Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
27 വര്‍ഷങ്ങള്‍ക്കുശേഷം 4 നക്ഷത്രക്കാരില്‍ വന്നെത്തുന്ന സൗഭാഗ്യം: ഏപ്രില്‍ 27 ഇവരുടെ തലവര മാറ്റും
Saturn's transit to Uthrattathi Nakshatra: കര്മ്മഫലദാതാവായും നീതിയുടെ ദൈവവുമായാണ് ശനിയെ ജ്യോതിഷത്തില്‍ കണക്കാക്കുന്നത്. ശനിയുടെ സ്ഥാനം, ദൃഷ്ടി, ദശാകാലം എന്നിവയെല്ലാം ഒരു വ്യക്തിയുടെ ജീവിതത്തില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. കൂടാതെ, ഓരോ വ്യക്തികളുടെ കര്‍മ്മത്തിനനുസരിച്ച് ഫലവും നല്കുന്നു. നല്ല പ്രവര്‍ത്തി ചെയ്യുന്നവര്‍ക്ക് നല്ല ഫലവും, ദുഷ്പ്രവര്‍ത്തി ചെയ്യുന്നവര്‍ക്ക് മോശം ഫലവും ശനി നല്കുന്നു. കൂടാതെ, അച്ചടക്കം, ക്ഷമ, സ്ഥിരോത്സാഹം എന്നിവയുടെ പ്രതീകം കൂടിയാണ് ശനി. ഒരു വ്യക്തിയില്‍ ശനിയുടെ സ്വാധീനം ഉണ്ടെങ്കില്‍ ആ വ്യക്തികള്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ക്കായി കഠിനധ്വാനം ചെയ്യാനും പ്രതിബന്ധങ്ങളെ തരണം ചെയ്യാനും പഠിക്കുന്നു. കൂടാതെ, കാലത്തെയും പ്രായത്തെയും അടയാളപ്പെടുത്തുന്ന ഗ്രഹം കൂടിയാണ് ശനി. ജീവിതത്തിലെ സുപ്രധാന മാറ്റങ്ങള്‍, വളര്‍ച്ച, പക്വത എന്നിവ ശനിയുടെ ദശാകാലത്താണ് ഒരു വ്യക്തിയില്‍ അനുഭവപ്പെടുന്നത്. കൂടാതെ, ഒരു വ്യക്തിയുടെ തൊഴില്‍, കരിയര്‍ എന്നിവയെ സ്വാധീനിക്കുന്ന ഗ്രഹം കൂടിയാണ് ശനി.

ശനി ഒരു നക്ഷത്ര മസൂഹത്തില് നിന്നും മറ്റൊരു നക്ഷത്ര സമൂഹത്തിലേയ്ക്ക് പ്രവേശിക്കാന്‍ 27 വര്‍ഷമാണ് എടുക്കുന്നത്. നിലവില്‍ പൂരുരുട്ടാതി നക്ഷത്രത്തിലാണ് ശനി സ്ഥിതി ചെയ്യുന്നത്. ഏപ്രില്‍ 27-ാം തീയ്യതി അവസാനിക്കുന്നതോടെ ശനിയുടെ നക്ഷത്രമായ ഉത്രട്ടാതി നക്ഷത്രത്തിലേയ്ക്ക് പ്രവേശിക്കുന്നതാണ്. മീനം രാശിയില്‍ നിന്നുകൊണ്ട് സ്വന്തം നക്ഷത്രത്തിലേയ്ക്ക് ഈ മാറ്റം നടത്തുമ്പോള്‍ ചില നാളുകാര്‍ക്ക് നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ഈ നക്ഷത്രക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മകയിരം
തൊഴില്‍ രംഗത്ത് ചില മാറ്റങ്ങള്‍ പ്രകടമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്ഥാനകയറ്റം, സ്ഥാലമാറ്റം അല്ലെങ്കില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ എന്നിവ വന്നു ചേരുന്നതാണ്. കഠിനധ്വാനം ചെയ്യുകയും, ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്താല്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കാനുള്ള യോഗവും ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തികപരമായ കാര്യങ്ങളില്‍ നേട്ടം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പുതിയ നിക്ഷേപങ്ങള്‍ നടത്താന്‍ യോഗം രൂപപ്പെടുന്നതാണ്. കുടുംബ ബന്ധങ്ങള്‍ സന്തോഷകരമായി നിലനില്ക്കുന്നതായിരിക്കും. ആരോഗ്യം മെച്ചപ്പെടുന്നതായിരിക്കും. യാത്രകള്‍ ചെയ്യാനും യോഗം കൈവരിക്കുന്നതാണ്.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് തൊഴില്‍പരവും വ്യക്തിപരവുമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ യോഗം ഉണ്ടായേക്കാം. തൊഴില്‍ രംഗത്ത് കഠിനധ്വാനം ചെയ്യുന്നതിന് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ ചുമതലകളും ഉത്തരവാദിത്തങ്ങളും കൈവന്നുചേരുന്നതാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ കുറയ്ക്കാന്‍ യോഗം കൈവരിക്കുന്നതാണ്. സ്നേഹവും സന്തോഷവും വര്‍ദ്ധിക്കുന്നതാണ്. മാനസിക സുഖം വര്‍ദ്ധിക്കുന്നതാണ്. ദുഷ്പേര് അകറ്റാന്‍ സാധിക്കുന്നതാണ്. കര്‍മ്മ രംഗത്ത് ശോഭിക്കുന്നതാണ്.
ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ യോഗം വന്നു ചേരുന്നതാണ്. ബിസിനസ്സില്‍ ലാഭം വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ അകറ്റാന്‍ യോഗം വന്നു ചേരുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച അനവധി കാര്യങ്ങള്‍ സ്വന്തമാക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. മാനസിക പ്രയാസങ്ങള്‍ അകലുന്നതാണ്. വിഷമം അകലുന്നതാണ്. സന്തോഷവും സമാധാനവും നിറഞ്ഞ അന്തരീക്ഷം രൂപ്പെടുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ അവസരം ലഭിക്കുന്നതാണ്. മികച്ച തൊഴില്‍ അവസരങ്ങള്‍ ഈ നക്ഷത്രക്കാരെ തേടി എത്തുന്നതാണ്. ജോലിയില്‍ സംതൃപ്തി കണ്ടെത്താനും സാധിക്കുന്നതാണ്.
തിരുവോണം
പ്രണയ സാഫല്യം ഉണ്ടായിരിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ അനവധി കാര്യങ്ങള്‍ ചെയ്തെടുക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പണം സമ്പാദിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. കയ്യില്‍ നിന്നും അമിതമായി പണം ചിലവാകാതെ സൂക്ഷിക്കാന്‍ സാധിക്കുന്നതാണ്. ആഗ്രഹിച്ച ജീവിതം സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കുന്നതാണ്. പഠിച്ച മേഖലയില്‍ ജോലി സ്വന്തമാക്കാനും ഈ നക്ഷത്രക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications