Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
സെപ്റ്റംബറില്‍ വരുന്ന 30 ദിനങ്ങള്‍ കഷ്ടതകളേറും, നാല് രാശിക്കാര്‍ക്ക് അതിസങ്കീര്‍ണം: സമ്പൂര്‍ണഫലം
സെപ്റ്റംബര്‍ മാസത്തില്‍ ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ എന്തൊക്കെ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നത് ചോദ്യമാണ്. പലപ്പോഴും ആത്മീയമായി മാത്രമല്ല ജ്യോതിഷപരമായും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന സമയമാണ് സെപ്റ്റംബര്‍ മാസം. കാരണം ഈ മാസത്തില്‍ നിരവധി ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇത് എല്ലാ രാശിക്കാരിലും അനുകൂലമായ പല നേട്ടങ്ങളും പ്രതികൂലമായ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു. എന്നാല്‍ ജ്യോതിഷപ്രകാരം കഷ്ടതകളേറുന്ന ചില രാശിക്കാരുണ്ട്.
മേടം - മീനം വരെയുള്ള 12 സൂര്യ രാശിക്കാരിലും സെപ്റ്റംബര്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുത്തുന്നത് ആരെയാണെന്ന് നമുക്ക് നോക്കാം. അതിലുപരി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാം. ഓരോ മാസവും കഷ്ടതകളേറുന്ന ചിലരാശിക്കാരുണ്ട്. അതില്‍ നിങ്ങളുണ്ടോ, വായിക്കൂ.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തില്‍ സാമ്പത്തിക കാര്യത്തില്‍, വളരെ ബുദ്ധിമുട്ടായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധി അതിഭീകരമായി നേരിടേണ്ടി വന്നേക്കാം. കൂടാതെ പണവുമായി ബന്ധപ്പെട്ട വലിയ നഷ്ടങ്ങള്‍ക്കും സാധ്യതയുണ്ട്. ഒരു കാരണവശാലും പണത്തിന്റെ കാര്യത്തില്‍ റിസ്ക് എടുക്കരുത്. പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങളൊന്നും തന്നെ നിങ്ങള്ക്കുണ്ടാവുന്നില്ല. ജോലിചെയ്യുന്ന കാര്യത്തിലും അതീവശ്രദ്ധ വേണം. വീടിന്റെ അന്തരീക്ഷം വളരെയധികം മാറി വരുന്നു. വിവാഹത്തിന് പോലും അനുകൂലമല്ലാത്ത ഒരു സമയത്തിലൂടെയാണ് നാം മുന്നോട്ട് പോവുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തിലും മോശം ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു സമയം തന്നെയാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കദാര്ക്ക് അവരുടെ വ്യക്തിജീവിതത്തില്‍ ഈ സമയം ധാരാളം പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ മാനസികമായി വളരെയധികം ബുദ്ധിമുട്ടിലാവുന്ന ഒരു സമയം കൂടിയാണ്. കൂടാതെ ഇല്ലൊം തന്നെ നിങ്ങളുടെ ജോലിയെയും മോശമായി ബാധിക്കും. ബിസിനസുകാര്‍ക്ക് ഈ മാസം ഗുണദോഷ മിശ്രമായിരിക്കും. സാമ്പത്തിക ലാഭം നേടിയെടുക്കുന്നതിന് വേണ്ടി വളരെ പെട്ടെന്ന് ഒരു തീരുമാനവും എടുക്കരുത്. അത് കൂടുതല്‍ അപകടകരമാണ്. നിയമപരമായ കാര്യങ്ങളിലും ജാഗ്രത പുലര്‍ത്തണം. സംസാരത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സമയത്തിന് വേണ്ടി കാത്തിരിക്കണം. എന്നാല്‍ നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കരുത്തില്‍ നിങ്ങള്‍ക്ക് മികച്ച വിജയം നേടാന്‍ കഴിയും. അമിതമായി പണം ചെലവഴിക്കരുത്. ആരോഗ്യം ശ്രദ്ധിക്കണം.
കന്നിരാശി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങളുടെ പെരുമാറ്റം പോലും അല്പം പ്രതിസന്ധിയിലായേക്കാം. പല വിധത്തിലുള്ള വിമര്‍ശനങ്ങള്‍ നിങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. സംസാരിക്കുന്ന രീതിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി തര്‍ക്കത്തിനും സാധ്യതയുണ്ട്. വീടോ ജോലിസ്ഥലമോ ആകട്ടെ, ഈ മാസം കാര്യങ്ങള്‍ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. സാമ്പത്തിക പ്രതിസന്ധി വളരെ ഗുരുതരമായി നിങ്ങളെ ബാധിക്കുന്നു. പലപ്പോഴും വര്‍ദ്ധിച്ച് വരുന്ന ചിലവുകള്‍ കൂടുതല്‍ വെല്ലുവിളികള്‍ സൃഷ്ടിച്ചേക്കാം. സാമ്പത്തിക അടിത്തറ നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പല വിധത്തിലും വെല്ലുവിളികള്‍ കൊണ്ട് കഷ്ടപ്പെടുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. മാറിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളെ നിസ്സാരമാക്കി കണക്കാക്കരുത്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ സമയം പല വിധത്തിലുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടതായി വന്നേക്കാം. എങ്കിലും അതിനെയെല്ലാം തന്നെ അല്പം കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തിക്കുന്നതായി മാറുന്നു. ദീര്‍ഘദൂരയാത്ര നടത്തുന്നത് വഴി ആരോഗ്യം ക്ഷയിച്ചേക്കാം. പലപ്പോഴും ബിസിനസ് ചെയ്യുന്നവരില്‍ അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തുന്നു. സാമ്പത്തിക നഷ്ടം നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലാക്കുന്നു. മാസത്തിന്റെ ആരംഭത്തില്‍ തന്നെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കുള്ള സാധ്യതകള്‍ ഉണ്ടായേക്കാം. പലപ്പോഴും വലിയഅവസരങ്ങള് വരെ നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിച്ചേക്കാം. ജോലി സമ്മര്‍ദ്ദം ജോലി രാജിവെക്കേണ്ട അവസ്ഥയിലേക്ക് വരെ നിങ്ങളെ എത്തിച്ചേക്കാം. എന്നാല്‍ പണം വിവേകത്തോടെ ചിലവഴിച്ചാല്‍ പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
