം നിങ്ങളുടെ കൈയ്യില്‍ തേടി എത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. അത് മാത്രമല്ല പലപ്പോഴും സാമ്പത്തിക സഹായം പോല കോണില്‍ നിന്നും തേടി എത്തുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല കാര്യങ്ങളും ഒരുമിച്ച് ചെയ്ത് തീര്‍ക്കേണ്ടി വരുന്നു. അത് മാത്രമല്ല പല കാര്യങ്ങളും ഗുണപരമായി മാറുന്നു. സാമ്പത്തിക സ്ഥിരത എല്ലാ കാര്യത്തിലും ഉണ്ടാവും. വാഹനയോഗവും വസ്തുവാങ്ങുന്നതിനും യോഗം കാണുന്നു. ലോണുകള്‍ എല്ലാം തന്നെ അടച്ച് തീര്‍ക്കുന്നതിന് യോഗം കാണുന്നു, കൂടാതെ പല വിധത്തിലുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനും അതില്‍ നിന്ന് സന്തോഷം കണ്ടെത്തുന്നതിനും സാധിക്കും. എങ്കിലും മാസത്തിന്റെ ആദ്യം മാനസികാരോഗ്യം അത്ര നല്ലതായിരിക്കുകയില്ല.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ സന്തോഷം നല്കുന്ന സാഹചര്യങ്ങളാണ് ഉള്ളത്. അത് മാത്രമല്ല ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തുകയും ചെയ്യും. കടബാധ്യതകള്‍ എല്ലാം തന്നെ പരിഹരിക്കപ്പെടുന്നു. മാസത്തിന്റെ രണ്ടാം പകുതിയില്‍ പലപ്പോഴും ജീവിതത്തില്‍ ദോഷങ്ങള്‍ വര്‍ദ്ധിക്കാം. വീടിന്റെ പണി പുനരാരംഭിക്കുന്നതിന് യോഗം കാണുന്നു. പലപ്പോഴും കലാകാരന്മാര്ക്ക് അംഗീകാരം തേടി എത്തുന്നു. കരാര്‍ ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തില്‍ പല കാര്യത്തിലും പുരോഗതിയുണ്ടാവുന്നില്ല. അത് നിങ്ങളുടെ കാര്യങ്ങളിലെല്ലാം തന്നെ തടസ്സം സൃഷ്ടിക്കും. മാത്രമല്ല പല കാര്യങ്ങളിലും മറ്റുള്ളവരുടെ ഇടപെടലുകള്‍ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. വീട് പണി ആരംഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. ദേഷ്യത്തെ നിയന്ത്രിക്കണം. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് നിക്ഷേപങ്ങളില്‍ മികച്ച നേട്ടം ഉണ്ടാവുന്നു. സമൂഹത്തില്‍ നിങ്ങള്‍ക്ക് ആദരവും അംഗീകാരവും തേടി എത്തുന്നു. ആരോഗ്യം അല്പം പ്രശ്നത്തിലാവും. അതുകൊണ്ട് തന്നെ ആരോഗ്യ പ്രശ്നങ്ങള്‍ ഒട്ടും തന്നെ നിസ്സാരമാക്കരുത്. അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതിനുള്ള സാധ്യതയുണ്ട്. പഠന കാര്യങ്ങളില്‍ വിജയം തേടി എത്തുന്നു. ദാമ്പത്യത്തില്‍ പല തരത്തിലുള്ള സൈ്വര്യക്കേടുകള്‍ നിങ്ങളെ ബാധിക്കും. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുമായി ബന്ധപ്പെട്ടുണ്ടാവുന്ന വിവാദങ്ങളില്‍ മൗനം പാലിക്കുന്നതാണ് ഭൂഷണം. അത് മാത്രമല്ല പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്താം. എങ്കിലും പലപ്പോഴും ഗുണാനുഭവങ്ങളും നിങ്ങളെ തേടി എത്തുന്നു. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. തിടുക്കത്തില്‍ ഒരു കാര്യവും ചെയ്യരുത്. അത് കൂടുതല്‍ പ്രശ്നങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് മാനസിക സമ്മര്ദ്ദമുണ്ടാവുമെങ്കിലും ബാക്കിയുള്ള കാര്യങ്ങളില്‍ എല്ലാം തന്നെ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. പല കാര്യങ്ങളിലും സാമ്പത്തിക ഉയര്‍ച്ചയുണ്ടാവുന്നു. മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കണം. ചെറിയ സംരംഭങ്ങളുടെ കാര്യത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ അനുകൂലമായി മാറുന്നു. പഴയ കാര്യങ്ങള്‍ ആലോചിച്ച് വെറുതെ മനസ്സിന്റെ സമാധാനം കളയരുത്. അത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. ജോലിയില്‍ ഉയര്‍ച്ചയും നേട്ടങ്ങളും തേടി എത്തുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് മെച്ചപ്പെട്ട സമയമാണ് എന്നതില്‍ സംശയംവേണ്ട. പലപ്പോഴും തൊഴില്‍ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് താല്‍ക്കാലിക വരുമാനമെങ്കിലും ലഭിക്കുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ ചിലവ് വര്‍ദ്ധിക്കുമെങ്കിലും അതിനെല്ലാം പരിഹാരം കാണുന്ന തരത്തില്‍ വരുമാനം വര്‍ദ്ധിക്കാം. മാസത്തിന്റെ അവസാന ദിനങ്ങള്‍ അല്പം കരുതലോടെ നീങ്ങേണ്ടതാണ്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. സാമ്പത്തികമായി നിങ്ങളുടെ ജീവിതം മികച്ച് നില്‍ക്കുമെങ്കിലും ഒരു രൂപചിലവാക്കുമ്പോഴും കൂടുതല്‍ ശ്രദ്ധ വേണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ മാസം ഉത്സാഹവും ഉന്മേഷവും വര്‍ദ്ധിക്കുന്നു. കൂടാതെ ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പല കാര്യങ്ങളും ആത്മ വിശ്വാസത്തോടെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. ജോലിയില്‍ നിങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ സാധിക്കുന്നു. അത് മാത്രമല്ല പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ നല്‍കുന്നതാണ്. ധനാഗമം പല കോണില്‍ നിന്നും തേടി എത്താം. രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ്. സഹോദരന്മാര്ക്കിടയില് നിലനിന്നിരുന്ന പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു.



Click it and Unblock the Notifications
