Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ശുക്രന് ധനു രാശിയില്‍; ധനം സമ്പാദിക്കാന്‍ ഈ രാശിക്കാര്‍ തയ്യാറായിക്കോളൂ!
വേദ ജ്യോതിഷ പ്രകാരം ശുക്രന് ധനു രാശിയിലേയ്ക്ക് പ്രവേശിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. ശുക്രന് ധനുവില്‍ എത്തുന്നതോടെ ചില രാശിക്കാരുടെ കഷ്ടകാലമെല്ലാം അകലും. സമ്പത്ത് വര്‍ദ്ധിക്കും. വീട്ടില്‍ സാമ്പത്തികപരമായി നേട്ടങ്ങള്‍ കൈവരിക്കും. ഈ സൗഭാഗ്യങ്ങളെല്ലാം നേടിയെടുക്കാന്‍ പോകുന്നത് മൂന്നേ മൂന്ന് രാശിക്കാര്‍ മാത്രമാണ്. അവര്‍ ആരെല്ലാമെന്ന് നോക്കാം.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തികപരമായി നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്നതിനാല്‍, വേണ്ട വിധത്തിലുള്ള അംഗീകാരങ്ങള്‍ നിങ്ങളെ തേടി എത്തുന്നതാണ്. പ്രത്യേകിച്ച്, സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപം നടത്തുന്നത് സാമ്പത്തിക നേട്ടം ഉണ്ടാക്കി എടുക്കാന്‍ സഹായിക്കും. സഹപ്രവര്‍ത്തകരമായി സഹകരിച്ച് ജോലി സ്ഥലത്ത് നേട്ടങ്ങള്‍ സ്വന്തമാക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ സാധിക്കും. ജോലി വേഗത്തില്‍ ലഭിക്കും. ഉയര്‍ന്ന ശമ്പളത്തോടെ സ്ഥാലക്കയറ്റം ലഭിക്കും. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കും. സ്വര്‍ണ്ണ നിക്ഷേപം നടത്തും. വിലപിടിപ്പുള്ള ആഭരണങ്ങള്‍ വാങ്ങാന്‍ യോഗം.
മകരം
വീട്ടിലെ വരുമാനം വര്‍ദ്ധിക്കുന്നതാണ്. കാര്‍ഷിക മേഖലയില്‍ നിന്നും നല്ല ലാഭം ലഭിക്കും. ജോലി സ്ഥലത്ത് ഉന്നത അധികാരികളില്‍ നിന്നും നിങ്ങള്‍ക്ക് അംഗീകാരങ്ങള്‍ പലതും സ്വന്തമാക്കാന്‍ സാധിക്കും. പുതിയ ജോലി ലഭിക്കും. കേരളം വിട്ട് പുറത്ത് പോയി ജോലി ചെയ്യാന്‍ അഴസരം ലഭിക്കും. സുഹൃത്തുക്കളുമായി ചേര്‍ന്ന് ബിസിനസ്സ് ആരംഭിക്കുന്നത് നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് സഹായിക്കും. മാനസികാരോഗ്യം മെച്ചപ്പെടും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. കുടുംബക്കാരുമായുള്ള പ്രശ്നങ്ങള്‍ ഇല്ലാതാകുന്നതാണ്. ദമ്പതികള്‍ അവര്‍ ദീഘകാലമായി പോകാന്‍ ആഗ്രഹിച്ചിരുന്ന സ്ഥലത്തേയ്ക്ക് യാത്ര ചെയ്യും. പുതിയ സ്ഥലം വാങ്ങാന്‍ സാധിക്കും. സ്വര്‍ണ്ണംം വാങ്ങി സൂക്ഷിക്കും. പുതിയ ഫോണ്‍ വാങ്ങാന്‍ യോഗം.
മീനം
മീനം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നല്ല പുരോഗതി ഉണ്ടാകുന്നതാണ്. സാമ്പത്തികപരമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കും. പല ദേശങ്ങളിലേയ്ക്ക് യാത്രകള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. സഹോദരങ്ങളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നതാണ്. സഹോദരങ്ങളുമായി ചേര്‍ന്ന് പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ യോഗം. പുതിയ ബിസിനസ്സില്‍ നിന്നും നല്ല ലാഭവും ഇവര്‍ക്ക് ലഭിക്കുന്നതാണ്. വിദേശത്ത് ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇപ്പോള്‍ ഉചിതമായ സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പല ഉന്നത പരീക്ഷകളിലും ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കാന്‍ സാധിക്കും. വിദേശത്തേയ്ക്ക പോകാന്‍ നോക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിച്ചിരുന്ന പല അനുകൂല്യങ്ങളും ലഭിക്കും. ബന്ധുക്കളില്‍ നിന്നും വിലപിടിപ്പുള്ള പല വസ്തുക്കളും ലഭിക്കാനുള്ള യോഗം കൂടുതലാണ്. സ്ഥലത്തിന്റെ പേരിലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കും. പല ഭാഗ്യ നറുക്കെടുപ്പിലും നിങ്ങള്‍ വിജയിക്കാന്‍ സാധ്യത വളരെ കൂടുതലാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
