Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
2025-ല്‍ ഈ 3 രാശിക്കാര്‍ക്ക് ശനിദോഷം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ
ഏകദേശം 30 വര്‍ഷത്തോളം എടുത്താണ് ശനി ഒരേ രാശിയിലേയ്ക്ക് വീണ്ടും രാശിമാറ്റം നടത്തുന്നത്. അതിനാല്‍, ശനിയുടെ ചലനവും, സഞ്ചാരമാറ്റവും, രാശിമാറ്റവുമെല്ലാം വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. വളരെ സാവധാനത്തില്‍ മാത്രം സഞ്ചരിക്കുന്ന ഗ്രഹമായതിനാല്‍ തന്നെ, ഭാഗ്യം നല്കിയാല്, ദീര്‍ഘകാലം ചില രാശിക്കാര്‍ക്ക് ഭാഗ്യം നിലനില്ക്കും. എന്നാല്‍, ദോഷമാണെങ്കില്‍, ശനിയുടെ അടുത്ത ചലനമാറ്റം വരെ ഈ ദോഷം നിലനില്ക്കുന്നതായിരിക്കും. 2025-ല്‍ ശനി രാശിമാറ്റം നടത്തുമ്പോള്‍, ചില രാശിക്കാര്‍ക്ക് ശനി മൂലം ഭാഗ്യം കൈവരിക്കാന്‍ സാധിക്കുമെങ്കിലും, ചിലര്‍ക്ക് ദോഷങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്നും, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നും നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് പുതുവര്‍ഷാരംഭത്തോടെ ചെറിയ രീതിയിലുള്ള ജീവിത പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കുടുംബ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. ബന്ധുക്കളുമായി ചെറിയ രീതിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. കയ്യില്‍ പണം എത്തിച്ചേരുമെങ്കിലും, അമിതമായി ചിലവായി പോകുന്ന അവസ്ഥ ഉണ്ടായേക്കാം. സാമ്പത്തിക പ്രതിസന്ധികള്‍ ഇതുമൂലം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ബിസിനസ്സ് അത്യാവശ്യം കുഴപ്പമില്ലാത്ത രീതിയില്‍ നടത്തികൊണ്ടുപോകാന്‍ സാധിക്കുന്നതാണ്. ജോലി സ്ഥലത്ത് പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. പലരുമായും വഴക്കുണ്ടാകാനും സാധ്യത കൂടുതലാണ്. തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കുന്നത് ജോലിയെ ബാധിച്ചേക്കാം. അതിനാല്‍, ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കുക. വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കാന്‍ ശ്രദ്ധിക്കുക. ഒപ്പം നില്ക്കുന്ന പലരും ചതിക്കാന്‍ സാധ്യത. അതിനാല്‍, അമിതമായി ആരെയും വിശഅവസിക്കാതിരിക്കാനും ശ്രദ്ധിക്കുക.
ചിങ്ങം
ദാമ്പത്യത്തില്‍ ഒട്ടനവധി പ്രശ്നങ്ങള്‍ ഈ രാശിക്കാര്‍ നേരിടേണ്ടതായി വന്നേക്കാം. വസ്തുകച്ചവടം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വരുത്താന്‍ സാധ്യത. ആഗ്രഹിച്ച രീതിയില്‍ പല കാര്യങ്ങളും ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കാതെ വന്നേക്കാം. ജോലി ലഭിക്കാന്‍ ഒട്ടനവധി തടസ്സങ്ങള്‍ നേരിടാന്‍ സാധ്യത. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്കും തടസ്സങ്ങള്‍ പലതും നേരിട്ടേക്കാം. ക്ഷമയോടെ മനസ്സ് തളരാതെ നല്ല കാര്യങ്ങള്‍ക്കായി പരിശ്രമിക്കുക. വിഷമങ്ങള്‍ മറ്റുള്ളവരോട് തുറന്ന് പറയുക. പണം അമിതമായി ചലവഴിക്കാതിരിക്കാന് ശ്രദ്ധിക്കുക.
ധനു
ധനു രാശിക്കാര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ ചെറിയ രീതിയില്‍ ഉണ്ടാകാന്‍ സാധ്യത. വീട്ടുകാര്യങ്ങള്‍ കൃത്യനായി നടത്താന്‍ സാധിക്കുമെങ്കിലും, സ്വന്തം കാര്യങ്ങള്‍ പലതും നടപ്പിലാക്കാന്‍ സാധിക്കാതെ വന്നേക്കാം. പുതിയതായി ജോലി നോക്കുന്നവര്‍ക്ക് ജോലി ലഭിക്കാം. ജോലി സ്ഥലത്ത് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങളെ അലട്ടാന്‍ സാധ്യത. മാനസിക വിഷമങ്ങള്‍ വര്‍ദ്ധിക്കാം. ആരോഗ്യകാര്യത്തില്‍ കുറച്ചധികം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുക. അമിതമായി കടം വാങ്ങുന്ന ശീലം ഒഴിവാക്കുക.
കുംഭം
കുംഭം രാശിക്കാര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. മറ്റുള്ളവരില്‍ നിന്നും കടം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. ബന്ധുക്കളില്‍ നിന്നും പണം കൈപറ്റാതിരിക്കാന് ശ്രമിക്കുക. കുടുംബ പ്രശ്നങ്ങളില്‍ അമിതമായി അഭിപ്രായം പറയാതിരിക്കുന്നതും നല്ലതായിരിക്കും. വിദ്യാര്‍ത്ഥികള്‍ നല്ലരീതിയില്‍ പഠിക്കാന്‍ ശ്രദ്ധിക്കുക. കച്ചവടക്കാര്‍ക്ക് ലാഭം കുറയാനുള്ള സാധ്യത കൂടുതലാണ്. ബിസിനസ്സിലും ലാഭം കുറവായിരിക്കും. ജോലിക്കായി പരിശ്രമിക്കുന്നവര്‍ നിരവധി ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടതായി വന്നേക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
