Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ശനി നല്‍കും കൊടിയ ശാപം; മൂന്ന് രാശിക്കാര്‍ സൂക്ഷിക്കുക
വേദ ജ്യോതിഷത്തില്‍ കര്‍മ്മത്തിന്റെയും കഠിനധ്വാനത്തിന്റെയും ഗ്രഹമായി കണക്കാക്കുന്നത് ശനിയെയാണ്. അതിനാല്‍ തന്നെ, വേദ ജ്യോതിഷത്തില്‍ ശനിയ്ക്ക് വളരെയധികം പ്രാധാന്യവും അര്‍ഹിക്കുന്നുണ്ട്. നമ്മുടെ കഴിഞ്ഞ കാല കര്‍മ്മങ്ങളുടെ ഫലങ്ങളെ സൂചിപ്പിക്കുന്ന ഗ്രഹമാണ് ശനി. ഒരു വ്യക്തിയില്‍ ആത്മീയ ബോധം വളരുന്നതിനും, ആത്മനിയന്ത്രണത്തിനും, തൊഴില്‍ ബന്ധങ്ങള്‍, വ്യക്തിഗത വളര്‍ച്ച തുടങ്ങിയ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ അധികാരം, ഇത്തരവാദിത്തം, അച്ചടക്കം എന്നിവയെല്ലാം കൈവരിക്കാന്‍ സാധിക്കണമെങ്കില്‍ ശനിയുടെ അനുഗ്രഹം അനിവാര്യമാണ്. എന്നാല്‍, ശനിയുടെ അനുഗ്രഹം ഇല്ലെങ്കില്‍ ദോഷങ്ങളും വര്‍ദ്ധിക്കുന്നതാണ്.

ഫെബ്രുവരി 28ന് ശനി കുംഭം രാശിയിലേയ്ക്ക് പ്രവേശിക്കാന്‍ പോവുകയാണ്. ശനിയുടെ കുംഭത്തിലേയ്ക്കുള്ള പ്രവേശനം, ചില രാശിക്കാര്‍ക്ക് ഗുണകരമായി ഭവിക്കുമ്പോള്‍, ചില രാശിക്കാരെ ഇത് ദോഷകരമായി ബാധിക്കുന്നു. പല മേഖലയിലും സര്‍വ്വ ദോഷങ്ങള്‍ നല്കുന്നു. ശനി ഇവരില്‍ ഒട്ടും കടാക്ഷിക്കുകയില്ല. ഈ ദുരിതം നേരിടാന്‍ പോകുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
വൃശ്ചികം
ഫെബ്രുവരി മാസത്തിന്റെ അവസാനത്തോടെ ഒട്ടനവധി പ്രതിസന്ധികള്‍ ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. സാമ്പത്തിക മേഖലയില്‍ നഷ്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യക വളരെ കൂടുതലാണ്. ഫെബ്രുവരി അവസാനം, അതുപോലെ, മാര്‍ച്ച് മാസത്തില്‍ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകുന്നതാണ്. ഇവരില്‍ സാമ്പത്തിക മുന്നേറ്റത്തിനായി മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ തെളിയുന്നതല്ല. കഷ്ടപ്പാടുകള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതായിരിക്കും. ഒട്ടനവധി വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ പോലും ജീവിതത്തില്‍ സംഭവിക്കാനുള്ള സാധ്യത ഇവരില്‍ കൂടുതലാണ്. മനപ്രയാസം വര്‍ദ്ധിക്കാം. രോഗാവസ്ഥ കൂടാന്‍ സാധ്യത. പണത്തിനായി കഷ്ടപ്പെടാനും സാധ്യത കൂടുതലാണ്.
മകരം
മകരം രാശിക്കാരില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ജീവിതത്തില്‍ ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാന്‍ സാധിക്കാതെ മാനസിക വിഷമം വര്‍ദ്ധിക്കാം. ദുരിതങ്ങള്‍ പലതും ജീവിതത്തില്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. തൊഴില്‍ രംഗത്ത് പ്രയാസങ്ങള്‍ വര്‍ദ്ധിക്കുന്നതായിരിക്കും. ജോലി നഷ്ടമാകാനും ഇവരില്‍ സാധ്യത കൂടുതലാണ്. കാര്‍ഷിക മേഖലയില്‍ നിന്നും വരുമാനം കുറയുന്നതായിരിക്കും. സ്ഥലകച്ചവടം നഷ്ടത്തിൽ അവസാനിക്കുന്നതായിരിക്കും. വിദ്യയില്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഈ രാശിക്കാര്‍ നേരിടുന്നതായിരിക്കും. വിദേശത്തേയ്ക്ക് പോകാന്‍ ശ്രമിക്കുന്നവര്‍ പ്രതിസന്ധികള്‍ പലതും നേരിടേണ്ടതായി വരും. പണത്തിന്റെ ലഭ്യതക്കുറവ് പല കാര്യങ്ങളും മുടങ്ങിപ്പോകുന്നതിനും കാരണമായേക്കാം.
തുലാം
തുലാം രാശിക്കാരില്‍ ഫെബ്രുവരി അവസാനത്തോടെ നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകുന്നതാണ്. ഇവരില്‍ മാനസിക വിഷമങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക പ്രാരാബ്ധങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. തൊഴില്‍ മേഖലയില്‍ ഒട്ടനവധി പ്രശ്നങ്ങള്‍ ഈ രാശിക്കാര്‍ നേരിടുന്നതായിരിക്കും. സാമ്പത്തിക പ്രതിസന്ധി മാനസിക വിഷമം വര്‍ദ്ധിപ്പിക്കും. ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് പോലും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതായിരിക്കും. കുടുംബ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത. ബന്ധങ്ങള്‍ വഷളാകാം. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത. കടബാധ്യത വർദ്ധിക്കും. അസുഖങ്ങൾ വർദ്ധിക്കും. ദാമ്പത്യത്തിൽ പ്രശ്നങ്ങൾ വിട്ടുമാറാൻ ബുദ്ധിമുട്ടു. എല്ലാ പ്രശ്നങ്ങളും ഈ രാശിക്കാരിലേയ്ക്ക് എത്തുന്നതാണ്. വിദേശവാസത്തിനായി കഷ്ടപ്പാടുകൾ സഹിക്കേണ്ടതായി വരാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
