Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
പ്രതികൂല ശക്തികളില്‍ നിന്ന് മോചനം, ഹനുമാന് സ്വാമിയുടെ അനുഗ്രഹം; ഇന്ന് ഭാഗ്യഫലം ഈ 4 രാശിക്ക്
മെയ് 7 ചൊവ്വാഴ്ച ചന്ദ്രന് മേടത്തിലേക്ക് നീങ്ങും. അവിടെ സൂര്യന്റെയും ബുധന്റെയും സംയോജനം രൂപപ്പെടുന്നുണ്ട്. കൂടാതെ, ഇന്ന് വൈശാഖ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ അമാവാസി തിയതിയാണ്. ഈ ദിവസം വൈശാഖ അമാവാസി എന്നറിയപ്പെടുന്നു. വൈശാഖ അമാവാസി നാളില്‍ ആയുഷ്മാന്‍ യോഗം, സൗഭാഗ്യയോഗം, ബുധാദിത്യയോഗം, അശ്വതി നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. അതിനാല്‍ ഇന്നത്തെ പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിക്കുന്നു.
വൈശാഖ അമാവാസി നാളില്‍ രൂപപ്പെടുന്ന ശുഭകരമായ യോഗങ്ങളുടെ ഗുണം 4 രാശിക്കാര്‍ക്ക് ലഭിക്കും. ഈ രാശിക്കാര്‍ക്ക് കുടുംബവുമായും സുഹൃത്തുക്കളുമായും നല്ല സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കും. പ്രൊഫഷണല്‍ ജീവിതത്തില്‍ മികച്ച വിജയം നേടാനാകുകയും ചെയ്യും. ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം ശക്തിപ്പെടുകയും ഹനുമാന് സ്വാമിയുടെ അനുഗ്രഹത്താല്‍ എല്ലാത്തരം പ്രതികൂല ശക്തികളില്‍ നിന്നും മോചനം നേടുകയും ചെയ്യും. മെയ് 7 ചൊവ്വാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് മെയ് 7ന് മികച്ച ഫലങ്ങള്‍ നല്‍കും. പണം സമ്പാദിക്കുന്നതില്‍ വിജയിക്കും. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള സുവര്‍ണ്ണാവസരം നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസുകാര്‍ക്ക് ബിസിനസ്സില്‍ പണം സമ്പാദിക്കാന്‍ പുതിയ വഴികള്‍ കണ്ടെത്താനാകും. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കും. പ്രണയ ജീവിതത്തിലുള്ളവര്‍ക്ക് സ്നേഹം നിറഞ്ഞ ദിവസമായിരിക്കും, നിങ്ങളുടെ പ്രണയ പങ്കാളിയുമായി ഒരു നല്ല ദിവസം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഹനുമാന് സ്വാമിയുടെ കൃപയാല്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസവും ശക്തിയും അനുഭവപ്പെടും. ജീവിതത്തില്‍ മുന്നേറാനുള്ള പുതിയ അവസരങ്ങള്‍ ലഭിക്കും. കുടുംബ ബന്ധങ്ങള്‍ ദൃഢമാകും.
ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്ക് അഞ്ച് ചൊവ്വാഴ്ച ഹനുമാന് ക്ഷേത്രത്തില്‍ കൊടി ഉയര്‍ത്തുക.
മിഥുനം
മെയ് 7 മിഥുന രാശിക്കാര്‍ക്ക് ഒരു പ്രത്യേക ദിവസമാണ്. മിഥുന രാശിക്കാര്‍ക്ക് ാഗ്യത്തിന്റെ ആനുകൂല്യം ലഭിക്കും. രാവിലെ മുതല്‍ നിങ്ങള്‍ക്ക് ഒന്നിന് പുറകെ ഒന്നായി നിരവധി നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. ബിസിനസുകാര്‍ക്ക് പുതിയ ഡീലുകള്‍ ലഭിച്ചേക്കാം, അത് കൂടുതല്‍ ലാഭം നല്‍കും. നിങ്ങളുടെ വാക്കുകളാല്‍ മറ്റുള്ളവരെ സ്വാധീനിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനാകും. ജോലിക്കാര്‍ക്ക് അവരുടെ കരിയറിനെ സംബന്ധിച്ച ചില പ്രധാനപ്പെട്ട വിവരങ്ങള്‍ ലഭിക്കും. നിങ്ങളുടെ ഇണയുമായുള്ള ബന്ധം സൗഹാര്‍ദ്ദപരമായി നിലനില്ക്കും. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെങ്കില്‍, അവരുടെ ആരോഗ്യം മെച്ചപ്പെടും.
ദോഷപരിഹാരം: ശത്രുക്കളെയും തടസ്സങ്ങളും അകറ്റാന്‍ ചൊവ്വാഴ്ച വ്രതം അനുഷ്ഠിച്ച് 21 ദിവസം ഹനുമാന് ക്ഷേത്രത്തില്‍ പോയി ബജ്റംഗ് ബാന്‍ ചൊല്ലുക.
കന്നി
മെയ് 7 കന്നി രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും. ഒന്നിലധികം സ്രോതസ്സുകളില്‍നിന്ന് പണം വരാന്‍ സാധ്യതയുണ്ട്, ഇന്ന് സന്തോഷം നിങ്ങളോടൊപ്പമുണ്ടാകും. ബിസിനസ്സില്‍ മികച്ച പ്രകടനം നടത്താനുള്ള അവസരം ലഭിക്കും. നിങ്ങളുടെ ജോലി എല്ലായിടത്തും വിലമതിക്കപ്പെടും. പ്രണയ ബന്ധങ്ങള്‍ ദൃഢമാക്കാനുള്ള അവസരവും പ്രണയ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാനുള്ള അവസരവും ലഭിക്കും. ജോലിയിലുള്ളവര്‍ക്ക് കൃത്യസമയത്ത് ജോലി പൂര്‍ത്തിയാക്കാനാകും. സമൂഹത്തിലെ ആളുകളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല പിന്തുണ ലഭിക്കും, സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കും. കന്നി രാശിക്കാരുടെ കുടുംബത്തില്‍ ഇന്ന് സന്തോഷവും സമാധാനവും ഉണ്ടാകും.
ദോഷപരിഹാരം: ഭാഗ്യം വര്‍ധിക്കാന്‍, ഹനുമാന് സ്വാമിയുടെ മുന്നില്‍ ഒരു പാത്രം വെള്ളം വയ്ക്കുക. 21 ദിവസം ഹനുമാന് ബാഹുക്ക് പാരായണം ചെയ്യുക. പാഠം കഴിഞ്ഞ് എല്ലാ ദിവസവും വെള്ളം കുടിക്കുക. അടുത്ത ദിവസം മറ്റൊരു വെള്ളം സൂക്ഷിക്കുക.
കുംഭം
മെയ് 7 കുംഭം രാശിക്കാര്‍ക്ക് പുരോഗതിയുടെ ദിവസമാണ്. ഹനുമാന് സ്വാമിയുടെ അനുഗ്രഹത്താല്‍ കുംഭ രാശിക്കാര്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. എല്ലാ ജോലികളിലും വിജയിക്കും. ജോലിക്കും വിദ്യാഭ്യാസത്തിനുമായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്ന ഈ രാശിക്കാര്‍ക്ക് ഇന്ന് അവരുടെ ആഗ്രഹം സഫലമാകും. ജോലിയിലുള്ള ആളുകള്‍ക്ക് സ്ഥാനക്കയറ്റത്തിന്റെ സൂചനകള്‍ ലഭിക്കും. കഠിനാധ്വാനത്തിലൂടെ പുതിയ സ്ഥാനം കൈവരിക്കാനാകും. ബിസിനസ്സിലെ എല്ലാത്തരം വെല്ലുവിളികളെയും നേരിടാന്‍ നിങ്ങള്‍ക്ക് കഴിയും. സാമ്പത്തിക നേട്ടത്തിന് നല്ല അവസരങ്ങളുണ്ടാകും. ജീവിതത്തില്‍ പുതിയ എന്തെങ്കിലും ചെയ്യാനുള്ള അവസരം ലഭിക്കും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാനായി പരിശ്രമിക്കും. നിക്ഷേപങ്ങള്‍ നിങ്ങളുടെ ഭാവി സുരക്ഷിതമാക്കും.
ദോഷപരിഹാരം: 11 ആലിലകള്‍ വൃത്തിയാക്കി ചന്ദനം കൊണ്ട് ശ്രീരാം എന്നെഴുതി ഹനുമാന് സ്വാമിക്ക് സമര്‍പ്പിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications