Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
വ്യാഴത്തിന്റെ മാറ്റത്തില്‍ വിധി മാറുന്നവര്‍: 2025 ഇവര്‍ക്കുള്ളതാണ്, കരിയറും, ധനവും സമ്പാദ്യവും എല്ലാം ഇരട്ടി
വൃശ്ചികം രാശിക്കാര്‍ക്ക് 2025 എന്താണ് ഫലം നല്‍കുന്നത് എന്ന് അറിയാന്‍ ആഗ്രഹമില്ലേ? മേടം മുതല്‍ തുലാം വരെയുള്ള രാശിക്കാരുടെ 2025-നെക്കുറിച്ച് നാം വായിച്ച് കഴിഞ്ഞു. ഇനി വൃശ്ചികം രാശിക്കായുള്ള കാത്തിരിപ്പാണ്. 2025-ലെ ഏറ്റവും നല്ല മികച്ച ഫലങ്ങളുള്ള രാശി ഏതെന്ന ചോദ്യത്തിന് വൃശ്ചികം എന്നാണ് ഉത്തരം. അത്രയധികം മികച്ച ഫലങ്ങളാണ് വൃശ്ചികം രാശിക്കാര്‍ക്ക് ഉണ്ടാവുന്നത്. വ്യാഴമാണ് ഈ രാശിക്കാരെ ഭരിക്കുന്നത്. വ്യാഴത്തിന്റെ രാശിമാറ്റം പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നത്.
2025-ലേക്ക് കടക്കുമ്പോള്‍ അത് വൃശ്ചികം രാശിക്കാരുടെ കരിയറിലും, ധനത്തിലും, സമ്പത്തിലും കുടുംബത്തിലും എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്നത് ശ്രദ്ധേയമാണ്. അത് മാത്രമല്ല വിവിധ മാറ്റങ്ങള്‍ ഓരോരുത്തരിലും സംഭവിക്കുകയും ചെയ്യുന്നു. നിങ്ങള്‍ വൃശ്ചികം രാശിയില്‍ പെടുന്ന വ്യക്തിയാണോ എന്നാല്‍ നിങ്ങളെ കാത്തിരിക്കുന്നത് ഇതെല്ലാമാണ്, കൂടുതല്‍ അറിയാന്‍ വായിക്കൂ.

കരിയര്‍
കരിയറിന്റെ കാര്യത്തില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളാണ് ഈ വര്‍ഷം ഉണ്ടാവുന്നത്. തൊഴില്‍ മേഖലയില്‍ ഇവരെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. എന്ന് മാത്രമല്ല ഇവര്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുകയും ചെയ്യുവന്നു. പലപ്പോഴും തീവ്രമായശ്രദ്ധയും നിശ്ചയദാര്‍ഢ്യവും തന്നെയാണ് ഇവരെ മാറ്റി മറിക്കുന്നത്. പുതിയ മാറ്റങ്ങള്‍ ജോലിയുടെ കാര്യത്തില്‍ ഏറ്റെടുക്കുന്നതിനും അത് ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ക്ഷമയോടെ എല്ലാ കാര്യവും ചെയ്യണം എന്നതാണ് പ്രധാന കാര്യം.
സാമ്പത്തികം
സാമ്പത്തികമായി ഏറ്റവും മികച്ച ഒരു സമയമാണ് 2025 നിങ്ങള്‍ക്ക് നല്‍കുന്നത്. കാരണം ശ്രദ്ധാപൂര്‍വ്വമായ ഒരു വളര്‍ച്ചയിലേക്ക് നിങ്ങളെത്തുന്നു. കൂടാതെ ബജറ്റിനെക്കുറിച്ചും വരുമാനത്തെക്കുറിച്ചും നിക്ഷേപങ്ങളെക്കുറിച്ചും കൃത്യമായി ഇവര്‍ കണക്കാക്കുന്നു. കൂടാതെ പണം എപ്രകാരം കൈകാര്യം ചെയ്യണം എന്ന കാര്യത്തില്‍ വളരെയധികം മാറ്റങ്ങളും സംഭവിക്കുന്നു. സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിന് ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. അത്രയധികം മികച്ച മാറ്റങ്ങള്‍ വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ 2025-ല്‍ കാത്തിരിക്കുന്നു.
പ്രണയവും വിവാഹവും
പ്രണയത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടി വരുമെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കുന്നതിനും വിജയം സ്വന്തമാക്കുന്നതിനും സാധിക്കും. കൂടാതെ തീവ്രമായ ബന്ധങ്ങളിലേക്ക് നിങ്ങള്‍ പലപ്പോഴും ആകര്‍ഷിക്കപ്പെട്ടേക്കാം. എന്നാല്‍ അതിലെ ആത്മാര്‍ത്ഥത മനസ്സിലാക്കി മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. പ്രണയത്തിലാവുന്നതിന് മുന്‍പ് കാര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോവേണ്ടതാണ്. പ്രണയവും വിവാഹവും ഇവരുടെ ജീവിതത്തില്‍ പോസിറ്റീവ് ആയ നിരവധി മാറ്റങ്ങള്‍ കൊണ്ട് വരും. മാത്രമല്ല സന്തോഷകരമായ പല മാറ്റങ്ങളും വൃശ്ചികം രാശിക്കാരുടെ ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാവും.
ആരോഗ്യം
ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഒരു വര്‍ഷമാണ് ഇവര്‍ക്ക് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും മാനസികവും വൈകാരികവുമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. വ്യാഴത്തിന്റെ രാശിമാറ്റത്തിന്റെ ഫലമായി ആരോഗ്യം മെച്ചപ്പെടും. എങ്കിലും കൂടുതല്‍ സമ്മര്‍ദ്ദം അനുഭവിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം അത് ചെറിയ ആരോഗ്യ അസ്വസ്ഥതകള്‍ ഉണ്ടാക്കാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. യോഗ പോലുള്ള വ്യായാമമുറകള്‍ പരിശീലിക്കാന്‍ മറക്കേണ്ടതില്ല. അത് ആരോഗ്യത്തെ വളരെയധികം സഹായിക്കും.
മികച്ച മാസങ്ങള്‍
വൃശ്ചികം രാശിക്കാര്‍ക്ക് ജീവിതത്തില്‍ മികച്ച മാസങ്ങള്‍ ഏതൊക്കെയാണ് കാത്തിരിക്കുന്നത് എന്ന് നോക്കാം. ഇവര്‍ സാമ്പത്തിക പുരോഗതിക്ക് വേണ്ടി ജനുവരി മാസത്തില്‍ ശ്രദ്ധിക്കണം. ഫെബ്രുവരിയില്‍ ഇവരുടെ സാമ്പത്തിക പ്രതിസന്ധികള്‍ എല്ലാം തന്നെ പരിഹരിക്കപ്പെടാം. ജൂണ്‍, ജൂലൈ മാസത്തില്‍ ഇവര്‍ക്ക് ശത്രുക്കളില്‍ നിന്നുള്ള ചെറിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരാം. ഓഗസ്റ്റ്, സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളില്‍ ജോലിയില്‍ മികച്ച മാറ്റങ്ങളും അനുകൂല നേട്ടങ്ങളും കരസ്ഥമാക്കാം. കൂടാതെ ഡിസംബര്‍ മാസത്തില്‍ നിക്ഷേപങ്ങള്‍ക്ക് അത്ര നല്ല സമയമല്ല എന്നതാണ് സത്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
