Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പൂരുരുട്ടാതിയില്‍ സൗഭാഗ്യയോഗം: ഇടവമുള്പ്പടെ 5 രാശിക്ക് ജ്യോതിഷപ്പലകയില് സമയം തെളിഞ്ഞു
ഇന്ന് ചന്ദ്രന് കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേക്ക് പ്രവേശിക്കുന്നു, സൂര്യനാകട്ടെ മിഥുനം രാശിയിലാണ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. ഇന്നത്തെ ദിവസം അതുകൊണ്ട് തന്നെ ശുഭയോഗങ്ങള്‍ രണ്ടെണ്ണമാണ് സൃഷ്ടിക്കുന്നത്. ഇതില്‍ സൗഭാഗ്യ യോഗവും ശോഭന യോഗവും വളരെ പ്രധാനപ്പെട്ടതാണ്. പൂരുരുട്ടാതി നക്ഷത്രത്തില്‍ സൃഷ്ടിക്കപ്പെടുന്ന ഈ രണ്ട് യോഗവും നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നതാണ്. ഇന്നാകട്ടെ ചൊവ്വാഴ്ചയായതിനാല്‍ ഹനുമാന് സ്വാമിയുടെ അനുഗ്രഹവും എല്ലാ രാശിക്കാര്‍ക്കും ലഭിക്കുന്നു.
എന്നാല്‍ സൗഭാഗ്യയോഗത്തിന്റെ ഫലമായി ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത്. ഇടവം, മിഥുനം, കര്‍ക്കിടകം, കന്നി തുടങ്ങിയ 4 രാശിക്കാരിലാണ് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നത്. എന്നാല്‍ ഏതൊക്കെ തരത്തിലാണ് ഇവരുടെ ജീവിതത്തില്‍ മാറ്റം വരുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന സൗഭാഗ്യ യോഗം ജീവിതത്തില്‍ അതിഗംഭീര മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. അത് മാത്രമല്ല ജീവിതം വളരെയയധികം സന്തോഷം നല്‍കുന്നതായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണപരമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. ജോലിയില്‍ ഉയര്‍ച്ചയും സന്തോഷവും നിങ്ങളെ തേടി എത്തുന്നു. പെട്ടെന്നാണ് നിങ്ങളെ തേടി സൗഭാഗ്യം എത്തുന്നത്. അത് മാത്രമല്ല ജീവിതത്തിലെ പല വിധത്തിലുള്ള പ്രതിസന്ധികളേയും വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിനും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു എന്നതും ഏറ്റവും വലിയ പ്രത്യേകതയാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല നിങ്ങളുടെ നല്ല ദിനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു എന്ന് തന്നെ പറയാം. കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ അകലുന്നു എന്നതാണ് സത്യം. ജോലിയില്‍ ഉയര്‍ച്ചയും സന്തോഷവും തേടി എത്തുന്നു. സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. മേലധികാരി നിങ്ങളുടെ ജോലിയില്‍ സംതൃപ്തരായിരിക്കും. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. പഠന കാര്യങ്ങളില്‍ കൂടുതല്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു എന്നതാണ് സത്യം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. അതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നവയായിരിക്കും. ഭാവിയിലേക്കുള്ള സാമ്പത്തിക സ്ഥിരത ഇന്നത്തെ ദിവസത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുന്നു. അത് ഭാവിയില്‍ നിങ്ങള്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതിലേക്ക് എത്തിക്കുന്നു. വസ്തു വാങ്ങുന്നതിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് ഇന്ന്. എല്ലാ കാര്യങ്ങളും വളരെയധികം ശ്രദ്ധിച്ച് ചെയ്യണമെങ്കിലും പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നില്ല. സ്വര്‍ണ സമ്മാനം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രൂപം കൊണ്ട സൗഭാഗ്യ യോഗം സമയം തെളിയുന്നതിന് തുല്യമാണ് എന്നതാണ് സത്യം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യ പ്രതിസന്ധികളില്‍ നിന്ന് എന്നന്നേക്കുമായി പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പിതൃക്കളുടെ അനുഗ്രഹവും ദൈവാനുഗ്രഹവും
എല്ലാം തേടി എത്തുന്ന ദിവസമാണ് ഇന്നത്തെ ദിവസം. ബിസിനസ് മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നതിനാല്‍ അതില്‍ സാമ്പത്തിക ലാഭം നിങ്ങളെ ഉയരത്തിലേക്കെത്തുന്നു. മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം വരുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജവും കൊണ്ട് വരുന്നു.



Click it and Unblock the Notifications
