Latest Updates
-
ജൂൺ 25 രാശിഫലം: ഗ്രഹനിലയിലെ മാറ്റം ഈ രാശിക്കാർക്ക് നൽകും വൻ നേട്ടങ്ങൾ; അറിയാം ഇന്നത്തെ ശുഭസമയം -
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ!
സൗഭാഗ്യയോഗം, ധനനേട്ടം; പണമില്ലാത്തത് കൊണ്ട് മാറ്റിവെച്ച ആഗ്രഹങ്ങളെല്ലാം ഇന്ന് പൂവണിയും
ശുഭപ്രതീക്ഷകളുമായാണ് നമ്മള് ഓരോ ദിവസത്തെയും വരവേല്‍ക്കുന്നത്. ചെയ്തുതീര്‍ക്കണമെന്ന് ആഗ്രഹിച്ചതത്രയും ചെയ്തുതീര്‍ക്കണമെന്നും ഏറ്റവും ഫലപ്രദമായി ഈ ദിവസം ഉപയോഗിക്കണമെന്നും ഏവരും ആഗ്രഹിക്കും. ഒപ്പം തന്നെ മനസമാധാനവും സന്തോഷവും നല്കുന്ന കാര്യങ്ങള്‍ സംഭവിക്കണമെന്ന് മോഹിക്കുകയും ചെയ്യും. എന്നാല്‍ നമ്മുടെ പ്രതീക്ഷകള്‍ മാറ്റിവെച്ചാല്‍ ഒരു ദിവസം നമുക്കായി കരുതിവെച്ചത് എന്താണെന്ന് നമുക്കറിയില്ല. ചില നാം ആഗ്രഹിച്ചതിനുമപ്പുറം സൗഭാഗ്യങ്ങളുമായാണ് ഒരു ദിവസം നമ്മിലേക്ക് എത്തുക. മറിച്ചുമാകാം.

ഇന്ന് ചൊവ്വാഴ്ചയാണ്. ചന്ദ്രന് വൃശ്ചികത്തില് നിന്നും ധനുവിലേക്ക് സംക്രമണം ചെയ്യാന്‍ പോകുന്നു. അശ്വിനി മാസത്തിലെ ശുക്ലപക്ഷ ഷഷ്ഠി തിഥിയായ ഇന്ന് നവരാത്രിയുടെ ആറാം ദിനമാണ്. ദുര്‍ഗ്ഗായുടെ കാര്‍ത്യായനി രൂപത്തെയാണ് ഇന്ന് പൂജിക്കുന്നത്. ഇന്നത്തെ നക്ഷത്രം തൃക്കേട്ടയാണ്. രവിയോഗം, സൗഭാഗ്യയോഗം എന്നിങ്ങനെ ചില ശുഭയോഗങ്ങള്‍ ഇന്നത്തെ ദിവസം ഒന്നിച്ചെത്തുന്നു. ആകയാല്‍ ഇന്നത്തെ ദിവസം ശുഭദിനം തന്നെയാണ്. പക്ഷേ അത് എല്ലാവര്ക്കും ഒരുപോലെയായിരിക്കണമെന്നില്ല.
മിഥുനം, മകരം ഉള്‍പ്പടെ അഞ്ച് രാശികളില് ജനിച്ചവര്‍ക്ക് ഇന്നത്തെ ശുഭയോഗങ്ങള്‍ പൂര്‍ണ്ണതയോടെ അനുഭവിക്കാന്‍ സാധിക്കും. ഇവര്‍ക്ക് സാമ്പത്തികമായ നേട്ടങ്ങളും സൗഹൃദങ്ങളിലൂടെ സന്തോഷവും ഇന്നുണ്ടാകും. ദുര്ഗ്ഗാദേവിക്കൊപ്പം ഹനുമാന്റെ അനുഗ്രഹവും ഇവരെ തേടിയെത്തും. അതിനാല്‍ തന്നെ ശത്രുക്കള്‍, ഭയം എന്നിവയില്‍ നിന്നെല്ലാം മുക്തി കൈവരും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം ശുഭഫലദായകമാണ്. പണമില്ലാത്തത് കൊണ്ട് മാറ്റിവെച്ച കാര്യം ഇന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഭാവി സംബന്ധിച്ച ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊളളുകയും അത് ഭാവിയില്‍ നേട്ടമാകുകയും ചെയ്യും. അശരണരായ ആളുകളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങും. ഈ ശുഭകര്‍മ്മത്തിന്റെ ഫലം ഭാവിയില്‍ പ്രാപ്തമാകും. പുതിയ ബിസിനസ് തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയം നേടാനാകും. പരിശ്രമങ്ങള്‍ക്ക് അര്‍ഹിക്കുന്ന ഫലം ലഭിക്കും. നവരാത്രിയോട് അനുബന്ധിച്ച് വീട്ടില്‍ ശുഭകര്‍മ്മങ്ങള്‍ നടക്കും.
കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്കും ഈ ദിവസം ശുഭഫലദായകമാണ്. ഹനുമാന് സ്വാമിയുടെ വിശേഷ അനുഗ്രഹം ഈ രാശിക്കാര്‍ക്ക് മേലുണ്ടാകും. അതുകൊണ്ട് പരിശ്രമിക്കുന്ന കാര്യങ്ങളിലെല്ലാം ഫലപാപ്തിയുണ്ടാകും. ഇവരിലെ നേതൃഗുണം മെച്ചപ്പെടുകയും നേതൃസ്ഥാനത്തേക്ക് എത്തുകയും ചെയ്യും. മത്സപ്പരീക്ഷകളില്‍ ഉന്നത വിജയം നേടാനാകും. ഉദ്യോഗസ്ഥര്‍ക്ക് ജോലിസ്ഥലത്ത് ചില പുതിയ ഉത്തരവാദിത്തങ്ങള്‍ തേടിയെത്തും. സഹപ്രവര്‍ത്തകരുടെ കൂടെ സഹകരണത്താല്‍ അത് ചെയ്തുതീര്ക്കാന് സാധിക്കും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് പുതിയ ബിസിനസുകളില്‍ നിക്ഷേപം നടത്താന്‍ അനുകൂലമായ സമയമാണ്. പ്രണയ ജീവിതവും ദാമ്പത്യവും കൂടുതല്‍ മധുരതരമാകും. ധാര്‍മ്മിക കാര്യങ്ങളില്‍ പങ്കുചേരും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അന്നത്തെ ദിവസം ശുഭയോഗങ്ങള്‍ അനുഭവിക്കാന്‍ സാധിക്കും. ഹനുമാന് സ്വാമിയുടെ പ്രത്യേക അനുഗ്രഹം ഇവര്‍ക്കുണ്ടാകും. മക്കളുമായി ബന്ധപ്പെട്ട് ശുഭവാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കും. പണം സമ്പാദിക്കുന്നതിന് മുമ്പില്‍ പുതിയ വഴികള്‍ തെളിയും. സര്‍ക്കാര്‍ ജോലികള്‍ ചെയ്യുന്നവര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഇന്നത്തെ ദിവസം വളരെ നല്ലതാണ്. ഉദ്യോഗസ്ഥര്‍ക്കും ബിസിനസ് ചെയ്യുന്നവര്‍ക്കും ഇന്നത്തെ ദിവസം വളരെ അനുകൂലമായിരിക്കും. ജോലിയിലും ബിസിനസിലും പലവിധ നേട്ടങ്ങള്‍ ഇവരെ തേടിയെത്തും. ഏറെക്കാലമായി പൂര്‍ത്തിയാക്കണമെന്ന് കരുതിയ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും. ഇത് സന്തോഷം നല്‍കും. നവരാത്രി ആഘോഷങ്ങള്‍ക്കായി കുടുംബസമേതം വീട് വൃത്തിയാക്കുകയും ഒരുക്കുകയും ചെയ്യും.
മകരം
മകരം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഇന്നത്തെ ദിവസം സന്തോഷത്തിന്റേതായിരിക്കും. കുടുംബസമേതം പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടയുണ്ട്. പഴയ ചില നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭം മനസിന് സന്തോഷം നല്‍കും. സുഹൃത്തുക്കളില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ ചില സമ്മാനങ്ങള്‍ കിട്ടാനിടയുണ്ട്. അതിഥികള്‍ വീട് സന്ദര്‍ശിച്ചേക്കും. ഇത് വീട്ടില്‍ സന്തോഷാന്തരീക്ഷം സൃഷ്ടിക്കും. ഉദ്യോഗസ്ഥര്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം പുതിയ പ്രോജക്ട് ആരംഭിക്കും. ബുദ്ധിപൂര്‍വ്വം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ബിസിനസുകാര്‍ക്ക് മികച്ച ലാഭം കൈവരും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള മികച്ച അവസരങ്ങള്‍ തേടിയെത്തും. വിദേശത്ത് പോകാനുള്ള ആഗ്രഹം സാധ്യമാകും.
മീനം
മീനം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ഇന്നത്തെ ദിവസം ശുഭകരമായിരിക്കും. ഇവര്‍ക്ക് സൗഭാഗ്യയോഗം അനുഭവവേദ്യമാകും. ഏത് കാര്യം ചെയ്യാന്‍ ആഗ്രഹിച്ചോ അത് ചെയ്യുകയും അതില്‍ നിന്ന് സംതൃപ്തിയുണ്ടാകുകയും ചെയ്യും. നിക്ഷേപങ്ങളില്‍ നിന്ന് ലാഭമുണ്ടാകും. പങ്കാളിത്ത ബിസിനസുകള്‍ പദ്ധതിയിടുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. ബിസിനസിലെ വിജയം കണ്ട് എതിരാളികള്‍ പോലും പ്രശംസിച്ചേക്കും. പുതിയ വരുമാനസ്രോതസ്സ് രൂപപ്പെടും. നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. പലവിധ സാമ്പത്തികനേട്ടങ്ങള്‍ ഇന്നുണ്ടാകും. ചെയ്യാന്‍ ആഗ്രഹിച്ച കാര്യങ്ങളെല്ലാം ചെയ്യാന്‍ കഴിയുമെന്നതിനാല്‍ മാനസികമായ സംതൃപ്തിയുണ്ടാകും.Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications