Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ശനിയാല്‍ കഷ്ടകാലങ്ങള്‍ക്ക് തുടക്കം; ധന നഷ്ടം കുറയ്ക്കാന്‍ ഈ നക്ഷത്രക്കാര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
Shani Dosha: രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം ശനി രാശിമാറ്റം നടത്തിയിരിക്കുകയാണ്. കുംഭത്തില്‍ നിന്നും മീനം രാശിയിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. ശനിയിലുണ്ടായ ഈ മാറ്റത്തോടെ ചില നക്ഷത്രക്കാരില്‍ ഏഴര ശനി ആരംഭവും കുറിച്ചിരിക്കുന്നു. കൂടാതെ, ശനിദോഷവും ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ ചില നക്ഷത്രക്കാര്‍ക്ക് ശനി ദോഷങ്ങള്‍ അകന്ന് സൗഭാഗ്യങ്ങളും വര്‍ദ്ധിക്കാന്‍ ആരംഭിക്കുന്നതാണ്.

ഏഴരശനി കൂടാതെ, ശനി ദൃഷ്ടിയാല്‍ ചെറിയ രീതിയില്‍ ദോഷങ്ങള്‍ നേരിടേണ്ടി വരുന്ന ചില നക്ഷത്രക്കാരുണ്ട്. ഇവര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇവ കുറയ്ക്കാന്‍ ഈ നക്ഷത്രക്കാര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
രേവതി
ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് നല്ലതാണ്. അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് പുതിയ നിക്ഷേപങ്ങള്‍ നടത്താതിരിക്കാന്‍ ശ്രദ്ധിക്കുക. ബിസിനസ്സില്‍ കൂടുതല്‍ പണം നിക്ഷേപിക്കുന്നത് ശ്രദ്ധിച്ച് വേണം. ഓരോ കാര്യങ്ങളും നല്ലതുപോലെ ചിന്തിച്ചതിനുശേഷം മാത്രം തീരുമാനങ്ങള്‍ എടുക്കുക. തെറ്റായ തീരുമാനങ്ങള്‍ വലിയ സാമ്പത്തിക നഷ്ടത്തിലേയ്ക്ക് നിങ്ങളെ എത്തിക്കം. അമിതമായി പണം കയ്യില്‍ കരുതാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റുള്ളവരാന്‍ കമ്പളിപ്പിക്കപ്പെടാന് സാധ്യത കൂടുതലാണ്. അതിനാല്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ആഘോങ്ങള്‍ കുറയ്ക്കുന്നത് നല്ലതായിരിക്കും. തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. അതിനാല്‍, ശ്രദ്ധിക്കുന്നത് നല്ലതാണ്. സഹപ്രവര്‍ത്തകരോട് തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. പലരും നിങ്ങളുടെ ജോലിയെ ബാധിക്കുന്ന വിധത്തില്‍ ഇവ പ്രയോഗിക്കാം. വാക്കുകള്‍ സൂക്ഷിക്കുക. മേലുദ്യോഗസ്ഥരോട് കയര്‍ക്കാതിരിക്കുക. കഠിനധ്വാനത്തോടെ പ്രവര്‍ത്തിക്കുക. ശനി ദോഷങ്ങള്‍ കുറയ്്ക്കാന്‍ ശിവ ക്ഷേത്ര ദര്‍ശനം നടത്തുന്നത് നല്ലതാണ്. കര്‍മ്മഫലത്തിന്റെ ദേവനാണ് ശനി. അതിനാല്‍ ദോഷങ്ങള്‍ കുറയ്ക്കാന്‍ ശനിയ്ക്ക് വഴിപാടും നേരാവുന്നതാണ്.
പൂരൂരുട്ടാതി
പൂരൂരുട്ടാതി നക്ഷത്രക്കാര്‍ സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നും അകന്ന് നില്ക്കാന് ശ്രദ്ധിക്കുക. അനാവശ്യ ചിലവുകള്‍ ഒഴിവാക്കുന്നത് നല്ലതായിരിക്കും. തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇവ കുറയ്ക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്. പുതിയ ബാധ്യതകള്‍ സ്വയം ഏറ്റെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ആരോഗ്യം ശ്രദ്ധിക്കുക. ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത ഈ നക്ഷത്രക്കാരില്‍ കൂടുതലാണ്. പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള മനക്കരുത് നേടിയെടുക്കുന്നത് നല്ലതായിരിക്കും. മറ്റുള്ളവരെ അമിതമായി വിശ്വസിക്കാതിരിക്കുക. എല്ലാ കാര്യങ്ങള്‍ക്കും സ്വന്തമായി ഒരു കാഴ്ചപ്പാട് സൃഷ്ടിച്ചെടുക്കുന്നത് നല്ലതായിരിക്കും. ബിസിനസ്സ് ആരംഭിക്കാന്‍ പദ്ധതിയിടുന്നവര്‍ സാമ്പത്തിക വിഷയത്തില്‍ കുറച്ച് ശ്രദ്ധിക്കുക. ദോഷങ്ങളും വിഘ്നങ്ങളും അകറ്റാന്‍ ഗണപതി പൂജ ചെയ്യാവുന്നതാണ്. അതുപോലെ, ശിവക്ഷേത്ര ദര്‍ശനം നടത്തുക. ലക്ഷ്മി ദേവിയുടെ പ്രീതിക്കായി ലക്ഷ്മി മന്ത്രങ്ങള്‍ ജപിക്കുന്നതും നല്ലതാണ്.
അവിട്ടം
അവിട്ടം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ വര്‍ദ്ധിക്കാന്‍ സാധ്യത കൂടുതലാണ്. പണം കയ്യില്‍ നില്‍ക്കാത്ത അവസ്ഥ ഉണ്ടായേക്കാം. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പണം സൂക്ഷിച്ച് ചിലവാക്കേണ്ടത് അനിവാര്യമാണ്. അനാവശ്യ ആഘോഷങ്ങളും പരിപാടികളും കുറച്ച് ദിവസത്തേയ്ക്ക് ഒഴിവാക്കുന്നത് നല്ലതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്കായി പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നത് നല്ലതായിരിക്കുകയില്ല. കുടുംബാംഗങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ധന പരമായ പ്രശ്നങ്ങള്‍ അകറ്റാന്‍ ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താന്‍ ദേവീ മന്ത്രങ്ങള്‍ ജപിക്കുക. ഗണപതിയ്ക്ക് വഴിപാട് നേരുന്നത് നല്ലതാണ്. ശനി ദേവന്റെ പ്രീതിക്കായി നല്ല കര്‍മ്മങ്ങള്‍ ചെയ്യുക. ശനിയാഴ്ചകളില്‍ ക്ഷേത്രദര്‍ശനം നടത്തുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications