അനുകൂലമായ രാശിമാറ്റങ്ങളും നക്ഷത്രമാറ്റങ്ങളും; സെപ്റ്റംബറിലെ ഭാഗ്യരാശികള്‍ ഇവരാണ്

സെപ്റ്റംബര്‍ മാസം പടിവാതിലില്‍ എത്തിയിരിക്കുകയാണ്. പൊന്നോണമടക്കമുള്ള ഉത്സവനാളുകളാണ് സെപ്റ്റംബറില്‍ നമ്മെ കാത്തിരിക്കുന്നത്. ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ചിങ്ങപ്പുലരികള്‍ സെപ്റ്റംബറിനെ അതുല്യമാക്കുന്നു. ജ്യോതിഷ ശാസ്ത്രം അനുസരിച്ചും ഈ സെപ്റ്റംബര്‍ ഐശ്വര്യമുള്ള മാസമാണ്. ഈ വര്‍ഷത്തെ ഒമ്പതാം മാസമായ സെപ്റ്റംബറില്‍ ഗ്രഹങ്ങളുടെ സ്ഥാനത്തിലും സ്ഥിതിയിലും നിരവധി മാറ്റങ്ങള്‍ നടക്കാനിരിക്കുകയാണ്. ഈ മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തിലും പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും.

zodiacs

ബുധന്‍, സൂര്യന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങളുടെ രാശിമാറ്റങ്ങളാണ് സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന പ്രധാന രാശിമാറ്റങ്ങള്‍. ഇതില്‍ സൂര്യന്റെയും ശുക്രന്റെയും ശനിയുടെയും രാശിസ്ഥാനങ്ങള്‍ മംഗളകരമായി കരുതപ്പെടുന്നു. ഈ മൂന്ന് ഗ്രഹങ്ങളും സ്വരാശികളില്‍ നിലകൊള്ളുന്ന സമയവും സെപ്റ്റംബറില്‍ ഉണ്ടാകുന്നുണ്ട്. അതിനാല്‍ ആ ഗ്രഹങ്ങള്‍ മൂലമുള്ള ശുഭഫലങ്ങള്‍ അധികരിക്കും. അടുത്ത മാസം പന്ത്രണ്ട് രാശികളില്‍ ജനിച്ചവരുടെ ജീവിതത്തില്‍ ജ്യോതിഷപരമായി പല മാറ്റങ്ങളും സംഭവിക്കും. എങ്കിലും മൂന്ന് രാശികള്‍ക്ക് സെപ്റ്റംബര്‍ ഭാഗ്യമാസമായി മാറും. ഇവര്‍ക്ക് ബിസിനസില്‍ വച്ചടി വച്ചടി കയറ്റവും ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും.

ഐശ്വര്യത്തിന്റെ സെപ്റ്റംബര്‍

ജ്യോതിഷശാസ്ത്ര പ്രകാരം ശനി തന്റെ മൂലത്രികോണ രാശിയായ കുംഭത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇതോടൊപ്പം സൂര്യനും സ്വന്തം രാശിയായ ചിങ്ങത്തിലും സ്ഥിതി ചെയ്യുന്നു. സെപ്റ്റംബര്‍ 16ന് ചങ്ങത്തില്‍ നിന്നും സൂര്യന്‍ കന്നിയിലേക്ക് സംക്രമണം നടത്തും. സെപ്റ്റംബര്‍ പകുതിയോടെ ശുക്രനും സ്വന്തം രാശിയായ തുലാത്തിലേക്ക് പ്രവേശിക്കും. ഈ കാലയളവില്‍ രാഹു മീനത്തിലും ബുധന്‍ ചിങ്ങത്തിലുമാണ്. മാസാവസാനത്തോടെ ബുധന്‍ കന്നി രാശിയിലേക്ക് പ്രവേശിക്കും. ചൊവ്വ സെപ്റ്റംബറില്‍ സ്വന്തം നക്ഷത്രമായ മകരയിരത്തില്‍ നിലകൊള്ളും. ഇതോടൊപ്പം വ്യാഴവും മകയിരം നക്ഷത്രത്തില്‍ നിലകൊള്ളും. ഈ നക്ഷത്രത്തില്‍ വ്യാഴത്തിന്റെ ശുഭഫലങ്ങള്‍ ഇരട്ടിയാകും. ചിങ്ങം രാശിയില്‍ നിന്നും സൂര്യന്‍ കന്നിയിലേക്ക് മാറുന്നതും സെപ്റ്റംബറിലെ ശുഭകരമായ മാറ്റങ്ങളിലൊന്നാണ്. ഈ സമയം പൂരുരുട്ടാതി നക്ഷത്രത്തിലായിരിക്കും സൂര്യന്‍. ശുക്രന്‍ ചൊവ്വയുടെ നക്ഷത്രമായ ചിത്തിരയിലേക്ക് കടക്കും. ഈ നക്ഷത്രമാറ്റവും ശുഭഫലദായകമാണ്. ഇതിനൊപ്പം കേതു ചന്ദ്രന്റെ നക്ഷത്രത്തില്‍ നില കൊള്ളുകയും ചെയ്യുന്നു.

ഈ രാശിമാറ്റങ്ങളും നക്ഷത്രമാറ്റങ്ങളും പൊതുവെ ഏതെല്ലാം രാശികള്‍ക്കാണ് നേട്ടമാകുക എന്ന് നോക്കാം.

മീനം

മീനം രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ മാസം ഐശ്വര്യത്തിന്റെ കാലമായിരിക്കും. വ്യാഴമാണ് മീനം രാശിയുടെ ദേവന്‍. ഗുരു സാഹസികതയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് നിലകൊള്ളുന്നത്. ശനി പതിനൊന്നാം ഭാവത്തിലും സ്ഥിതി ചെയ്യുന്നു. മീനം രാശിക്കാര്‍ക്ക് ഇത് ഏഴരശനിയുടെ പ്രാരംഭകാലമാണ്. ശനി നിലവില്‍ വ്യാഴത്തിന്റെ നക്ഷത്രത്തിലാണ് ഉള്ളത്. അതിനാല്‍ ഈ രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ ഫലം കൂടി ശനിയാല്‍ ലഭിക്കും. വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലമാകും. സൂര്യനും ബുധനും ഇവരുടെ ആറാമത്തെ ഭാവത്തിലാണ് ഉള്ളത്. അതിനാല്‍ കരിയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിക്കുകയും നേട്ടങ്ങള്‍ ഉണ്ടാകുകയും ചെയ്യും. ഒപ്പം വിദ്യാര്‍ത്ഥികള്‍ക്കും സെപ്റ്റംബര്‍ വളരെ ഗുണകരമായിരിക്കും. വിദേശത്ത് പോയി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ലഭിക്കും. വരുമാനം ആഗ്രഹിക്കുന്ന നിലയിലേക്ക് വര്‍ധിക്കും. ഏറെക്കാലമായി ചെയ്യണമെന്ന് ആഗ്രഹിച്ച കാര്യം ചെയ്യാനും പൂര്‍ത്തിയാക്കാനും കഴിയും. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ കാലയളവില്‍ പ്രശ്‌നങ്ങളെല്ലാം അവസാനിച്ച് ജോലിക്കാര്യങ്ങളില്‍ സമാധാനം വീണ്ടെടുക്കാന്‍ കഴിയും. എല്ലാ മേഖലകളിലും ഇവര്‍ക്ക് സന്തോഷം ഉണ്ടാകും. ആഅശങ്കകള്‍ വിട്ടൊഴിയുകയും സൂര്യന്റെ അനുഗ്രഹത്താല്‍ സമാധാനം ഉണ്ടാകുകയും ചെയ്യും. അതിനൊപ്പം തന്നെ പൊതുവേ ഈ കാലയളവില്‍ ആത്മവിശ്വാസം വര്‍ധിക്കും. ബിസിനസില്‍ നിന്നും ലാഭമുണ്ടാകും.

മകരം

മകരം രാശിയില്‍ ജനിച്ച ആളുകള്‍ക്കും സെപ്റ്റംബര്‍ മാസം നല്ല സമയമാണ്. എല്ലാ മേഖലകളിലും ഈ രാശിക്കാര്‍ നേട്ടമുണ്ടാക്കും. ഈ കാലയളവില്‍ സൂര്യന്റെ പ്രഭാവമാണ് മകരം രാശിക്കാര്‍ക്ക് മേല്‍ കൂടുതലായി ഉണ്ടാകുക. കിട്ടാനുണ്ടാരുന്ന പണം തിരിച്ചുകിട്ടും. ശനി, ചൊവ്വ, വ്യാഴം എന്നിവരുടെ ഭാവം ഏകദശാ ഭാവത്തിലായതിനാല്‍ വരുമാനം വര്‍ധിക്കുകയും പല സ്രോതസ്സുകളില്‍ നിന്നും വരുമാനം ലഭിക്കുകയും ചെയ്യും. പണം സമ്പാദിക്കാനും ഭാവിയിലേക്കായി കരുതിവെക്കാനും കഴിയും. സൂര്യന്‍, വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങളുടെ കൃപയാല്‍ മാസം മുഴുവന്‍ സന്തോഷം നിറയും. ഈ രാശിക്കാര്‍ ശനിയുടെയും വിശേഷ അനുഗ്രഹം പ്രാപ്യമാകും. ബിസിനസ് ചെയ്യുന്ന മകരം രാശിക്കാര്‍ക്ക് ഈ സമയം ഗുണകരമാകും. ഇവര്‍ക്ക് ബുധന്റെയും സൂര്യന്റെയും അനുഗ്രഹത്താല്‍ ലാഭമുണ്ടാക്കാന്‍ സാധിക്കും.

കുംഭം

കുംഭം രാശിയില്‍ ശുക്രന്‍ ഭാഗ്യ ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിനൊപ്പം ശനി ലഗ്ന ഭാവത്തിലും സ്ഥിതി ചെയ്യുന്നു. ശുക്രന്‍ ഭാഗ്യ ഭാവത്തിലായതിനാല്‍ ഇവര്‍ക്ക് ധനവും സമ്പത്തും വര്‍ധിക്കും. വീട്ടില്‍ ഏറെക്കാലമായി നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും അവസാനിക്കും. മറ്റുള്ളവരുടെ നല്ല രീതിയില്‍ ഇടപെടുന്നതിലൂടെ അവരുടെ സ്‌നേഹവും ആദരവും പിടിച്ചുപറ്റും. ഏറെക്കാലമായി പൂര്‍ത്തിയാക്കാതിരുന്ന ജോലികള്‍ ഇത്തവണ പൂര്‍ത്തിയാക്കും. സൂര്യന്‍, ബുധന്‍, കേതു എന്നീ ഗ്രഹങ്ങള്‍ ധനഭാവത്തില്‍ ആയതിനാല്‍ പണം സമ്പാദിക്കാനും കരുതിവെക്കാനും സാധിക്കും. സൂര്യന്റെ കൃപയാല്‍ തിരികെ കിട്ടാനുള്ള പണം തിരിച്ചുകിട്ടും. ഇവരുടെ എട്ടാമത്തെ ഭാവത്തിലാണ് രാഹുവിന്റെ ദൃഷ്ടി ഉള്ളത്. ശനിയുടെ ദൃഷ്ടി പത്താമത്തെ ഭാവത്തിലും ശുക്രന്‍ ഭാഗ്യഭാവത്തിലും നിലകൊള്ളുന്നു. ഗ്രഹങ്ങളുടെ ഈ ശുഭസ്ഥാനങ്ങള്‍ കുംഭം രാശിക്കാര്‍ക്ക് സമ്പത്തും സമ്പാദ്യവും വര്‍ധിക്കാന്‍ അവസരങ്ങള്‍ ഒരുക്കും. വ്യാഴത്തിന്റെയും ചൊവ്വയുടെയും അനുഗ്രഹം കൊണ്ട് ജീവിതത്തിന്റെ പല മേഖലകളിലും മാറ്റം സംഭവിക്കും. വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള യോഗമുണ്ടാകും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സാധിക്കും. ദുരിതങ്ങളില്‍ നിന്നും മുക്തി ലഭിക്കും.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion