Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
ധനവരവില്‍ നേടുന്നവര്‍, വഴിക്ക് വഴി പണം തേടി എത്തും: 12 രാശിക്കാര്‍ക്കും സാമ്പത്തികമാസഫലം
സെപ്റ്റംബര്‍ മാസത്തിന് തുടക്കമായി, ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും സംഭവിക്കുന്നു. പലപ്പോഴും പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും ഈ മാസത്തില്‍ സംഭവിക്കും. എന്നാല്‍ ശുക്രന്റെ മാറ്റവും ബുധന്റെ മൗഢ്യവും ചിലരില്‍ പ്രശ്നങ്ങളും ഗുണാനുഭവങ്ങളും നല്‍കും. സെപ്റ്റംബര്‍ മാസത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് സാമ്പത്തികമായി ഗുണാനുഭവങ്ങള്‍ തേടി എത്തുന്നത് എന്ന് നമുക്ക് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ഗുണാനുഭവങ്ങള്‍ നല്‍കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ അറിയാവുന്നതാണ്. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകള്‍ നമുക്ക് നോക്കാം. സാമ്പത്തിക സ്ഥിതി ഈ മാസം എപ്രകാരമാണ് 12 രാശിക്കാര്‍ക്കും എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ അവരുടെ തൊഴില്‍ മേഖലയില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. എന്നാല്‍ ജോലി വിജയകരമാക്കാന്‍ ഈ മാസം നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങള്‍ തേടി എത്തുന്നു. പണം പല സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്നു. എന്നാല്‍ സെപ്റ്റംബര്‍ അവസാനത്തോടെ ഒരു പുതിയ തുടക്കം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാം.
ഇടവം
ഈ സമയം സാമ്പത്തിക കാര്യങ്ങള്‍ ഇടവം രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്കുന്നു. കൂടാതെ ധാരാളം സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. നിക്ഷേപത്തില്‍ നിന്ന് നേട്ടങ്ങള്‍ തേടി എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ മാസം നടത്തുന്ന യാത്രകള്‍ ശുഭകരമായിരിക്കും അത് സാമ്പത്തിക നേട്ടവും നല്കുന്നു.
മിഥുനം
മിഥുനം രാശിക്കാരുടെ ജോലിക്കാര്യത്തില്‍ ഈ മാസം നല്ലതാണ്. ഓഫീസ് ജോലികള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നത് വഴി സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. യാത്രകളില്‍ നിന്ന് ആഗ്രഹിച്ച ഫലം ലഭിക്കുകയും അത് വരുമാനം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഈ മാസം സാമ്പത്തിക ചെലവുകള്‍ ഗണ്യമായി വര്‍ദ്ധിക്കാം.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ ഈ മാസം അനുകൂലമായ ഫലങ്ങള്‍ നല്കുന്നു. പലപ്പോഴും പങ്കാളിത്തത്തോടെ ചെയ്യുന്ന ബിസിനസ് നേട്ടങ്ങള്‍ നല്കുന്നു. അത്കൂടാതെ സാമ്പത്തിക കാര്യങ്ങളിലും നല്ല പുരോഗതിയുണ്ടാകുമെങ്കിലും അവ നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് സംഭവിക്കണം എന്നില്ല. എന്നാല്‍ സെപ്റ്റംബര്‍ അവസാനത്തോടെ നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടത്തിന് ശക്തമായ സാഹചര്യങ്ങള്‍ സെപ്റ്റംബറില്‍ തേടി എത്തുന്നു. ആരോഗ്യത്തിനായി പലപ്പോഴും കൂടുതല്‍ പണം ചിലവാക്കേണ്ടി വരുന്നു. ഈ മാസം ജോലിയില്‍ എന്തെങ്കിലും സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് സാമ്പത്തിക ജീവിതത്തെയും ബാധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ ശാന്തത പാലിക്കുകയും ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുകയും ചെയ്യുന്നു.
കന്നി
കന്നി രാശിയിലുള്ള ആളുകള്‍ അവരുടെ തൊഴില്‍ മേഖലയില്‍ പുരോഗതി തേടി എത്തുന്ന സമയമാണ്. അത് മാത്രമല്ല നിങ്ങളുടെ പ്രോജക്റ്റ് വിജയകരമാക്കാന്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ ആസൂത്രണം ചെയ്യേണ്ടതാണ്. നിങ്ങളുടെ നിക്ഷേപങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാര്യങ്ങള്‍ പതിയെ മെച്ചപ്പെടുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ഈ മാസം ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കുന്ന സമയമാണ്. അത് മാത്രമല്ല നിങ്ങള്‍ക്ക് ഈ മാസത്തില്‍ സാമ്പത്തിക ചെലവുകള്‍ വര്‍ധിച്ചേക്കാം. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ അല്പം പ്രശ്നത്തിലാവുന്നു. പങ്കാളിത്ത നിക്ഷേപവുമായി ബന്ധപ്പെട്ട ചെലവുകള്‍ ഇരട്ടിയാവുന്നതിന് യോഗം കാണുന്നു.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് ഈ മാസം പല ശുഭ സാധ്യതകളും സാമ്പത്തിക കാര്യങ്ങളില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ജോലിസ്ഥലത്ത് ബഹുമാനവും അതുപോലെ തന്നെ വരുമാനവും വര്‍ദ്ധിക്കും. സെപ്റ്റംബര്‍ തുടക്കത്തില്‍ നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസില്‍ സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിക്ക് സാധ്യതയുണ്ട്.
ധനു
ധനു രാശിക്കാര്‍ക്ക് മാസാരംഭം മുതല്‍ ജോലിസ്ഥലത്ത് ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല കുടുംബത്തില്‍ സന്തോഷവും ഐക്യവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. യാത്രകള്‍ സാമ്പത്തിക നേട്ടം കൊണ്ട് വരുന്നു. ഈ മാസം സാമ്പത്തിക ചെലവുകള്‍ കൂടുതലാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
മകരം
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ സെപ്റ്റംബര്‍ അനുകൂലമായി വരുന്നു. ഈ മാസത്തെ യാത്രകള്‍ വരുമാനത്തിനും സാമ്പത്തിക അടിത്തറയ്ക്കും മികച്ച മാസമാണ്. എന്നാല്‍ ഏത് കാര്യം നേടുന്നതിനും നിങ്ങള്‍ ക്ഷമയോടെ നിലനില്‍ക്കേണ്ടതുണ്ട്. സെപ്റ്റംബര്‍ അവസാനത്തോടെ നിങ്ങള്‍ക്ക് അല്‍പ്പം മാന്ദ്യം സാമ്പത്തിക കാര്യങ്ങളില്‍ ഉണ്ടാവാം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ മാസം കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് ഗുണപരമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല ജോലിസ്ഥലത്ത് പുരോഗതിയും സാമ്പത്തിക ഉയര്‍ച്ചയും തേടി എത്തും. പ്രതീക്ഷയ്ക്കനുസരിച്ച് ഫലം ലഭിക്കുന്നതിന് യോഗം കാണുന്നു. സാമ്പത്തിക നിക്ഷേപങ്ങളില്‍ ശ്രദ്ധ ചെലുത്തുക.
മീനം
മീനം രാശിക്കാര്‍ക്ക് ഈ മാസം സാമ്പത്തിക പുരോഗതിക്ക് നേട്ടങ്ങളുണ്ടാവുന്നു. അത് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പണം ചിലവാക്കേണ്ട അവസ്ഥയുണ്ടാവും. നിങ്ങള്‍ക്ക് മനോഹരമായ നേട്ടങ്ങള്‍ തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. എങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങളുടെ ചിലവ് വര്‍ദ്ധിക്കും. നിക്ഷേപം അല്പം ശ്രദ്ധിക്കണം.



Click it and Unblock the Notifications