Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
ഏപ്രിൽ 28വരെ ഈ രാശിക്കാര്‍ സൂക്ഷിക്കുക; ശനി ഇവരില്‍ കുറച്ച് കടുപ്പിക്കും, കഷ്ടപ്പാടുകള്‍ വർദ്ധിക്കാം
മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് വളരെ സാവധാനത്തില്‍ മാത്രം സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. ശനിയുടെ രാശിമാറ്റം അതുപോലെ, നക്ഷത്രമാറ്റം, സഞ്ചാരമാറ്റം എന്നിവയെല്ലാം വളരെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ശനിയില്‍ ഉണ്ടാകുന്ന ഓരോ മാറ്റവും ഓരോ രാശിക്കാരെയും പലവിധത്തിലാണ് ബാധിക്കുക. ചിലരില്‍ സൗഭാഗ്യങ്ങള്‍ നിറയുമ്പോള്‍, ചിലരില്‍ നിര്ഭാഗ്യങ്ങളും വന്നു ചേരുന്നു.

നിലവില്‍ ശനി പൂരുരുട്ടാതി നക്ഷത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. വ്യാഴത്തിന്റെ നക്ഷത്രമാണ് പൂരുരുട്ടാതി നക്ഷത്രം. ഏപ്രില്‍ 28 വരെ ശനി ഈ നക്ഷത്രത്തില്‍ സ്ഥിതി ചെയ്യുന്നതാണ്. അതിനാല്‍, 2 രാശിക്കാരില്‍ നിര്‍ഭാഗ്യങ്ങള്‍ വന്നു നിറയുന്നതാണ്. ഒട്ടനവധി ബുദ്ധിമുട്ടുകള്‍ ഈ രാശിക്കാരില്‍ വന്നു നിറയുന്നതാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്നും, ഇവര്‍ എന്തെല്ലാം ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായി വരും നോക്കാം.
കുംഭം
കുംഭം രാശിക്കാര്‍ ഏപ്രില്‍ 28 വരെ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും. സാമ്പത്തിക വിഷയത്തില്‍ കുറച്ചധികം ശ്രദ്ധിക്കുന്നത് നല്ലതാണ്. കയ്യില്‍ എത്തുന്ന പണം ശരിയായ വിധത്തില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. സമ്പാദ്യ പദ്ധതികളില്‍ ചേര്‍ന്ന് പണം സൂക്ഷിക്കുന്നത് നല്ലതായിരിക്കും. അനാവശ്യകാര്യങ്ങളില്‍ ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ബന്ധുക്കളുമായി നിലനില്‍ക്കുന്ന കുടുംബ വഴക്കില്‍ ഇടപെടുന്നത് ദോഷം ചെയ്യുന്നതായിരിക്കും. മനസ്സിനെ വേദനിപ്പിക്കുന്ന ഒട്ടനവധി കാര്യങ്ങള്‍ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ജീവിതത്തില്‍ സന്തോഷം നല്കുന്ന ചെറിയ കാര്യങ്ങള്‍ ഉണ്ടാകുന്നതാണ്. ഒപ്പം വിഷമിക്കുന്നതും ദേഷ്യം പിടിപ്പിക്കുന്നതുമായ കാര്യങ്ങളും സംഭവിക്കുന്നതാണ്. ജോലി സ്ഥലത്ത് നിരവധി പ്രശ്നങ്ങള്‍ നേരിട്ടേക്കാം. മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന പല കാര്യങ്ങളും സംഭവിക്കാന്‍ സാധ്യത വര്‍ദ്ധിക്കുന്നു. മക്കളില്‍ നിന്നും മനസ്സിനെ വേദനിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. സ്ഥലകച്ചവടത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. വീടുപണിയില്‍ തടസ്സങ്ങള്‍ നേരിട്ടേക്കാം. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ ഒട്ടനവധി ബുദ്ധിമുട്ടുകള്‍ നേരിടുന്നതായിരിക്കും. പുതിയ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ അതിലും തടസ്സങ്ങള്‍ നേരിടുന്നതായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാരില്‍ കുടുംബ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതായിരിക്കും. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ബിസിനസ്സില്‍ ആഗ്രഹിച്ച രീതിയില്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നതല്ല. ലാഭനഷ്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. ബിസിനസ്സില്‍ അമിതമായി പണം നിക്ഷേപിക്കുന്നത് നഷ്ടത്തിലേയ്ക്ക് നയിക്കുന്നതാണ്. പുതിയ ജോലി ലഭിക്കാന്‍ കുറച്ചധികം കഷ്ടപ്പാട് സഹിക്കേണ്ടതായി വന്നേക്കാം. നിലവിലെ ജോലിയില്‍ ബുദ്ധിമുട്ടുകള്‍ പലതും ഇവരില്‍ ഉണ്ടാകുന്നതാണ്. പ്രതീക്ഷിച്ച പല നേട്ടങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നതിന് പകരം, മറ്റുള്ളവരിലേയ്ക്ക് എത്താനുള്ള സാധ്യത അമിതമാണ്. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ കുറച്ചധികം കഷ്ടപ്പെടേണ്ടതായി വന്നേക്കാം. പണം ശരിയായ വിധത്തില്‍ വിനിയോഗിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. മുതിര്‍ന്നവരുടെ വാക്കുകള്‍ കേള്‍ക്കുന്നത് നല്ലതാണ്. ജീവിതത്തില്‍ നല്ലകാര്യങ്ങള്‍ സംഭവിക്കണമെങ്കില്‍ ക്ഷമയോടെ ഓരോ കാര്യങ്ങളും ചെയ്യുന്നത് നല്ലതായിരിക്കും. ദേഷ്യംകുറയ്ക്കുന്നത് നല്ലതാണ്. അമിതമായ ദേഷ്യത്തോടെ ചെയ്യുന്ന ഓരോ കാര്യങ്ങളും ദോഷകരമായി ഭവിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ നോക്കുന്നവര്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications