Latest Updates
-
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം!
പുതിയ തുടക്കമല്ല, നവംബറില്‍ രണ്ട് രാശികള്‍ക്ക് പഴയത് അവസാനിപ്പിക്കാനുള്ള നിയോഗം
ഓരോ പുതിയ മാസം എത്തുമ്പോഴും പുതിയ തുടക്കങ്ങളാണ് ഏവരും ആഗ്രഹിക്കുന്നത്. കഴിഞ്ഞ മാസത്തേക്കാള്‍ കൂടുതല്‍ മികവോടെ പ്രവര്‍ത്തിക്കണമെന്നും നല്ല ഫലങ്ങള്‍ ലഭിക്കണമെന്നും ദുരിതങ്ങള്‍ അവസാനിക്കണമെന്നും എല്ലാം ഏവരും ആഗ്രഹിക്കും. പക്ഷേ കാര്യങ്ങള്‍ അങ്ങനെ തന്നെ ആയിക്കൊള്ളണമെന്നില്ല. നവംബര്‍ മാസം തുടങ്ങിയിരിക്കുന്ന ഈ അവസ്ഥയില്‍ ഭൂരിഭാഗം രാശികളും പുതിയ തുടക്കത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ രണ്ടേ രണ്ട് രാശികള്‍ പഴയ കാര്യങ്ങളില്‍ തന്നെ തുടരേണ്ടി വരും.

ധനു, മകരം രാശികള്‍ക്കാണ് നവംബറില്‍ ഭൂതകാല വികാരങ്ങളും ബന്ധങ്ങളും വിശ്വാസങ്ങളും വീണ്ടും അഭിമുഖീകരിക്കേണ്ട സ്ഥിതിയുണ്ടാകുക. അര്‍ത്ഥവത്തായ ജീവിതം ലഭിക്കണമെങ്കില്‍ അവര്‍ പഴയ ചില കാര്യങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറാകുകയും അതില്‍ തീര്‍പ്പുണ്ടാക്കുകയും വേണം. അവരുടെ ജീവിതത്തിലെ മാറ്റത്തിന്റെ സമയമായിരിക്കും ഈ നവംബര്‍.
ധനു
നവംബര്‍ തുടക്കം മുതല്‍ 21 വരെ വൃശ്ചിക കാലമെന്നാണ് അറിയപ്പെടുന്നത്. ഈ കാലഘട്ടത്തില്‍ ധനു രാശിക്കാരുടെ ഉപബോധ തലം സജീവമാകും. മനസ്സിനുള്ളില്‍ കുഴിച്ചുമൂടിയ പവ വികാരങ്ങളും പരിഹരിക്കപ്പെടാതെയും അവഗണിക്കപ്പെട്ടും ഉള്ള പല പ്രശ്നങ്ങളും പൊന്തിവരും. ഇത് സാധാരണ ജീവിത്തെ ബാധിക്കും. ഇവയെ വീണ്ടും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിന് പകരം അഭിമുഖീകരിക്കാന്‍ തയ്യാറാകുക. ഉള്ളില്‍ ആഴ്്ന്നിറങ്ങിയിരിക്കുന്ന ഭൂതകാല വികാരങ്ങളെ പറിച്ചെറിയാനും സ്വയം മുറിവുണക്കലിന് തയ്യാറാകുകയും ചെയ്യുക.
പഴയതെല്ലാം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലൂടെ മാത്രമേ ധനു രാശിക്കാര്‍ക്ക് പുതിയ തുടക്കങ്ങള്‍ക്കായി തയ്യാറെടുക്കാന്‍ കഴിയൂ. നവംബര്‍ 21ന് സൂര്യന് ധനു രാശിയിലേക്ക് എത്തുന്നതിലൂടെ ഇവരുടെ ജീവിതത്തില്‍ പുതിയ തുടക്കങ്ങള്‍ക്ക് കളമൊരുങ്ങും. ജീവിതത്തില്‍ ശുഭാപ്തി വിശ്വാസവും വ്യക്തിപരമായ വളര്‍ച്ചയ്ക്കുള്ള അവസരങ്ങളും തിരികെയെത്തും. ധനു രാശിക്കാലത്ത് ആ വലിയ മാറ്റം ജീവിതത്തില്‍ സംഭവിക്കും. എന്നാല്‍ അതിന് ഭൂതകാലത്തിലേക്ക് പിടിച്ചുവലിക്കുന്ന വികാരങ്ങളെയും ബന്ധങ്ങളെയും അനുഭവങ്ങളെയും മറക്കാന്‍ തയ്യാറാകണം.
മകരം
മകരം രാശിയില്‍ ജനിച്ചവര്‍ക്ക് വൃശ്ചികത്തില് പുതിയൊരു പ്രചോദനം അനുഭവപ്പെടും. പ്രത്യേകിച്ച് സാമൂഹികമായ ഇടപെടലുകളില്‍. നവംബര്‍ പകുതി വരെ മകരം രാശിക്കാര്‍ക്ക് മറ്റുള്ളവരുമായി കണക്ട് ചെയ്യാനും ബന്ധങ്ങളുടെ ഭാഗമാകാനും താല്‍പ്പര്യം കൂടുതലായിരിക്കും. എന്നാല്‍ നവംബര്‍ 21ന് സൂര്യന് ധനുവില്‍ എത്തുമ്പോള്‍ മകരം രാശിക്കാര്‍ കൂടുതല്‍ ആത്മപരിശോധനയിലേക്ക് നീങ്ങും. ഉപബോധ തലം കൂടുതല്‍ സജീവമാകും.
ഈയൊരു മാറ്റത്തിലൂടെ മകരം രാശിക്കാര്‍ക്ക് ഉള്ളില്‍ ഒളിച്ചിരിക്കുന്ന, മുമ്പ് ശ്രദ്ധിക്കാത്ത വികാരങ്ങളെയും ചിന്തകളെയും വെളിച്ചത്ത് കൊണ്ടുവരാനും അഭിമുഖീകരിക്കാനും സാധിക്കും. അപ്രതീക്ഷിതമായ തിരിച്ചറിവുകളാണ് ഈ കാലയളവില്‍ മകരം രാശിക്കാര്‍ക്ക് ഉണ്ടാകുക. വ്യക്തിപരമായ വളര്‍ച്ചയില്‍ ഇവയുടെ പങ്ക് വലുതാണ്. ജീവിതത്തില്‍ ഒരു ദിശാബോധം ലഭിക്കാനും വ്യക്തത കൈവരാനും മകരം രാശിക്കാര്‍ക്ക് പഴഞ്ചന്‍ വിശ്വാസങ്ങളെ കൈവിടുകയും ജീവിതത്തിലെ അടക്കേണ്ട അധ്യായങ്ങള്‍ അടയ്ക്കുകയും വേണം. ആത്മീയമായ വളര്‍ച്ചയ്ക്ക് അത് ആവശ്യമാണ്. ജീവിതത്തിലെ ഒരു ശുദ്ധികലശ കാലമായി ഇതിനെ കണക്കാക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications