Latest Updates
-
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം
ചൊവ്വയിൽ ശനിയുടെ വക്ര ദൃഷ്ടി; ദുരിതവും കഷ്ടപ്പാടും ഈ രാശിക്കാരിൽ നിന്നും വിട്ടകലുകയില്ല
ഒമ്പത് ഗ്രഹങ്ങളിൽ ഏറ്റവും പ്രധാനിയാണ് ശനി. ശനിയിലുണ്ടാകുന്ന ഓരോ മാറ്റങ്ങളും ചില രാശിക്കാരിൽ ഗുണകരമായി ഭവിക്കുന്നതു പോലെ തന്നെ, ചില രാശിക്കാർക്ക് പലവിധത്തിലുള്ള ദോഷങ്ങളും വരുത്തി വെയ്ക്കുന്നുണ്ട്. പ്രത്യേകിച്ച്, നിലവിൽ ശനി കർക്കിടകത്തിലേയ്ക്ക് പ്രവേശിക്കാൻ തയ്യാറായി നിൽക്കുകയാണ്.

ഇതിന്റെ ഫലമായി ശനിയുടെ വക്രദൃഷ്ടി ചൊവ്വയിൽ പതിക്കുന്നു. ഇതുമൂലം ചില രാശിക്കാർക്ക് പലവിധത്തിലുള്ള ദോഷങ്ങൾ നേരിടേണ്ടതായി വരുന്നു. ആ രാശിക്കാർ ഏതെല്ലാമെന്ന് നോക്കാം.
മേടം
മേടം രാശിക്കാർക്ക് പലവിധത്തിലുള്ള ദുരിതങ്ങൾ അനുഭഫവിക്കേണ്ടതായി വരാം. കുടുംബ പ്രശ്‌നങ്ങൾ വർദ്ധിക്കാൻ സാധ്യത വളരെ കൂടുതലാണ്. വീട്ടിൽ സമാധാനം കുറയും. ചെറിയ കാര്യങ്ങൾക്കു പോലും കുടുംബത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. ദമ്പതികൾക്കിടയിൽ വഴക്കുകൾ പതിവായിരിക്കും.
പലപ്പോഴും കോപം നിയന്ത്രിക്കാൻ സാധിക്കാത്തത് പല പ്രശ്‌നങ്ങളിലേയ്ക്കും വഴിയൊരുക്കും. പ്രത്യേകിച്ച് ജോലി സ്ഥലത്ത് വിപരീത ഫലം നൽകാൻ നിങ്ങളുടെ കോപം കാരണമായേക്കും. കയ്യിൽ എത്ര പണം ഉണ്ടെങ്കിലും സന്തോഷവും സമാധാനവും ലഭിക്കുകയില്ല. അതുപോലെ, പണം, അനാവശ്യ കാര്യങ്ങൾക്കായി ചിലവഴിക്കേണ്ടതായും വന്നേക്കാം. ഇതെല്ലാം മാനസികമായി നിങ്ങളെ തളർത്താം. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. വാക്കുകൾ പ്രയോഗിക്കുമ്പോൾ സൂക്ഷിച്ച് പ്രയോഗിക്കാൻ ശ്രദ്ധിക്കാം.
കർക്കിടകം
കർക്കിടകം രാശിക്കാരിലും പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. ജോലി സ്ഥലത്ത് സഹപ്രവർത്തകരുമായി വാക്കുതർക്കങ്ങൾ ഉണ്ടാകാൻ സാധ്യത. മേലാധികാരികളിൽ നിന്നും വഴക്ക് കേൾക്കേണ്ടതായി വരാം. പണം കൈകാര്യം ചെയ്യുന്നതിൽ കുറച്ച് ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്. സാമ്പത്തിക നഷ്ടങ്ങൾ പലതും സംഭവിക്കാൻ സാധ്യത വളരെ കൂടുതൽ.
സ്ഥലം കൈമാറ്റം പോലെയുള്ള സ്വത്ത് ഇടപാടുകളിൽ നിന്നും നഷ്ടങ്ങൾ സംഭവിക്കാം. ബിസിനസ്സ് ചെയ്യുന്നവർക്കും നല്ല കാലമല്ലിത്. വിചാരിച്ച രീതിയിൽ ലാഭം ഉണ്ടാക്കിയെടുക്കാൻ സാധിച്ചെന്ന് വരില്ല. വീടുപണി തീർക്കാൻ സാധിക്കാതെ വരും. കുടുംബത്തിൽ പലവിധത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകും. ദമ്പതികൾക്കിടയിൽ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യത വളരെ കൂടുതൽ.
ചിങ്ങം
ചിങ്ങം രാശിക്കാർക്കും വളരെ ശഭകരമായ ദിനങ്ങളല്ല ഇനി വരുന്ന ഒരാഴ്ച. പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ നേരിടാൻ സാധ്യത വളരെ കൂടുതലാണ്. അതുപോലെ ജോലി നഷ്ട്ടമാകാനുള്ള സാധ്യത കൂടുന്നു. നിരവധി ആവശ്യങ്ങൾക്കായി പണം ചിലവഴിക്കേണ്ടതായി വരും. കടം വാങ്ങേണ്ടതായി വരും. പണം വാങ്ങിയവർക്ക്, കടം തിരിച്ച് നൽകാൻ ബുദ്ധിമുട്ടും. പുതിയ ജോലി ലഭിക്കാൻ കഷ്ടപ്പെടും. ജീവിതത്തിൽ സന്തോഷം കുറയും.
ബിസിനസ്സ് ചെയ്യുന്നവർക്ക് നല്ല സമയമല്ലിത്. പ്രതീക്ഷിക്കാത്ത നഷ്ടം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഈ സമയത്ത് പുതിയ ബിസിനസ്സുകൾ ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പണം ഇടപാടുകൾ നടത്താതിരിക്കാൻ ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും.
ബന്ധുക്കളെ വിശ്വസിച്ച് ചെയ്യുന്ന പല കാര്യങ്ങളിലും തിരിച്ചടികൾ നേരിട്ടേക്കാം. സഹായിക്കാമെന്ന് പറഞ്ഞ പലരും വാക്കു മാറ്റാൻ സാധ്യത. വിദ്യാർത്ഥികൾ ശ്രദ്ധിച്ച് പഠിക്കണം. ഇല്ലെങ്കിൽ ജയപരാജയങ്ങൾ നേരിടാൻ സാധ്യത വളരെ കൂടുതലാണ്. വിവാഹദി മംഗളകാര്യങ്ങൾക്ക് പലവിധത്തിലുള്ള തടസ്സങ്ങളും നേരിട്ടേക്കാം. കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുന്നത് വളരെ നല്ലതാണ്. വാക്കുകൾ ശ്രദ്ധിച്ച് പ്രയോഗിക്കാൻ ശ്രദ്ധിക്കുക. പണം അനാവശ്യമായി ചിലവഴിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കിൽ പ്രശ്നങ്ങൾ വർദ്ധിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
