Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ശനിയുടെ രാശിമാറ്റം ഈ രാശിക്കാരെ കഷ്ടകാലത്തിലാക്കും; 2025-ല്‍ സൂക്ഷിക്കേണ്ടവര്‍ ഇവര്‍
9 ഗ്രഹങ്ങളില്‍ ഏറ്റവും സമയമെടുത്ത് രാശിമാറ്റം നടത്തുന്ന ഗ്രഹമാണ് ശനി. നിലവില്‍ കുംഭം രാശിയില്‍ നിന്നും മീനം രാശിയിലേയ്ക്ക് ശനി നീങ്ങിക്കൊണ്ടിരിക്കുകയാണ്. 2025 മാര്‍ച്ച്-ല്‍ ഈ ഭ്രമണം ആരംഭിക്കും. ഇത് ഏകദേശം 2027 വരെ നീണ്ടു നില്ക്കും. ശനിയില്‍ ഉണ്ടാകുന്ന ഈ വലിയ മാറ്റം 2025 വര്‍ഷത്തില്‍ ചില രാശിക്കാര്‍ക്ക് കഷ്ടകാലം നല്‍കും.

വിചാരിച്ച കാര്യങ്ങള്‍ പലപ്പോഴും പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയില്ല. എല്ലാ കാര്യത്തിലും പ്രതിസന്ധികള്‍ നേരിടേണ്ടതായി വരും. പലപ്പോഴും കുടുംബ കലഹം പോലും ഉണ്ടായെന്ന് വരാം. ഈ ദുരിതങ്ങളെല്ലാം നേരിടാന്‍ പോകുന്ന രാശിക്കാര്‍ ഇവരാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് നിരവധി പ്രതിസന്ധികള്‍ 2025 വര്‍ഷത്തില്‍ നേരിടേണ്ടതായി വന്നേക്കാം. വാക്കില്‍ ശുദ്ധിയില്ലെങ്കില്‍ പല പ്രശ്നങ്ങളും നിങ്ങളെ തേടി വന്നേക്കാം. മാതാപിതാക്കളുമായി തര്‍ക്കങ്ങള്‍ പതിവായിരിക്കും. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. വാക്കുകളില്‍ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ പങ്കാളിയെ വേദനിപ്പിക്കുന്ന വിധത്തില്‍ പല സംഭവങ്ങളും നിങ്ങളില്‍ ഉണ്ടെന്ന് വന്നേക്കാം. സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ്. കാരണം, പരമാവധി ബന്ധുക്കളില്‍ നിന്നും പണം കടം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. സുഹൃത്തുക്കളില്‍ നിന്നും ധന സഹായം ലഭിക്കും. പണം ധൂര്‍ത്തടിക്കാനുള്ള പ്രവണത നിയന്ത്രിച്ചില്ലെങ്കില്‍ കടം പെരുകാന്‍ സാധ്യത വളരെ കൂടുതലാണ്.
മീനം
മീനം രാശിക്കാര്‍ക്ക് നല്ല കാര്യങ്ങള്‍ പലതും നടക്കുമെങ്കിലും അതിന്റെ കൂടെ പ്രയാസങ്ങളും നേരിടേണ്ടതായി വന്നേക്കാം. ജോലി നോക്കുന്നവര്‍ക്ക് പലവിധത്തിലുള്ള പ്രയാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. പ്രതീക്ഷിച്ച ജോലി പോലും പലപ്പോഴും ലഭിച്ചെന്ന് വരില്ല. സാമ്പത്തികപരമായി ബുദ്ധിമുട്ടുകള്‍ അമിതമായി ഉണ്ടായിരിക്കുകയില്ല. പരമാവധി കടം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. കുടുംബക്കാരില്‍ നിന്നും മാനസിക പിന്തുണ ലഭിക്കും. ആരോഗ്യ കാര്യത്തില്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്. വിദേശത്തേയ്ക്ക് പോകാന്‍ നോക്കുന്നവര്‍ക്ക് ചില പ്രയാസങ്ങള്‍ നേരിട്ടേക്കാം. ആരെയും അമിതമായി വിശ്വസിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
മേടം
മേടം രാശിക്കാര്‍ക്ക് സന്തോഷം കുറയുന്ന ദിനങ്ങളാണ് അടുത്ത വര്‍ഷം കാത്തിരിക്കുന്നത്. പല ദുഃഖകരമായ വാര്‍ത്തകളും ശ്രവിക്കേണ്ടതായി വരും. മാനസികപരമായി തളര്‍ന്നു പോയേക്കാം. ആരോഗ്യ കാര്യത്തില്‍ മെച്ചപ്പെടും. മക്കളില്‍ നിന്നും നല്ല കെയര്‍ ലഭിക്കും. എന്നിരുന്നാലും ചില മാനസിക ബുദ്ധിമുട്ടുകള്‍ നിങ്ങളെ അലട്ടിയേക്കാം. വിദ്യാര്തഥികള് പഠനകാര്യത്തില്‍ കുറച്ചധികം ശ്രദ്ധിക്കുക. ലോണ്‍ എടുക്കുന്നവര്‍ സാമ്പത്തിക നില പരിശോധിക്കുന്ത് നല്ലതാണ്. വിവാഹം ആലോചിക്കുന്നവര്‍ക്ക് ചെറി തടസ്സങ്ങള്‍ നേരിടുമെങ്കിലും എല്ലാം ശുഭകരമായി നടക്കുന്നതാണ്. ജോലി സ്ഥലത്ത് പലവിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങള്‍ ചിലപ്പോള്‍ നേരിട്ടേക്കാം. സഹപ്രവര്‍ത്തകര്‍ നിങ്ങളോട് മോശമായി പെരുമാറാനും സാധ്യത കൂടുതലാണ്. പതിവായി അമ്പലത്തില്‍ ദര്‍ശനം നടത്തുന്നത് മനസ്സില്‍ സമാധാനം ലഭിക്കാനും, പ്രശ്നങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാക്കാനും സഹായിക്കും. വാക്കുകള്‍ സൂക്ഷിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications