Latest Updates
-
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം
പരമശിവ കൃപയില്‍ ജീവിതത്തില്‍ അത്ഭുതങ്ങള്‍ നടക്കും; ശ്രാവണ മാസത്തിലെ ഭാഗ്യരാശികള്‍ ഇവയാണ്
ദൈവങ്ങളുടെ ദൈവമെന്നാണ് ഭഗവാന്‍ പരമശിവന്‍ അറിയപ്പെടുന്നത്. പരമശിവന് പ്രിയപ്പെട്ട മാസമാണ് ശ്രാവണം. അതുകൊണ്ടുതന്നെ ശിവാരാധനയ്ക്ക് ഏറ്റവും ഉചിതമായ മാസമായാണ് പുരാണങ്ങള്‍ ശ്രാവണമാസത്തെ വിലയിരുത്തുന്നത്. ഈ മാസം ശിവനെ ഭജിച്ചാല്‍ ആഗ്രഹിക്കുന്നതെല്ലാം നടക്കുമെന്നാണ് വിശ്വാസം. ശിവ ഭഗവാന്റെ അനുഗ്രഹത്താല്‍ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിറയുന്ന നാളുകളാണ് ശ്രാവണം.

ആഷാഢ മാസത്തിന് ശേഷം വന്നെത്തുന്ന ശ്രാവണ മാസത്തിന് സനാതന ധര്‍മ്മത്തില്‍ വളരെയധികം പ്രാധാന്യമുണ്ട്. മാസങ്ങളില്‍ ശിവന് പ്രിയപ്പെട്ട മാസം ശ്രാവണമാണെന്ന് വേദങ്ങളും പറയുന്നു. ശിവ ഭജനം, ഉപവാസം, ജപം എന്നിവയ്‌ക്കെല്ലാം പെട്ടെന്ന് ഫലപ്രാപ്തി ലഭിക്കുന്ന മാസം കൂടിയാണിത്. ഭക്തന്റെ മനസ്സിലെ വിഷമങ്ങള്‍ അകറ്റാനും ജീവിതത്തിലെ തടസ്സങ്ങള്‍ മാറാനും സന്തോഷവും സമാധാനവും വന്നണയാനും ഭഗവാന്‍ അനുഗ്രഹം ചൊരിയും.
ജൂലൈ 22നാണ് ശ്രാവണ മാസം ആരംഭിച്ചത്. ആഗസ്റ്റ് 19ലെ ശ്രാവണ പൂര്‍ണ്ണിമയോടെ മാസം അവസാനിക്കും. ഈ 29 ദിവസങ്ങള്‍ ശിവഭജനത്തിന് ഏറ്റവും അനുയോജ്യമായ നാളുകളാണ്. ശ്രാവണമാസത്തില്‍ ബുധാദിത്യ രാജയോഗം, ശുക്രാദിത്യ രാജയോഗം, ഗജകേസരി യോഗം, ശശ യോഗം, കുബേരയോഗം എന്നിങ്ങനെ നിരവധി യോഗങ്ങള്‍ രൂപപ്പെടുന്നത്.
ശ്രാവണ മാസത്തില്‍ ശിവഭഗവാന്റെ അനുഗ്രഹം ഏറ്റവുമധികം തേടിയെത്താന്‍ പോകുന്ന ഭാഗ്യരാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ശ്രാവണമാസം വളരെ ഗുണകരമായിരിക്കും. ഇവര്‍ക്ക് ജീവിതത്തില്‍ പലതരത്തിലുള്ള ഭൗതികസുഖങ്ങളും സന്തോഷങ്ങളും വന്നുചേരും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കും. ഏറെക്കാലമായി പൂര്‍ത്തിയാക്കാതെ വെച്ചിരുന്ന ജോലികള്‍ പുനരാരംഭിച്ച് പൂര്‍ത്തിയാക്കും. കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളോ അഭിപ്രായഭിന്നതയോ നേരിടുന്നവര്‍ക്ക് ആശ്വാസത്തിന്റെ സമയമാണ് ശ്രാവണം. ഈ മാസം ശിവന്റെ കൃപയാല്‍ അത്തരം പ്രശ്‌നങ്ങളെല്ലാം അവസാനിക്കും. സാമ്പത്തികമായും വളരെ നല്ല സമയമാണ് ശ്രാവണം. സാമ്പത്തികസ്ഥിതി ശക്തമാകും. നിക്ഷേപങ്ങളെ കുറിച്ച് ആലോചിക്കുന്നവര്‍ക്ക് അതിന് ഏറ്റവും ഉചിതമായ സമയമാണിത്. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ നിന്ന് അനുകൂലമായ ഫലങ്ങള്‍ പ്രതീക്ഷിക്കാം.
ചിങ്ങം
ശ്രാവണമാസം ഈശ്വരകൃപയും ഭാഗ്യവും വന്നണയുന്ന മറ്റൊരു രാശിയാണ് ചിങ്ങം.ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് ജീവിതത്തില്‍ സന്തോഷം വന്നണയും. ഇവരുടെ കരിയറിലെ ഏറ്റവും മികച്ച സമയം കൂടിയായിരിക്കും ശ്രാവണമാസം. നല്ല വേതനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കും. ഉദ്യോഗക്കയറ്റത്തിനും ശമ്പളവര്‍ദ്ധനയ്ക്കും സാധ്യതയുള്ള സമയം കൂടിയാണിത്. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ബിസിനസ് വളര്‍ച്ചയും വിജയവും ഉണ്ടാകും. ഇവര്‍ക്ക് ലാഭം വരാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. പുതിയ വാഹനമോ വീടോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ സ്വപ്‌നം സഫലീകരിക്കാന്‍ കഴിയും.
മകരം
ശനിയുടെ രാശിയായ മകരം രാശിക്കാര്‍ക്കും ശ്രാവണമാസം ഗുണകരമായിരിക്കും. ഭഗവാന്‍ മഹാദേവന്റെ അനുഗ്രഹം ഈ മാസം ഉടനീളം ഇവര്‍ക്കൊപ്പമുണ്ടാകും. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും വിജയം തേടിയെത്തും. തടസ്സം വന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. സമൂഹത്തില്‍ ഇവര്‍ക്കുള്ള നിലയും വിലയും വര്‍ധിക്കും. ഈ സമയത്ത് ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. ജീവിതത്തില്‍ ഭൗതികമായ സന്തോഷവും സുഖവും നിറഞ്ഞിരിക്കും. ആരോഗ്യവും വളരെ തൃപ്തികരമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











