Latest Updates
-
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി!
സൂര്യനില്‍ ശനിയുടെ വക്രദൃഷ്ടി: ഡിസംബര്‍ വാഴാന്‍ പോകുന്നവര്‍ ഈ രാശിക്കാര്‍
വേദ ജ്യോതിഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഗ്രഹങ്ങളാണ് സൂര്യനും ശനിയും. വ്യക്തിത്വ വികാസത്തിനും, ഒരു വ്യക്തിയുടെ ഈര്‍ജത്തിന്റെ ഉറവിടവും, ക്രിയാത്മക കഴിവുകളുടെ അടിസ്ഥാനവുമെല്ലാം സൂര്യനാണ്. സൂര്യന്റെ അനുഗ്രഹം ലഭിച്ചാല്‍ മാത്രമാണ് ജീവിതം ശോഭിക്കുകയുള്ളൂ. മകരം കുംഭം എന്നീ രാശികളെ നിയന്ത്രിക്കുന്നത് ശനിയാണ്. ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ നടക്കണമെങ്കില്‍ ശനിയുടെ അനുഗ്രഹം അനിവാര്യമാണ്.

നിലവില്‍ സൂര്യന് നേരെ വക്രദൃഷ്ടി പതിപ്പിച്ചിരിക്കുകയാണ് ശനി. ശനി സൂര്യനില്‍ ഉണ്ടാക്കിയ ഈ സ്ഥാനമാറ്റവും, ദൃഷ്ടിയും ചില രാശിക്കാര്‍ക്ക് ഗുണകരമായി മാറാന്‍ പോവുകയാണ്. പ്രത്യേകിച്ച്, ഡിസംബര്‍ മാസത്തില്‍ സര്‍വ്വ ഗുണങ്ങള്‍ ലഭിക്കാനും ഇവ നിമിത്തമായേക്കും. ഈ സൗഭാഗ്യം കൈവരിച്ച രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ആരോഗ്യ കാര്യങ്ങളില്‍ മെച്ചപ്പെടാന്‍ സാധിക്കുന്നതാണ്. കുടുംബ കലഹങ്ങള്‍ ഇല്ലാതാകും. ബന്ധുക്കളുമായി ദീര്‍ഘകാലം നിലനിന്നിരുന്ന പ്രശ്നങ്ങള്‍ അകലുന്നതാണ്. പൂര്‍വ്വിക സ്വത്തില്‍ അവകാശം ലഭിക്കും. ഇതിലൂടെ നല്ലൊരു തുക കയ്യില്‍ വന്ന് ചേരാനുള്ള ഭാഗ്യവും ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. വീടുപണി വേഗത്തില്‍ തീര്‍ക്കും. പുതിയ കൃഷി സ്ഥലം വാങ്ങാന്‍ യോഗം ഉണ്ടായിരിക്കും. കായികമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്ക് നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും മെച്ചപ്പെട്ട ജീവിതരീതി സ്വന്തമാക്കാന്‍ സാധിക്കും. ജീവിത നിലവാരം ഉയര്‍ത്താന്‍ സാധിക്കും. വിദ്യയില്‍ ശോഭിക്കും. കടങ്ങള്‍ വേഗത്തില്‍ വീട്ടാന്‍ സാധിക്കും. സമ്പാദ്യം വര്‍ദ്ധിക്കും. പുതിയ വാഹനം വാങ്ങാനും ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
മേടം
മേടം രാശിക്കാര്‍ക്ക് നല്ല ദാമ്പത്യ ജീവിതം ലഭിക്കുന്നതാണ്. വിദ്യയില്‍ ഇവര്‍ മുന്നിടും. വളരെ പെട്ടെന്ന് ജോലിയില്‍ പ്രവേശിക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് വളരെയധികമാണ്. സാമ്പത്തിക ഉന്നമനം ഉണ്ടാകും. നിക്ഷേപ പദ്ധതികളില്‍ നിന്നും നല്ലൊരു തുക കയ്യില്‍ ലഭിക്കും. ജോലിയില്‍ സ്ഥാനകയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പുതിയ വാഹനത്തില്‍ ദീര്‍ഘദൂരം യാത്ര ചെയ്യാന്‍ സാധിക്കും. വിലപിടിപ്പുള്ള വസ്ത്രങ്ങള്‍ വാങ്ങും. കുടുംബ പ്രശ്നങ്ങള്‍ വേഗത്തില്‍ ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കും. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ വേഗത്തില്‍ നടക്കുന്നതാണ്.
കര്‍ക്കിടകം
വിദ്യയില്‍ നല്ലരീതിയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. കുടുംബ ബന്ധങ്ങളുടെ ആഴം വര്‍ദ്ധിപ്പിക്കും. നല്ല കാര്യങ്ങള്‍ ജീവിതത്തില്‍ ചെയ്യാന്‍ സാധിക്കും. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ മുന്നിട്ടിറങ്ങും. നാട്ടുകാരുടെ പ്രശംസ ലഭിക്കും. നല്ല ജോലിയില്‍ പ്രവേശിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ചതിനേക്കാള്‍ മികച്ച ശമ്പളത്തില്‍ പ്രവര്‍ത്തിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കും. സാമ്പത്തികപരമായി നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. വീട്ടിലേയ്ക്ക് വിലപിടിപ്പുള്ള പല സാധനങ്ങളും വാങ്ങാനും ഇവര്‍ക്ക് സാധിക്കും. ദാമ്പത്യ ബന്ധത്തില്‍ സന്തോഷവും സമാധാനവും ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications