Latest Updates
-
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ!
30 വര്‍ഷങ്ങള്‍ക്കു ശേഷം ശനി മൂന്ന് രാശിക്കാരില്‍ ശോഭിച്ചിരിക്കുന്നു; വര്‍ഷം മുഴുവന്‍ നേട്ടങ്ങള്‍ ഇവർക്ക്
വേദ ജ്യോതിഷത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ഗ്രഹമാണ് ശനി. ശനിയുടെ ശക്തിയ്ക്കു മുന്പില് മനുഷ്യന് ഒരിക്കലും പിടിച്ച് നില്ക്കാന് സാധിക്കുകയില്ല. അത്രയ്ക്കും ഭീകരനും, എന്നാല്‍, കനിഞ്ഞാല്‍ സര്‍വ്വൈശ്വര്യങ്ങള്‍ നല്കുന്നതുമാണ്. ഒരു വ്യക്തിയുടെ കര്‍മ്മഫലം നല്‍കുന്നത് ശനിദേവനാണെന്നാണ് പറയുന്നത്.

മാര്‍ച്ച് 29 ന് ശനി രാശിമാറുകയാണ്. വളരെ സാവധാനത്തില്‍ മാത്രം ചലിക്കുന്ന ഗ്രഹമായതിനാല്‍ തന്നെ, നിലവില്‍ രാശിമാറ്റത്തിനായുള്ള സഞ്ചാരം ശനി ആരംഭിച്ചിരിക്കുന്നു. മാര്‍ച്ച് മാസം അവസാനം പുതിയ രാശിയില്‍ പ്രവേശിക്കുന്നതാണ്. അതോടെ തലവര മാറാന്‍ പോകുന്ന മൂന്ന് രാശിക്കാരുണ്ട്. 30 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ രാശിക്കാര്‍ക്ക് ശനിയുടെ അനുഗ്രഹം ലഭിക്കാന്‍ പോകുന്നത്. അതിനാല്‍, എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കുക എന്ന് നോക്കാം.
ഇടവം
ശനിയുടെ അനുഗ്രഹത്താല്‍ ഇടവം രാശിക്കാര്‍ക്ക് ഒട്ടനവധി സൗഭാഗ്യങ്ങള്‍ ലഭിക്കുന്നതാണ്. പ്രത്യേകിച്ച്, ബിസിനസ്സില്‍ നിന്നും നല്ലൊരു തുക വരുമാന മാര്‍ഗ്ഗമായി ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതായിരിക്കും. ബിസിനസ്സില്‍ പെട്ടെന്നൊരു വളര്‍ച്ച ഈ രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. പേരും പ്രശസ്തിയും വര്‍ദ്ധിക്കുന്നതാണ്. പണം കയ്യില്‍ ധാരാളം വന്നു ചേരുന്നതായിരിക്കും. പണം ആവശ്യത്തില്‍ കൂടുതല്‍ എത്തിച്ചേരാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍, ആഗ്രഹിച്ച കാര്യങ്ങളെല്ലാം വളരെ വേഗത്തില്‍ നടത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. സമ്പത്ത് കുമിഞ്ഞ് കൂടാനുള്ള സാധ്യതയും ഇവരില്‍ വര്‍ദ്ധിക്കുന്നു. ആഢംബരത്തിന്റെ അവസാന വാക്കായി ഇവരുടെ ജീവിതം മാറാനും യോഗം ഉണ്ടായിരിക്കുന്നതാണ്.
നിലവില്‍ ജോലി നോക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ അനവധി ലഭിക്കുന്നതായിരിക്കും. ആഗ്രഹിച്ച മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കും. ജോലിയില്‍ സ്ഥാനകയറ്റം ലഭിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഒട്ടനവധി ലഭിക്കുന്നതായിരിക്കും. ജോലിയില്‍ വളരാനുള്ള അവസരങ്ങള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. പുതിയ ജോലി നോക്കുന്നവര്‍ക്ക് അതിനുള്ള സാമ്പത്തിക സഹായങ്ങളും, അവസരങ്ങളും ലഭിക്കുന്നതായിരിക്കും. ജീവിതത്തില്‍ പല മേഖലയിലും എത്തിപ്പെടാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഉയരങ്ങളില്‍ എത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. തൊട്ടതെല്ലാം പൊന്നാക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. മക്കളോടൊപ്പം വിദേശത്തേയ്ക്ക് പോകാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പല മേഖലയിലും ശോഭിക്കാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. ദാമ്പത്യ പ്രശ്നങ്ങൾ ഇവരിൽ നിന്നും അകലുന്നതായിരിക്കും. കടബാധ്യതകൾ ഇവരിൽ ഇല്ലാതാകുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് ഈ വര്‍ഷം നിരവധി നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. ജീവിത്തതില്‍ ആഗ്രഹിച്ച പല കാര്യങ്ങളും സ്വന്തനാക്കാനുള്ള ഭാഗ്യം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഒട്ടനവധി ഈ രാശിക്കാരിലേയ്ക്ക് എത്തുന്നതായിരിക്കും. പണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഈ രാശിക്കാരില്‍ തെളിയുന്നതാണ്. സമ്പത്ത് ഇവരില്‍ വര്‍ദ്ധിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഇവര്‍ക്ക് ലഭിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications